കോവിഡ്-19 ന് കാരണമാകുന്ന വൈറസിന് കറൻസി നോട്ടുകൾ, ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ 28 ദിവസം വരെ നിലനിൽക്കാൻ കഴിയും, ഇത് ഇൻഫ്ലുവൻസ വൈറസിനേക്കാൾ വളരെ കൂടിയ കാലാവധിയാണ് എന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകർ കഴിഞ്ഞ ആഴ്ച പറഞ്ഞത്. പതിവായി വൃത്തിയാക്കുകയും കൈകഴുകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ഉയർത്തിക്കാട്ടുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സിഎസ്‌ആർഒ നടത്തിയ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ വളരെ നിയന്ത്രിത അന്തരീക്ഷത്തിൽ മറ്റ് പഠനങ്ങൾ കണ്ടെത്തിയതിനേക്കാൾ കൂടുതൽ കാലം വൈറസ് അതിജീവിക്കുന്നതായി കാണിക്കുന്നു.
കൈകഴുകുന്നതിനും ഉപരിതലങ്ങൾ അണുവിമുക്തമാക്കുന്നതിനും നിലവിലുള്ള മാർഗ്ഗനിർദ്ദേശം രൂപപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന മുമ്പത്തെ പരീക്ഷണാത്മക പഠനങ്ങളെ അടിസ്ഥാനമാക്കായാണ് പുതിയ പഠനമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത്. “ഈ പഠനത്തിലെ പരീക്ഷണാത്മക സാഹചര്യങ്ങളിൽ സാർസ്-കോവ്-2 വൈറസ് സ്ഥിരമായി കണ്ടെത്തുന്നത് അപ്രതീക്ഷിതമായ കാര്യമല്ല. മാത്രമല്ല വൈറസ് അതിജീവനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയുമായി ബന്ധപ്പെട്ടതാണ് അത്,” ലോകാരോഗ്യ സംഘടനയുടെ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിദഗ്ധനായ ഏപ്രിൽ ബാലർ റോയിട്ടേഴ്‌സിന് ഇമെയിൽ ചെയ്ത പ്രതികരണത്തിൽ പറഞ്ഞു. ഇത് ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ ശുപാർശകളെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് വിവിധ പ്രതലങ്ങളിലും വിവിധ താപനിലകളിലും നിലനിൽക്കുന്നത്
ഓസ്ട്രേലിയൻ സെന്റർ ഫോർ ഡിസീസിലെ ലെ ഗവേഷകരുടെ സമീപകാല പഠനത്തിൽ കണ്ടെത്തിയത് സാർസ്-കോവി -2 വൈറസ് കുറഞ്ഞ താപനിലയിൽ കൂടുതൽ നേരം നിലനിന്നു എന്നാണ്. പരുക്കനല്ലാത്തതോ മിനുസമാർന്നതോ ആയ ഉപരിതലങ്ങളിൽ പരുക്കമായവയിലേക്കാൾ കൂടുതൽ സമയം വൈറസ് അതിജീവിച്ചു.
താപനില 30 സെൽഷ്യസിന് മുകളിൽ ഉയരുന്നതോടെ, വൈറസ് അതിജീവിക്കുന്നതിനുള്ള സാധ്യത വളരെ കുറവായിരുന്നു എന്നും പഠനത്തിൽ പറയുന്നു.
Read More: Explained: വിമാനത്തിനകത്ത് കോവിഡ് പകരാൻ സാധ്യത കുറവോ? ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്
ഗ്ലാസ്, പോളിമർ നോട്ട്, സ്റ്റെയിൻലെസ് സ്റ്റീൽ, വിനൈൽ, പേപ്പർ നോട്ട്, കോട്ടൺ തുണി എന്നിവയിൽ പരീക്ഷണങ്ങൾ നടത്തി. അതിനാൽ വൈറസ് സാധാരണ ഉപരിതലങ്ങളിൽ വിവിധ താപനിലകളിൽ എത്ര കാലം നിലനിൽക്കും എന്ന് കണ്ടെത്താനായി.
20 ഡിഗ്രി സെൽഷ്യസിൽ
ഗ്ലാസ്, പോളിമർ നോട്ട്, സ്റ്റെയിൻലെസ് സ്റ്റീൽ, വിനൈൽ, പേപ്പർ നോട്ട് പോലുള്ള പരുക്കനല്ലാത്ത പ്രതലങ്ങളിൽ 28 ദിവസം വരെ വൈറസ് നിലനിന്നു.
പരുക്കനായ കോട്ടൺ തുണിപോലുള്ള പ്രതലത്തിൽ 14 ദിവസം നിലനിന്നു.
Read More: മഞ്ഞുകാലത്ത് കൊറോണ വൈറസിന്റെ സ്വാധീനം എങ്ങനെയായിരിക്കും?
30 ഡിഗ്രി സെൽഷ്യസിൽ
സ്റ്റെയിൻലെസ് സ്റ്റീൽ, പോളിമർ നോട്ട്, ഗ്ലാസ് എന്നിവയിൽ ഏഴ് ദിവസം നിലനിന്നു.
വിനൈൽ, കോട്ടൺ തുണി എന്നിവയിൽ മൂന്ന് ദിവസം.
പേപ്പർ നോട്ടുകളിൽ 21 ദിവസം.
40 ഡിഗ്രി സെൽഷ്യസിൽ
കോട്ടൺ തുണിയിൽ 24 മണിക്കൂർ നിലനിന്നു, മറ്റെല്ലാ പ്രതലങ്ങളിലും 48 മണിക്കൂറും.
Read More: Quixplained: How long can coronavirus survive on surfaces?