ന്യൂഡൽഹി: എഷ്യന്‍ വികസന ബാങ്ക് (എഡിബി) ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ 100 മില്യൺ ഡോളര്‍ നിക്ഷേപിക്കും. ദേശീയ നിക്ഷേപ, അടിസ്ഥാനസൗകര്യ ഫണ്ട് (എന്‍ഐഐഎഫ്) വഴിയാണ് മനില കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിക്ഷേപം നടത്തുക.

സാമ്പത്തിക മാന്ദ്യത്തിലായിരുന്ന ഇന്ത്യയുടെ മേല്‍ കൂനില്‍മേല്‍ കുരുവായി കൊറോണ വൈറസ് ബാധ വന്ന് സമ്പദ്‌വ്യവസ്ഥ വലിയ ഭീഷണി നേരിടുന്ന സമയത്താണ് എഡിബി രാജ്യത്ത് നിക്ഷേപിക്കുമെന്ന വാര്‍ത്ത വരുന്നത്. നിക്ഷേപം തൊഴില്‍ അവസരങ്ങള്‍, സാമൂഹിക അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്ക് കാരണമാകുമെന്ന് എന്‍ഐഐഎഫിന്റെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത പറഞ്ഞു.

Read Also: കേരളം നിങ്ങളെ സംരക്ഷിക്കും; അതിഥി തൊഴിലാളികളോട് ബംഗാൾ എംപി

അസാധാരണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഈ സാഹചര്യത്തില്‍ എഡിബിയുടെ വാഗ്‌ദാനം അര്‍ത്ഥവത്താണെന്ന് എന്‍ഐഐഎഫിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുജോയ് ബോസ് പറയുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിലും സാധ്യതയിലും സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജര്‍മാരിലും തങ്ങളുടെ കമ്പനികളെ ശക്തിപ്പെടുത്താനും വളരാനുമുള്ള മൂലധനം അന്വേഷിക്കുന്ന സംരംഭകരിലുമുള്ള എഡിബിയുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് എഡിബിയുടെ വാഗ്‌ദാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ്-19 പ്രതിരോധിക്കുന്നതില്‍ കേരളം വിജയിച്ചോ? പ്രത്യാശ കിരണങ്ങള്‍ ഏറെയുണ്ട്‌

ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ഇടയാക്കുമെന്നും എന്‍ഐഐഎഫിന്റെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത പറയുന്നു.

Read in English: Asian Development Bank to invest $100 million in Indian infrastructure sector via NIIF

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook