/indian-express-malayalam/media/media_files/uploads/2020/03/blood-plasma.jpg)
രണ്ടാഴ്ച മുമ്പ് കോവിഡ്-19 രോഗത്തില്‍ നിന്നും മോചനം നേടിയ ഒരു രോഗിയുടെ ശരീരത്തില്‍ നിന്നും രക്തം എടുത്ത് ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയിലെ അധികൃതര്‍ മറ്റൊരു ഗുരുതരമായി രോഗം ബാധിച്ച രോഗിയില്‍ കുത്തിവച്ചു. യുഎസില്‍ ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു പരീക്ഷണം. രോഗം ഭേദമായ 250-ല്‍ അധികം പേരില്‍ നിന്ന് രക്തം ശേഖരിക്കാനാണ് ആശുപത്രിയുടെ രക്തബാങ്കിന്റെ തീരുമാനം.
പുതിയ കൊറോണവൈറസ് രോഗത്തിന് കൃത്യമായ ചികിത്സയില്ലാത്തതും വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും എന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) രോഗം ഭേദമായവരില്‍ നിന്നുള്ള രക്തത്തിന്റെ പ്ലാസ്മ എടുത്ത് കോവിഡ്-19 ഗുരുതരമായി ബാധിച്ചവരെ ചികിത്സിക്കാന്‍ ഉപയോഗിക്കാമെന്ന് തീരുമാനിച്ചു.
കോണ്‍വാലെസെന്റ് പ്ലാസ്മ തെറാപ്പി എന്നാണ് ഇതിനെ പറയുന്നത്. രോഗം ഭേദമായവരിലെ ശരീരത്തില്‍ കൊറോണവൈറസിനെതിരെ സൃഷ്ടിക്കപ്പെട്ട ആന്റിബോഡിയെ മറ്റുള്ളവരില്‍ രോഗപ്രതിരോധ ശേഷി ഉണ്ടാക്കാന്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. രക്തം മുഴുവാനോയ് പ്ലാസ്മ മാത്രമേ എടുക്കുന്നു. എന്നിട്ട് ഗുരുതരമായ അവസ്ഥയിലുള്ള രോഗിയില്‍ പ്ലാസ്മ കുത്തിവയ്ക്കുന്നു. അങ്ങനെ ആന്റിബോഡി രോഗിയുടെ ശരീരത്തില്‍ എത്തുകയും വൈറസിനെതിരായ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Read Also: ഏപ്രിൽ 5 മുതൽ 14 വരെയുളള ടിക്കറ്റുകളുടെ നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു
കോവിഡ്-19 രോഗികളില്‍ പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പ്രഖ്യാപിച്ചിരുന്നു. 10-14 ദിവസം കൊണ്ട് കോവിഡ്-19 രോഗിയില്‍ വൈറസിനെതിരെയുള്ള പ്രാഥമിക പ്രതിരോധം ഉണ്ടാകുന്നുവെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍, രോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്ലാസ്മ കുത്തിവച്ചാല്‍ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തെ സഹായിക്കാനാകും. അതുവഴി, കടുത്ത രോഗങ്ങളെ തടയാം.
മുമ്പ് ഉപയോഗിച്ചിട്ടുണ്ടോ?
പലതവണ. അമേരിക്കയില്‍ സ്പാനിഷ് ഫ്‌ളൂ (1918-1920) രോഗികളെ ചികിത്സിക്കുന്നതിന് രോഗം ഭേദമായവരില്‍ നിന്നും പ്ലാസ്മ ശേഖരിച്ച് ഉപയോഗിച്ചിരുന്നു. 2005-ല്‍ സാഴ്‌സ് രോഗിയെ ചികിത്സിക്കാന്‍ ഹോങ്കോങ് ഇതേ രീതി അവലംബിച്ചിരുന്നു. 2009-ല്‍ എച്ച്1എന്‍1 രോഗികള്‍ക്കും ഈ ചികിത്സ നല്‍കിയിരുന്നു. എച്ച്1എന്‍1 രോഗിയില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ശ്വാസകോശത്തിലെ വൈറസിന്റെ അളവും സെറം സൈറ്റോകൈന്‍ പ്രതികരണവും മരണനിരക്കും കുറിച്ചിരുന്നുവെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ ജേണലിലെ ഒരു പഠനത്തില്‍ കാണുന്നു.
2014-ല്‍ എബോള രോഗികളില്‍ രക്തവും പ്ലാസ്മയും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) പുറത്ത് വിട്ടിരുന്നു. ചികിത്സ ലഭ്യമല്ലാത്ത നിരവധി സാംക്രമിക രോഗങ്ങള്‍ക്ക് കോണ്‍വാലസെന്റ് പ്ലാസ്മ ഉപയോഗിക്കുന്നത് വിജയകരമാണെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആന്റ് ഗിനിയ ഇത് ചെയ്തിട്ടുണ്ട്. 2015-ല്‍ മെഴ്‌സ് രോഗികളെ ചികിത്സിക്കുന്നതിന് പ്ലാസ്മ ഉപയോഗിച്ചിരുന്നു.
Read Also: ‘സമാധാനമായിരിക്കൂ’; അതിഥി തൊഴിലാളികൾക്ക് സാന്ത്വനവുമായി ശബ്ദ സന്ദേശം
എങ്ങനെയാണ് ഇത് ചെയ്യുന്നത്?
ഒരു രോഗിയില്‍ പ്ലാസ്മ കുത്തിവയ്ക്കുന്ന പ്രക്രിയ പെട്ടെന്ന് പൂര്‍ത്തിയാക്കാം. സാധാരണ രക്തം ശേഖരിക്കുന്നതും പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നതുമായ പ്രക്രിയാണിത്. ഒരാളില്‍ നിന്ന് 350 മുതല്‍ 450 എംഎല്‍ രക്തം വരെ ശേഖരിച്ചശേഷം അതിലെ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയയിലൂടെ പ്ലാസ്മ എടുക്കുന്നു. നേരിട്ട് രോഗിയില്‍ നിന്നും പ്ലാസ്മ എടുക്കാനും സാധിക്കും. അപ്പാറെസിസ് യന്ത്രം ഉപയോഗിച്ചാണ് ഇത് ചെയ്യാനാകുക. രോഗിയില്‍ നിന്നും എടുക്കുന്ന രക്തത്തില്‍ നിന്നും പ്ലാസ്മ കിറ്റ് ഉപയോഗിച്ച് പ്ലാസ്മ വേര്‍തിരിച്ചശേഷം രക്തം ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ കയറ്റും.
പ്ലാസ്മ എടുക്കും മുമ്പ് ദാതാവിന്റെ അനുവാദം വാങ്ങിയിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിഷ്‌കര്‍ഷിക്കുന്നു. രോഗം ഭേദമായവരില്‍ നിന്ന് മാത്രമേ പ്ലാസ്മ എടുക്കാവൂ. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ്, അല്ലെങ്കില്‍ മറ്റേതെങ്കിലും സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരില്‍ നിന്നും രക്തം സ്വീകരിക്കാന്‍ പാടില്ല. ഒരേ വ്യക്തിയില്‍ നിന്നും വീണ്ടും രക്തം എടുക്കണമെങ്കില്‍ പുരുഷനാണെങ്കില്‍ 12 ആഴ്ചയും സ്ത്രീയാണെങ്കില്‍ 16 ആഴ്ചയും കഴിഞ്ഞിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമുണ്ട്.
Read Also: എഡിബി 100 മില്യൺ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കും; സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്ന് പ്രതീക്ഷ
പ്ലാസ്മ ചികിത്സ ശുഭാപ്തി നല്‍കുന്നുണ്ടോ?
കോവിഡ്-19-ന് പ്രത്യേക ചികിത്സയില്ല. വൈറസ് വിരുദ്ധ മരുന്നുകള്‍, ഗുരുതരമല്ലാത്ത കേസുകളില്‍ ഓക്‌സിജന്‍ കൊടുക്കുക തുടങ്ങിയ കാര്യങ്ങളേ ചെയ്യാനുള്ളൂ. രണ്ട് തരം കോവിഡ്-19 രോഗികളില്‍ പ്ലാസ്മ കുത്തിവയ്ക്കാമെന്ന് ഗുരുതരമായ രോഗികളില്‍ പ്ലാസ്മ കൈമാറ്റം നടത്തുന്നതില്‍ വിദഗ്ദ്ധനായ മുംബൈ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജിലെ ഹെപ്പറ്റോളജി വകുപ്പിലെ ഡോക്ടര്‍ ഈപ്പന്‍ പറയുന്നു. "കടുത്ത രോഗമുള്ളവരിലും വൈറസ് ബാധിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തികളിലും. എന്നാല്‍ ഇത് കോവിഡ്-19-ല്‍ നിന്നും ജീവനുകളെ രക്ഷിക്കാന്‍ കഴിയുമോയെന്ന് അറിയില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ് ലോക് ആശുപത്രിയിലെ സാംക്രമിക രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ഓം ശ്രീവാസ്തവ ഇതിനോട് യോജിക്കുന്നു. രോഗത്തില്‍ നിന്നും സൗഖ്യം നേടിയയാളില്‍ നിന്നും ആന്റിബോഡികള്‍ രോഗികളില്‍ കുത്തിവയ്ക്കുന്നതിലൂടെ രോഗിയിലെ വൈറസ് ബാധ നിയന്ത്രണാതീതമാകാതെ പോകുന്നത് തടയാനാകുമെന്നേ നമുക്ക് ഇപ്പോള്‍ അറിയാവൂവെന്ന് അദ്ദേഹം പറയുന്നു.
Read Also: Explained: കോവിഡ്-19 രോഗം ഭേദമായവരെ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട്?
ഇന്ത്യയില്‍ ഇത് ചെയ്യാന്‍ കഴിയുമോ?
ഒരു ദാതാവില്‍ നിന്നും അപാറസിസ് ഉപയോഗിച്ച് 500 എംഎല്‍ പ്ലാസ്മ വേര്‍തിരിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട്.o
കോവിഡ്-19 രോഗം ഭേദമായവരില്‍ നിന്നും പ്ലാസ്മ എടുക്കുന്നതിന് രക്തബാങ്കുകള്‍ക്ക് രാജ്യത്തിന്റെ ഡഗ്ര് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുവാദം നല്‍കണം. 40-60 പ്രായ പരിധിയിലെ രോഗികള്‍ക്ക് ഈ ചികിത്സ ഫലപ്രദമായേക്കാമെന്ന് ട്രാന്‍സ് ഏഷ്യ ബയോമെഡിക്കല്‍സിലെ മുഖ്യശാസ്ത്രജ്ഞനായ ഡോക്ടര്‍ മനോജ് ചുഗ് പറയുന്നു. 60 കഴിഞ്ഞവരില്‍ കുറഞ്ഞ ഫലമേയുണ്ടാക്കുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പ്ലാസ്മ കൈമാറ്റത്തിനുള്ള പ്രക്രിയ ലളിതമാണെന്നും ഇന്ത്യയില്‍ ചെയ്യാന്‍ കഴിയുമെന്നും ചുഗ് പറയുന്നു. "അതേസമയം, പ്ലാസ്മ കൈമാറ്റം നടക്കുന്ന സമയത്ത് രോഗാണു വ്യാപനം ഉണ്ടാകാതെ സൂക്ഷിക്കണം. കൂടാതെ, രോഗിയുടെ സമ്മതവും ആവശ്യമാണ്. ഇത് വാക്‌സിനെ പോലെയാണ്. വൈറസിനെ വളഞ്ഞ് അതിനെ കൊല്ലുന്നു. എന്നാല്‍ പറയാനെളുപ്പമാണ്. നമുക്ക് ധാരാളം അനുമതികള്‍ ആവശ്യമാണ്. ഇന്ത്യ ഇതുവരെ ഇത് ചെയ്തിട്ടില്ല," അദ്ദേഹം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us