scorecardresearch

രണ്ടുപേരുള്ള കാർയാത്ര: ഗ്ലാസുകൾ തുറന്നിടുമ്പോഴും അടച്ചിടുമ്പോഴുമുള്ള കോവിഡ് വ്യാപന സാധ്യത എത്ര?

രണ്ടുപേർ യാത്രചെയ്യുന്ന കാറിൽ ഗ്ലാസുകൾ താഴ്ത്തിവച്ചാലും ഇല്ലെങ്കിലും കോവിഡ് പടരാനുള്ള സാധ്യത എങ്ങനെയാണെന്ന് അന്വേഷിക്കുന്ന പഠനത്തിൽനിന്നുള്ള അനുമാനങ്ങൾ

രണ്ടുപേർ യാത്രചെയ്യുന്ന കാറിൽ ഗ്ലാസുകൾ താഴ്ത്തിവച്ചാലും ഇല്ലെങ്കിലും കോവിഡ് പടരാനുള്ള സാധ്യത എങ്ങനെയാണെന്ന് അന്വേഷിക്കുന്ന പഠനത്തിൽനിന്നുള്ള അനുമാനങ്ങൾ

author-image
WebDesk
New Update
covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus transmission, കൊറോണ വൈറസ് വ്യാപനം, covid-19 transmission, covid-19 aerosols transmission, കോവിഡ്-19 വ്യാപനം, driving with windows open, ventilation for covid transmission, coronavirus vaccine, കൊറോണ വൈറസ് വാക്‌സിൻ, covid-19 vaccine, കോവിഡ്-19 വാക്‌സിൻ, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിൻ ഇന്ത്യ, covid-19 vaccine india, കോവിഡ്-19 വാക്‌സിൻ ഇന്ത്യ, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാർത്തകൾ, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാർത്തകൾ,  news in malayalam, വാർത്തകൾ മലയാളത്തിൽ, kerala news headlines, കേരള വാർത്തകൾ, latest news, പുതിയ വാർത്തകൾ, katest malayalam news, പുതിയ മലയാളം വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കോവിഡ് കാലത്ത് നിങ്ങൾ കാറിൽ യാത്ര ചെയ്യാറുണ്ടോ? ചിലപ്പോഴെങ്കിലും നിങ്ങൾക്കൊപ്പം മറ്റൊരാൾകൂടി യാത്രയിൽ ഉണ്ടാവാറുണ്ടോ? അത് സ്ഥിരം നിങ്ങൾക്കൊപ്പമുള്ള ഒരാളല്ലെങ്കിൽ, നിങ്ങൾക്ക് പരിചയമില്ലാത്ത ഒരാളുടെ കൂടെയാണ് യാത്ര ചെയ്യേണ്ടി വരുന്നതെങ്കിൽ എന്തെല്ലാം മുൻകരുതലാണ് എടുക്കാറുള്ളത്?

Advertisment

അത്തരമൊരു സാഹചര്യത്തിൽ കോവിഡ് പകരുമോ എന്ന ആശങ്ക നിങ്ങൾക്കുണ്ടായിട്ടുണ്ടാവാം. കാറിന്റെ ഗ്ലാസ് അടച്ചിടുന്നതാണോ താഴ്ത്തിയിടുന്നതാണോ ആ സമയത്ത് ചെയ്യേണ്ടതെന്ന് ചിന്തിച്ചിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഗ്ലാസുകൾ താഴ്ത്തിവച്ചാലും ഇല്ലെങ്കിലും കോവിഡ് പടരാനുള്ള സാധ്യത എങ്ങനെയാണെന്ന് അന്വേഷിക്കുന്ന പഠനം അടുത്തിടെ സയൻസ് അഡ്വാൻസസ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കാറിൽ പരമാവധി അകലം സൂക്ഷിച്ച് രണ്ട് യാത്രക്കാർക്കാൻ ഇരിക്കാനായി ഒരു രീതിയാണുള്ളത്. മുന്നിൽ വാഹനം ഡ്രൈവ് ചെയ്യുന്നയാളും പിറകിൽ എതിർവശത്തെ സീറ്റിൽ രണ്ടാമത്തെയാളും ഇരിക്കുന്ന രീതി. അപ്പോൾ മുന്നിൽ ഡ്രൈവറോട് ചേർന്നുള്ള സീറ്റും തൊട്ടുപിന്നിലായുള്ള സീറ്റും കാലിയായിരിക്കും. കോണോടുകോണുള്ള (ഡയഗണൽ) രണ്ട് സീറ്റുകളിലായി ഡ്രൈവറും രണ്ടാമത്തെയാളും ഇരിക്കും.

Read More: കോവിഡ് വൈറസ് അടങ്ങിയ കണികകൾ എത്ര ദൂരം വരെ വ്യാപിക്കും?: പഠന ഫലം അറിയാം

Advertisment

ഇതിൽ ഒരാൾ കോവിഡ് ബാധിച്ചയാളാണെങ്കിലും അല്ലെങ്കിലും അയാൾ പുറംതള്ളുന്ന വായു എത്രത്തോളമാണ് അടുത്തയാൾക്ക് ശ്വസിക്കേണ്ടി വരികയെന്നത് പ്രസക്തമായ കാര്യമാണ്. കാർ വിൻഡോകൾ തുറന്നിട്ടാണോ അടച്ചിട്ടാണോ, എത്രമാത്രം തുറന്നിട്ടാണ് എന്നീ കാര്യങ്ങൾ എത്രത്തോളം നിർണായകമാവുന്നുവെന്ന് പരിശോധിക്കുകയും അതു സംബന്ധിച്ച അനുമാനങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുകയാണ് സയൻസ് അഡ്വാൻസസ്  ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ.

പരീക്ഷണം ആറ് തരത്തിൽ

ഓടുന്ന കാറിൽ നാല് ഡോറിന്റെ ഗ്ലാസും താഴ്ത്തിയിടുന്നത് വായുവിലൂടെ പടരുന്ന രോഗാണുക്കളുടെ വ്യാപനം പരമാവധി കുറയ്ക്കാൻ സഹായകമാവുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. നാലു വിൻഡോകളും അടച്ചിടുന്നത് അപകടസാധ്യത വർധിപ്പിക്കും. എന്നാൽ എല്ലാ വിൻഡോകളും തുറന്നിടുന്നത് എപ്പോഴും പ്രായോഗികമല്ല. പ്രത്യേകിച്ച് മഴ പെയ്യുമ്പോഴും തണുപ്പ് കൂടുതലുള്ളപ്പോഴും .

വിവിധ രീതികളിൽ കാറിന്റെ ഡോറുകളുടെ ഗ്ലാസ് താഴ്ത്തിയും അടച്ചുമെല്ലാം വായുപ്രവാഹം എങ്ങനെയെല്ലാമാണെന്ന് പരിശോധിക്കുകയാണ് മസാച്യുസെറ്റ്സ്-ആംഹെർസ്റ്റ് സർവകലാശാലയിൽനിന്നുള്ള വർഗീസ് മത്തായിയും യുഎസിലെ ബ്രൗൺ സർവകലാശാലയിൽനിന്നുള്ള അസിമാൻഷു ദാസും ചേർന്ന് നടത്തിയ പഠനത്തിൽ. എല്ലാ വിൻഡോകളും തുറക്കുക, നാലെണ്ണം അടച്ചിരിക്കുക, അല്ലെങ്കിൽ രണ്ടെണ്ണം തുറന്നിടുക, അല്ലെങ്കിൽ മൂന്നെണ്ണം തുറന്നിടുക എന്നിങ്ങനെ വിവിധ രീതികളിൽ ഗ്ലാസ് തുറന്നും അടച്ചും ഇവർ പരീക്ഷണം നടത്തി. ടൊയോട്ട പ്രിയസ് കാറിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടാണ് ഈ ഗവേഷണം നടത്തിയത്.

Read More: Explained: കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം നിലനിൽക്കും?

ആറ് തരത്തിൽ ജനൽ അടച്ചും തുറന്നുമുള്ള സാധ്യതകൾ അവർ അന്വേഷിച്ചു. എല്ലാ  വിൻഡോയും തുറന്നിടുന്നതാണ് താരതമ്യേന സുരക്ഷിതത്വം കൂടിയ മാർഗമെന്നും എല്ലാ വിൻഡോയും അടച്ച് എസി ഓൺ ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ സാഹചര്യമെന്നും വർഗീസ് മത്തായി പറഞ്ഞു. എല്ലാ ഗ്ലാസും താഴ്ത്തിയിടുമ്പോൾ പുറത്തേക്കുള്ള വായുവുമായി കാറിനകത്തെ വായു കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത (എയർ എക്സ്ചേഞ്ച് റേറ്റ്) എല്ലാ വിൻഡോകളും അടച്ച് എസി ഓൺചെയ്ത് പോവുമ്പോഴുള്ളതിന്റെ നാല് മടങ്ങാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയർ എക്സ്ചേഞ്ച് റേറ്റ് കൂടിയാൽ കാറിനകത്തെ വായു പുതുക്കപ്പെടുന്നത് വർധിക്കും. അത് കാറിനകത്തെ വായുവിൽ കെട്ടിനിൽക്കുന്ന ശ്വശന ദ്രവങ്ങളടങ്ങിയ കണികകളുടെ സാന്ദ്രത കുറയ്ക്കാൻ സഹായകരമാവും. എന്നാൽ എയർ എക്സ്ചേഞ്ച് നിരക്ക് മാത്രമല്ല പ്രധാനപ്പെട്ട ഘടകമെന്നും വായു എങ്ങോട്ട് ചലിക്കുന്നുവെന്നതും പ്രസക്തമാണെന്നും മത്തായി പറഞ്ഞു.

നാല് ഗ്ലാസും താഴ്ത്തുന്നതാണ് ഉചിതമെന്ന് പറയുമ്പോൾ തന്നെ അതിനു കഴിയാത്ത സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിലെ ചില നിഗമനങ്ങളും പഠനത്തിൽ പങ്കുവയ്ക്കുന്നു. രണ്ടു വിൻഡോകളാണ് തുറക്കുന്നതെങ്കിൽ യാത്രക്കാരുടെ എതിർ വശത്തുള്ള ജനാലകളാണ് തുറക്കേണ്ടതെന്ന് പഠനത്തിൽ പറയുന്നു. അതായത് ഇന്ത്യയിൽ ഡ്രൈവർ വലതു വശത്തായതിനാൽ മുന്നിൽ ഇടതു വശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ത്തിയിടണം. പിറകിൽ ഇടതുവശത്താവും ഈ സാഹചര്യത്തിൽ രണ്ടാമത്തെയാളുണ്ടാവുക. അപ്പോൾ പിറകിൽ വലത് വശത്തെ സീറ്റ് തുറന്നിടുന്നതാണ് ഉചിതമെന്നും പഠനത്തിൽ പറയുന്നു.

ഉയർന്ന അപകടസാധ്യത ഡ്രൈവർക്ക്

പൊതുവേ, ഡ്രൈവർക്ക് അൽപ്പം അപകടസാധ്യതയുള്ളതായി കാണുന്നു. കാരണം, ചലിക്കുന്ന കാറിൽ, കൂടുതൽ വായുവും പിൻ വിൻഡോകളിൽ നിന്ന് ക്യാബിനിലേക്ക് പ്രവേശിക്കുകയും മുൻവശത്തെ വിൻഡോകളിലൂടെ പുറത്തുകടക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ വിൻഡോകളും തുറക്കുമ്പോൾ, ഈ പ്രവണത കാറിന്റെ ഇടത്, വലത് വശങ്ങളിൽ സ്വതന്ത്രമായ ഒഴുക്ക് സൃഷ്ടിക്കുന്നു.

Read More: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കോവിഡ് പകരുമോ?; വിദഗ്‌ധർ പറയുന്നത്‌

രണ്ടോ അതിലധികമോ വിൻഡോകൾ തുറന്നുകഴിഞ്ഞാൽ, വായുവിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ സാന്ദ്രത വളരെയധികം വർധിക്കുന്നില്ലെന്നും നല്ല ക്രോസ്-വെന്റിലേഷനും വായുവിൽ ലയിച്ചുചേരലും നടക്കുന്നതാണെന്നും മത്തായി പറഞ്ഞു.

മൂന്ന് വിൻഡോകൾ തുറക്കുന്നത് രണ്ടെണ്ണം തുറക്കുന്നതിനേക്കാൾ നല്ലത്. അടച്ചിടേണ്ട ഒരു വിൻഡോ ഏതാണെന്നത് സംബന്ധിച്ചും ഇവർ പറയുന്നു. വാഹനത്തിൽ സഞ്ചരിക്കുന്നവരിൽ ഒരാൾ രോഗമുള്ളയാളാണെങ്കിൽ രോഗം ബാധിക്കാത്ത വ്യക്തിക്ക് ഏറ്റവും അടുത്തുള്ള വിൻഡോ മാത്രം അടയ്ക്കുക എന്നതാണ് താരതമ്യേന സുരക്ഷിതമായ ഓപ്ഷൻ എന്നാണ് ഇവർ പറയുന്നത്. ഭേദപ്പെട്ട സംരക്ഷണം നൽകുന്ന ഒരേയൊരു സാഹചര്യം നാല് വിൻഡോകളും തുറന്നിടുക എന്നത് തന്നെയാണെന്നും പഠനത്തിൽ പറയുന്നു.

  • തയാറാക്കിയത്: കബീർ ഫിറാഖ്
Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: