/indian-express-malayalam/media/media_files/2025/06/24/importance-of-strait-of-hormuz-2025-06-24-21-53-28.jpg)
Importance of Strait of Hormuz: (Photo: Wikimedia Commons)
Importance of Strait of Hormuz: ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കടുത്ത് അമേരിക്ക ആക്രമണം നടത്തിയതിന് ഹോർമൂസ് കടലിടുക്കിന് പൂട്ടിട്ട് ഇറാൻ തിരിച്ചടിക്കും എന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. ഇറാന്റെ ആക്രമണം ഭയന്ന് സൂപ്പർ ടാങ്കറുകൾ ഹോർമൂസ് പാതയിൽ നിന്ന് മാറി സഞ്ചരിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ വെല്ലുവിളി ഉയർത്തിയാൽ എങ്ങനെയാണ് അത് ഇന്ത്യയെ ബാധിക്കുക?
എന്താണ് ഹോർമൂസ് കടലിടുക്ക്?
പേർഷ്യൻ ഗൾഫിന്റേയും ഒമാൻ ഗൾഫിന്റേയും ഇടയിൽ വരുന്ന ഒരു ജലപാതയാണ് ഇത്. തുറന്ന സമുദ്രത്തിലേക്ക് പേർഷ്യൻ ഗൾഫിൽ നിന്നുള്ള ഏക കടൽ മാർഗമാണ് ഇത് എന്നത് കൊണ്ടുതന്നെ ഇത് തന്ത്രപ്രധാനമായ പാതയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് വഴി തുറക്കുന്നത് ഹോർമൂസ് കടലിടുക്കാണ്. ഓരോ ദിവസവും ഈ പാതയിലൂടെ 17 മില്യൺ ബാരൽ അസംസ്കൃത എണ്ണ കൊണ്ടുപോകുന്നതായാണ് കണക്കുകൾ.
Also Read: Iran-Israel War News: ഇറാൻ-ഇസ്രായേൽ സംഘർഷം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനഃരാരംഭിച്ചു
ഹോർമൂസിന് പൂട്ട് വീണാൽ ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ഇഐഎ കണക്ക് പ്രകാരം 2024ൽ 84 ശതമാനം ക്രൂഡ് ഓയിൽ ഹോർമൂസ് കടലിടുക്കിലൂടെയാണ് ഏഷ്യൻ മാർക്കറ്റുകളിലേക്ക് എത്തിയത്. ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ വരവിനെ ഏറെ ആശ്രയിക്കുന്നു.
Also Read:ഇറാനിൽ ബോംബ് ഇടരുത്: ഇസ്രായേലിനോട് ട്രംപ്
റഷ്യ, അമേരിക്ക, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. ഹോർമൂസ് കടലിടുക്കിൽ നിന്നുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചാൽ അത് ഇന്ത്യയിലെ എണ്ണവില വർധനവിന് ഇടവരുത്തും. എങ്ങനെ എന്നല്ലേ? ഇറാനിൽ നിന്നാണ് ചൈന തങ്ങളുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭൂരിഭാഗവും നടത്തുന്നത്. ഇത് നിലച്ചാൽ ചൈന മറ്റ് രാജ്യങ്ങളെ ആശ്രയിക്കും. ഇതും ക്രൂഡ് ഓയിൽ വില വർധിക്കാൻ ഇടയാക്കും. ആഗോള വിപണിയിൽ എണ്ണവില ഉയർന്നാൽ ഇന്ത്യയിൽ അതിന്റെ വലിയ പ്രത്യാഘാതങ്ങളുണ്ടാവും.
ഊർജ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും
ഏകദേശം 33 കിലോമീറ്റർ വീതിയുള്ള കടലിടുക്കാണ് ഇത്. ഇത് ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതിയെങ്കിലും സൗദി, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ഈ പാത അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.
Also Read:വെടിനിർത്തൽ പ്രഖ്യാപനത്തിലൊതുങ്ങി ; ഇറാൻ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിനോട് ഇസ്രായേൽ
ഊർജ പ്രതിസന്ധിയിലേക്ക് ഏഷ്യ കൂപ്പുകുത്തും. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് എൽഎൻജി വിതരത്തിൽ പ്രയാസം നേരിടുന്ന യൂറോപ്പിന് ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നത് ഖത്തറിൽ നിന്നുള്ള എൽഎൻജി ഇറക്കുമതിക്ക് തടസമാവും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് വോട്ട് ചെയ്തു കഴിഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ അംഗീകാരത്തിനായി ഈ തീരുമാനം കാത്തിരിക്കുകയാണ്. ഇറാൻ പാർലമെന്റിന്റെ തീരുമാനത്തിനൊപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും നിന്നാൽ അത് അമേരിക്ക, ഏഷ്യ, യൂറോപ്പ് വൻകരകളെ ബാധിക്കും.
Read More
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.