പ്രീമിയര്‍ ലീഗിന്റെ 2017 18 സീസണില്‍ ലിവര്‍പൂള്‍ നാലാം സ്ഥാനത്തായിരുന്നു. ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ 25 പോയിന്റ് പിന്നില്‍. എങ്കിലും ആ സീസണില്‍ അവരുടെ കളിയില്‍ ശ്രദ്ധേയമായ എന്തോ ചിലത് ഉണ്ടായിരുന്നു. മാനേജര്‍ ജുര്‍ഗെന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളിന്റെ മൂന്നാം സീസണായിരുന്നു അത്. അധികം വൈകാതെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാമ്പ്യന്‍ പദവിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലിവര്‍പൂളിന് കഴിയുമെന്നുള്ള സൂചനകള്‍ അവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ സീസണില്‍ അവര്‍ കീരിട പോരാട്ടത്തിന് അടുത്തുവന്നുവെങ്കിലും അവസാനത്തോടെ ആലസ്യം ബാധിച്ചു. പക്ഷേ, 2019-20 സീസണ്‍ അവരുടേതാണെന്ന് സംശയരഹിതമായി പറയാം. ജൂണ്‍ 25-ന് വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയോട് 1-2-ന് തോറ്റതിനെ തുടര്‍ന്ന് ഏഴ് മത്സരങ്ങള്‍ അവശേഷിക്കവേയാണ് ലിവര്‍പൂള്‍ കിരീട നേട്ടം കൈവരിച്ചത്. ഇതൊരു റെക്കോര്‍ഡ് കൂടെയാണ്. അവിസ്മരണീയ വിജയങ്ങള്‍ നേടയി ക്ലോപ്പിന്റെ ലിവര്‍പൂള്‍ ടീമിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാണ്.
ചാമ്പ്യന്‍ പട്ടം നേടുന്നതില്‍ അവരെ വേറിട്ട് നിര്‍ത്തുന്നത് എന്താണ്?
മത്സരങ്ങളില്‍ ദയയൊന്നും കാണിക്കാത്ത ലിവര്‍പൂളിന് 2003-04 സീസണില്‍ ഒരു തോല്‍വി പോലുമില്ലാതെ കിരീടം നേടിയ ആഴ്‌സണ്‍ വെങ്‌റുടെ ആഴ്‌സണലിന്റെ റെക്കോര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ഫെബ്രുവരിയില്‍ വാറ്റ്‌ഫോര്‍ഡിനോട് ഒരു മത്സരത്തില്‍ തോറ്റു.
Read Also: ബൗൺസർ നിയമം കൊണ്ടുവന്നത് ക്രിക്കറ്റിൽ കറുത്തവരുടെ വിജയം നിയന്ത്രിക്കാൻ: സമി
തോല്‍വികള്‍ മുന്നില്‍ കണ്ട നിമിഷങ്ങള്‍ ഉണ്ടായിട്ടും ലിവര്‍പൂള്‍ അവസാന നിമിഷം വരെ പോരാടിയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പിച്ച മത്സരങ്ങള്‍ സമനിലയാക്കുകയും സമനിലകളെ വിജയങ്ങളാക്കുകയും ചെയ്തു ലിവര്‍പൂള്‍ താരങ്ങള്‍. 70 മിനിട്ടുകള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള ടീം ലിവര്‍പൂളാണ്. മത്സരങ്ങളില്‍ തിരിച്ചുവരാനുള്ള കഴിവ് ക്ലോപ്പ് ടീമില്‍ കുത്തിവച്ചു. ലീഗിലെ 26 മത്സരങ്ങളില്‍ ആദ്യ 25 എണ്ണം വിജയിച്ച അവര്‍ ചാമ്പ്യന്‍മാരാകുമെന്ന് ഉറപ്പിച്ചിരുന്നു.
ലിവര്‍പൂളിന്റെ കേളീശൈലി
ലിവര്‍പൂളിന്റെ വഴികളിലൂടെയാണ് അവര്‍ ചാമ്പ്യന്‍പട്ടം നേടിയതെന്ന് ക്ലബ്ബിന്റെ വിശ്വസ്തരും ആരേയും പിന്തുണയ്ക്കാത്തവരും വിമര്‍ശകരും സമ്മതിക്കും. ലിവര്‍പൂളിനെ ക്ലോപ്പ് പിടിച്ചു കെട്ടാന്‍ കഴിയാത്തൊരു യന്ത്രമാക്കി ക്ലോപ്പ് മാറ്റുകയായിരുന്നു. പന്ത് നഷ്ടപ്പെടുമ്പോഴും ആക്രമണാത്മകശൈലിയിലേക്ക് അദ്ദേഹം ടീമിനെ സമയമെടുത്ത് മാറ്റിയെടുത്തു.
ലിവര്‍പൂള്‍ താരങ്ങള്‍ മൈതാനത്ത് വിശ്രമിച്ചിരുന്നില്ല. പന്ത് കൈവശം വയ്ക്കുന്നത് ആസ്വദിക്കാന്‍ എതിരാളികളെ അനുവദിച്ചുമില്ല. പന്ത് നഷ്ടമാകുന്ന നിമിഷം തന്നെ കൂട്ടമായി എതിരാളികളെ ആക്രമിച്ചു. പന്ത് കളിക്കാരുടെ കാലില്‍ കിട്ടുന്ന നിമിഷങ്ങളിലാണ് അത് നഷ്ടമാകാന്‍ സാധ്യത ഏറ്റവും കൂടുതലെന്ന് ക്ലോപ്പ് വിശ്വസിക്കുന്നു.
അവിരാമമായി അവര്‍ ആക്രമണം നടത്തി. എതിരാളികളെ ഭയപ്പെടുത്തി. എതിരാളികള്‍ ലിവര്‍പൂളിന്റെ അതിവേഗ ആക്രമണകാരികള്‍ക്ക് പന്ത് വച്ച് കീഴടങ്ങും. കണ്ണടച്ചുള്ള ആക്രമണമല്ല ലിവര്‍ പൂള്‍ നടത്തുന്നത്. എതിരാളികള്‍ക്ക് പന്ത് കിട്ടുമ്പോള്‍ തന്നെ ലിവര്‍പൂള്‍ പ്രതിരോധം ശക്തമാക്കുകയും ചെയ്യും.
ക്ലോപ്പിന് മൈതാനത്ത് നിഴല്‍ മനുഷ്യന്‍ ഉണ്ടായിരുന്നു. ഒരാള്‍ ആക്രമണം നടത്തുമ്പോള്‍ മറ്റൊരാളുടെ സാന്നിദ്ധ്യം എതിരാളികളുടെ മനസ്സില്‍ സംശയത്തിന്റെ വിത്ത് വിതയ്ക്കും. ഈ രണ്ടാമന് അറിയാം തനിക്ക് പന്ത് കിട്ടില്ലെന്ന്. എങ്കിലും എതിരാളികളുടെ മേല്‍ സമര്‍ദ്ദം ചെലുത്താന്‍ അയാള്‍ക്ക് കഴിയുന്നു. മുന്നേറ്റ നിരയിലെ ഒരാളെയാണ് ക്ലോപ്പ് ഇതിനായി നിയോഗിക്കുന്നത്. മധ്യനിരയിലെ ജോഹാന്‍ ഹെന്‍ഡേഴ്‌സണ്‍, ഫാബിനോ, ജെയിംസ് മില്‍നെര്‍ എന്നിവര്‍ എതിരാളികളുടെ കാലുകളില്‍ നിന്നും പന്ത് തിരിച്ചു പിടിച്ച് ആക്രമണനിരയ്ക്ക് കൈമാറും.
Read Also: ഹർഭജനെ വിലക്കാതിരിക്കാൻ കരഞ്ഞു യാചിച്ചു: 2008 ലെ സംഭവങ്ങൾ ഓർത്തെടുത്ത് ശ്രീശാന്ത്
ഈയൊരു സംവിധാനത്തിന്റെ അടിസ്ഥാനമെന്നത് വേഗത, ഫിറ്റ്‌നെസ്, ഒതുക്കം എന്നിവയാണ്. അങ്ങേയറ്റം ഏകോപനം ആവശ്യമാണിതിന്. ലിവര്‍പൂള്‍ പൂര്‍ണമായും രൂപപ്പെട്ടുവരാന്‍ വര്‍ഷങ്ങളെടുത്തതിന് കാരണം ഇതാണ്. അതിനാല്‍, പന്ത് നഷ്ടമാകുമ്പോള്‍ മുന്നേറ്റ നിര കറങ്ങി നടക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുകയില്ല. പകരം, പ്രതിരോധ നിര തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതുവരെ എതിരാളിക്കുമേല്‍ ആക്രമണം ആദ്യം നടത്തുന്നത് മുന്നേറ്റനിരയാകും.
അതിനാല്‍, പ്രതിരോധത്തിലെ മനോദാര്‍ഢ്യത്തില്‍ നിന്നും അവരുടെ ആക്രമണാത്മകത ഉയരും. ആ ഒരു കാരണം കൊണ്ടാണ് പതിവില്ലാത്തവിധം പണം ചെലവഴിച്ച് ലിവര്‍പൂള്‍ റെക്കോര്‍ഡ് തുക നല്‍കി ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനായ വിര്‍ജില്‍ വാന്‍ ഡിജ്ക്കിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്ലോപ്പ് ടീമിന്റെ ഫിറ്റ്‌നെസ് വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി വരികയായിരുന്നു. അതിന്റെ ഫലം ഈ സീസണില്‍ ലഭിച്ചു.
ആക്രമണനിരയിലെ ത്രിമൂര്‍ത്തികള്‍
മുഹമ്മദ് സാലാ, സാനിയോ മെയ്ന്‍, റോബെര്‍ട്ടോ ഫിര്‍മിനോ എന്നിവരെ പോലെ ഒരേ മനസോടെ ആക്രമണം നടത്തുന്നവര്‍ വളരെ കുറച്ചേയുള്ളൂ. അവരാരും പരമ്പരാഗത ആക്രമണകാരികളല്ല. പക്ഷേ, വളരെ കൃത്യതയോടെ മൂവരും ഗോളുകള്‍ നേടി. ഗോളുകള്‍ സൃഷ്ടിച്ചു. നിസ്വാര്‍ത്ഥമായി അവര്‍ സേവനം അനുഷ്ഠിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന വേഗതയാണ് സാനിയോയ്ക്കുള്ളത്. സാലായ്ക്കാകട്ടെ ദര്‍ശനവും നൈപുണ്യവും ഉണ്ട്. ഫെമിനോ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു. മൂവരും ചേര്‍ന്ന് 40 ഗോളുകള്‍ അടിച്ചു. 21 ഗോളുകള്‍ നേടാന്‍ മറ്റുള്ളവരെ സഹായിച്ചു.
Read Also: സിദാൻ മുതൽ ഗാർഡിയോള വരെ: പ്ലേയറായും പരിശീലകനായും ലാ ലിഗ നേടിയ 10 താരങ്ങൾ
എന്നാല്‍ ലിവര്‍പൂളിന്റെ ക്രിയാത്മകത ഈ മൂവരില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുന്നില്ല. അവരുടെ ഫുള്‍ബായ്ക്കിലെ ആര്‍നോള്‍ഡും റോബര്‍ട്ട്‌സണും 20 ഗോളുകള്‍ക്ക് സഹായം ചെയ്തു. ഇത് കാണിക്കുന്നത് ലിവര്‍പൂള്‍ എല്ലാ മേഖലകളിലും അപകടകാരികള്‍ ആണെന്നാണ്. ഇരുവര്‍ക്കും ഗോളുകള്‍ അടിക്കാനും കഴിയും. ക്രിസ്റ്റല്‍ പാലസിനെതിരെ ആര്‍നോള്‍ഡിന്റെ വളഞ്ഞൊഴുകിയ ഫ്രീ കിക്ക് ഗോള്‍ അത് തെളിയിച്ചതാണ്.
പ്രതിരോധ മികവ് എന്താണ്?
ലോകത്തിലെ ഏറ്റവും വിലയേറിയ പ്രതിരോധ നിരക്കാരനാണ് വാന്‍ ഡിജിക്ക്. 75 മില്ല്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ലിവര്‍പൂള്‍ അദ്ദേഹത്തെ സ്വന്തമാക്കിയത്. ഒന്നാം നിര പ്രതിരോധ താരമാണ് താനെന്ന് ഈ ഡച്ചുകാരന്‍ നേരത്തെ തെളിയിച്ചതാണ്. ചിലര്‍ പറയും അദ്ദേഹം ലീഗിലെ എക്കാലത്തേയും മികച്ച താരമാണെന്ന്. അതൊരു തര്‍ക്ക വിഷയവുമാണ്.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്ന പട്ടത്തിനുവേണ്ടി അദ്ദേഹം ലയണല്‍ മെസ്സിയുടെ തൊട്ടടുത്ത് എത്തിയതാണ്. ഈ വര്‍ഷവും അദ്ദേഹം ശക്തമായ അവകാശവാദം ഉയര്‍ത്തും.
സെന്റര്‍ ബാക്കില്‍ അദ്ദേഹത്തിന്റെ പങ്കാളികളായ ജോയല്‍ മാറ്റിപ്പും ജോ ഗോമസ്സും കൂടാതെ ഗോള്‍ കീപ്പര്‍ അലിസണും ചേര്‍ന്ന് ലീഗില്‍ ഒരു റെക്കോര്‍ഡ് കുറിക്കാന്‍ ലിവര്‍പൂളിനെ സഹായിച്ചു. ഏറ്റവും കുറവ് ഗോളുകള്‍ വഴങ്ങിയത് ലിവര്‍പൂളാണ്. 21 ഗോളുകള്‍ മാത്രം.
കളിക്കാരെ വാങ്ങിയതിലെ ബുദ്ധികൂര്‍മ്മത
ക്ലോപ്പ് താരങ്ങളെ ബുദ്ധിപൂര്‍വമായാണ് തെരഞ്ഞെടുത്തത്. 2018-ല്‍ ഫിലിപ്പ് കുടീഞ്ഞോയെ ബാഴ്‌സലണോയിലേക്ക് പോയപ്പോള്‍ ക്ലോപ്പിന് വേണമെങ്കില്‍ താരങ്ങളെ വാങ്ങിക്കൂട്ടാമായിരുന്നു. പണവും കൈയിലുണ്ടായിരുന്നു. വലിയ തുകയുടെ ചെക്ക് നല്‍കി പ്രശസ്തരെ വാങ്ങുന്നതിന് പകരം തന്റെ ടീമിന് വേണ്ടവരെ മാത്രം വാങ്ങിച്ചു. വസ്തുതകളുടേയും ഗവേഷണങ്ങളുടേയും അടിസ്ഥാനത്തില്‍ മാത്രമായിരന്നു ഓരോ വാങ്ങലുകളും നടത്തിയത്. മാനെയെ വാങ്ങിയത് എടുത്ത് നോക്കിയാല്‍ അറിയാം ആ മികവ്.
വരും സീസണിലെ വെല്ലുവിളികള്‍
ലീഗിലെ ഏറ്റവും മികച്ച ടീമാണ് ലിവര്‍പൂള്‍. എന്നാല്‍ എക്കാലത്തേയും മികച്ചവര്‍ ആകാന്‍ കഴിയുമോ. ആ ഒരു ചിന്ത തന്നെ നിരവധി പേരുകളെ ഓര്‍മ്മയില്‍ കൊണ്ടുവരും. സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍, ആഴ്‌സണ്‍ വെങര്‍, ജോസ് മൗറിഞ്ഞോ, പെപ് ഗാര്‍ഡിയോള എല്ലാവരും തന്നെ പലതവണ ലീഗ് കിരീടം നേടിയിട്ടുണ്ട്.
Read in English: Explained: What’s behind Liverpool’s stunning Premier League triumph?