scorecardresearch

ലയണൽ മെസി ബാഴ്സ വിടുമോ? ക്ലബ്ബുമായുള്ള പ്രശ്നങ്ങൾക്ക് പിന്നിലെ യഥാർത്ഥ്യങ്ങൾ

സ്‌പെയിനിലെ ഏറ്റവും വലിയ ലീഗിനെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാൻ വരെ മെസിക്ക് സാധിക്കുമെന്നതാണ് വാസ്തവം

സ്‌പെയിനിലെ ഏറ്റവും വലിയ ലീഗിനെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാൻ വരെ മെസിക്ക് സാധിക്കുമെന്നതാണ് വാസ്തവം

author-image
Sports Desk
New Update
Lionel Messi, ലയണൽ മെസി, Barcelona, ബാഴ്സലോണ, La Liga, ലാ ലീഗ, Spanish League, IE Malayalam, ഐഇ മലയാളം

അർജന്റീനയിലെ റൊസാരിയോ പട്ടണത്തിൽ നിന്ന് 2001ലാണ് ലയണൽ മെസി സ്‌പെയിനിലെ ബാഴ്സലണോയിൽ എത്തുന്നത്. തന്റെ 14 വയസിൽ ലോകത്തെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നിന്റെ ഭാഗമാകാൻ മെസിക്ക് സാധിച്ചു. അന്ന് മുതൽ ഇന്ന് വരെ ബാഴ്സയുടെ സിംഹരാജവ് തന്നെയാണ് മെസി. ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി 480 മത്സരങ്ങൾ കളിച്ച മെസി ഇതിനോടകം 441 ഗോളുകളും സ്വന്തമാക്കി. എന്നാൽ രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന ബന്ധം മെസി അവസാനിപ്പിക്കാനൊരുങ്ങന്നതായി ഒരു വാർത്ത അടുത്ത ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് വലിയ ചർച്ച വിഷയമാണ്. വരുന്ന സീസണിൽ താരം ബാഴ്സയ്ക്കൊപ്പം കാണില്ലെന്നാണ് റിപ്പോർട്ടുകൾ.

Advertisment

Also Read: ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കപ്പ് വിജയത്തിന് പിന്നിലെ ക്ലോപ്പിന്റെ മിടുക്ക്‌

എന്താണ് പ്രശ്നം?

സ്‌പാനിഷ് റേഡിയോ നെറ്റ്‌വർക്കായ കഡെനാ സെറിന്റെ റിപ്പോർട്ട് പ്രകാരം ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ക്ലബ്ബുമായുള്ള കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിപ്പിച്ചു. 2021 വരെയാണ് താരത്തിന്റെ നിലവിലുള്ള കരാർ. 2017ലാണ് താരം അവസാനമായി ക്ലബ്ബുമായി കരാറിലൊപ്പിട്ടത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും കരാറിലേർപ്പെടുന്നതിന് മെസി തടസം നിന്നട്ടില്ല. എന്നാൽ മൈതാനത്തിന് പുറത്ത് ക്ലബ്ബുമായുള്ള ചില പ്രശ്നങ്ങളാണ് ഇപ്പോൾ മെസിയെ മാറ്റി ചിന്തിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടും ക്ലബ്ബിനെതിരായുള്ള വികാരമാണ് മെസിയെ ക്ലബ്ബിന് പുറത്തേക്ക് നയിക്കുന്നത്. ക്ലബ്ബിനകത്ത് നടക്കുന്ന പല കാര്യങ്ങൾക്കും കാരണം മെസിയാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരുന്നതാണ് താരത്തെ പ്രകോപിപ്പിക്കുന്ന കാര്യം. ഈ വർഷം ആദ്യം മുഖ്യ പരിശീലകൻ ഏർണസ്റ്റോ വർവാരയുടെ പുറത്താകലിനും കാരണം മെസിയാണെന്നായിരുന്നു സംസാരം. മികച്ച സ്ക്വഡിന്റെ അഭാവവും മെസിയെ നിരാശനാക്കുന്നതായി പറയുന്നു.

Advertisment

Also Read: കാമുകിയുടെ സുഹൃത്ത് മരിച്ചതറിഞ്ഞ് മെസി നാട്ടിലെത്തി; അന്റോണെല്ല ജീവിതസഖിയായ കഥ

എന്നാൽ വാസ്തവത്തിൽ വേതനവുമായി ബന്ധപ്പെട്ട തർക്ക ക്ലബ്ബും മെസിയും തമ്മിൽ ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരി കായിക മേഖലയെയും ബാധിച്ചതോടെ വേതനം കുറച്ചതാണ് കാരണം. ശമ്പളം വെട്ടിക്കുറയ്ക്കാൻ കളിക്കാർക്ക് അധിക സമ്മർദ്ദം ചെലുത്തുന്നതായി സ്‌പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിവാരം 500,000 ഡോളറാണ് മെസിയ്ക്ക് ശമ്പളമായി ക്ലബ്ബ് നൽകുന്നത്.

ശമ്പളം വെട്ടിക്കുറയ്ക്കാൻ മെസ്സി തയ്യാറല്ലേ?

അതേസമയം ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെ മെസി പൂർണമായും എതിരാണെന്ന ധാരണ സൃഷ്ടിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ മഹാമാരി ലോകത്താകമാനം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ മെസി അടക്കമുള്ള താരങ്ങൾ തങ്ങളുടെ ശമ്പളത്തിന്റെ 70 ശതമാനം വെട്ടികുറയ്ക്കാമെന്ന് സ്ഥിരീകരിച്ചിരുന്നു. വേതനം വെട്ടിക്കുറയ്ക്കാന്‍ മാനേജ്‌മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് രംഗത്തുവന്നത്.

ബാഴ്സയിൽ മെസ്സിക്ക് സ്വാധീനം നഷ്ടപ്പെടുന്നുണ്ടോ?

ബാഴ്സലോണയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് മെസി. എന്നാൽ റയൽ മാഡ്രിഡ്, ബാഴ്സലോണ പോലെയുള്ള ക്ലബ്ബുകൾക്ക് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ടെന്നത് എടുത്ത് പറയണം. ഇത്തരം ക്ലബ്ബുകളിൽ നിർണായക സ്ഥാനത്തിരിക്കുന്നവരെല്ലാം കളിക്കാരുടെ ഇത്തരം സ്വാധീനങ്ങളെ നേരിട്ടിട്ടുമുണ്ട്. ബാഴ്സയുടെ ഫസ്റ്റ് ടീം പരിശീലകനായിരുന്ന മുൻ ഡച്ച് താരം കൂടിയായ ജോഹാൻ ക്രൈഫും മാനജേർ സ്ഥാനത്ത് നിന്ന് പുറത്താകുന്നതിന് മുമ്പ് ഇത്തരം സാഹചര്യത്തെ നേരിട്ടിരുന്നു.

Also Read: ഫുട്‌ബോൾ ലോകത്തെ 'മിശിഹ'; മെസിയുടെ ഉയിർത്തെഴുന്നേൽപ്പുകൾ

മെസി ബാഴ്സയിൽ തുടരുമോ?

ബാഴ്സയുടെ മുൻ സ്‌പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ് അടുത്ത സീസണിൽ ബാഴ്സയുടെ മുഖ്യ പരിശീലകനായി എത്തുമെന്ന വാർത്തകളും സജീവമാണ്. ഏറെക്കാലം ബാഴ്സയിൽ ഒന്നിച്ച് കളിച്ചവരാണ് മെസിയും സാവിയും. നിലവിൽ ഖത്തറി ക്ലബ്ബായ അൽ സദ്ദിന്റെ പരിശീലകനായ സാവി ന്യൂക്യാമ്പിലേക്ക് എത്തിയാൽ നിലവിലെ സാഹചര്യം മറികടക്കുമെന്നാണ് ബാഴ്സ ആരാധകരും നിരൂപകരും വിലയിരുത്തുന്നത്.

മെസിയുടെ തീരുമാനം ലാ ലീഗയെ ബാധിക്കുന്നത് എങ്ങനെ?

ലോകത്തെ തന്നെ ഏറ്റവും മികച്ച താരം ബാഴ്സലോണ വിട്ടാൽ അത് ക്ലബ്ബിനേപോലെ തന്നെ ഏറെ ബാധിക്കുന്നത് സ്‌പാനിഷ് ലീഗിനെ കൂടിയാകും. സ്‌പെയിനിലെ ഏറ്റവും വലിയ ലീഗിനെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാൻ വരെ മെസിക്ക് സാധിക്കുമെന്നതാണ് വാസ്തവം.

Lionel Messi Barcelona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: