വിമാനങ്ങളിനുള്ളിൽ എയറോസോൾ സമ്പർക്കമുണ്ടാവാനുള്ള സാധ്യത ‘വളരെ കുറവാണ്’ എന്ന് കണ്ടെത്തിയതായി യുഎസ് പ്രതിരോധ വകുപ്പ് വ്യാഴാഴ്ച പുറത്തു വിട്ട പഠനം വ്യക്തമാക്കുന്നു. ഹെപ്പ എയർ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതിലൂടെയും മുകളിൽനിന്ന് താഴേക്ക് വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഓരോ രണ്ട് മിനിറ്റിലും ക്യാബിനിലെ വായു റിഫ്രഷ് ചെയ്യുന്നതിലൂടെയും വൈറസ് വിമാനത്തിനകത്ത് പകരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.
“ഫലങ്ങൾ ഇങ്ങനെയാണ്: കോവിഡ്-19 സമ്പർക്കത്തിൽ വരുന്നതിനുള്ള നിങ്ങളുടെ അപകടസാധ്യത ഞങ്ങളുടെ ഫ്ലൈറ്റുകളിൽ ഏതാണ്ട് ഇല്ല എന്ന തരത്തിലാണ് (മുഴുവൻ ആളുകളുള്ള വിമാനത്തിൽ പോലും). ” പഠന ഫലങ്ങളെക്കുറിച്ച് യുണൈറ്റഡ് എയർലൈൻസ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തതാണിത്. കോവിഡ് പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വിമാനക്കമ്പനികളിലൊന്നാണ് യുണൈറ്റഡ് എയർലൈൻസ്.
വിമാനത്തിൽ പര്യാപ്തമായ ആളുകളെയും വഹിച്ച് യാത്ര ചെയ്യുമ്പോൾ കോവിഡ് ഭീഷണി എത്രത്തോളം വരാൻ സാധ്യതയുണ്ടെന്നതാണ് പഠനത്തിൽ പരിശോധിക്കുന്നത്.
വ്യത്യസ്ത സീറ്റിങ് ക്രമീകരണങ്ങളിൽ അപകട സാധ്യത ഇത്തരത്തിൽ പരിശോധിച്ചിട്ടുണ്ട്. ബോർഡിംഗിനും ഇറങ്ങാനുമുള്ള മാർഗങ്ങൾ ഏറ്റവും യോജ്യമായ നിലയിലേക്ക് മാറ്റുക. ലാൻഡിങ് കഴിഞ്ഞയുടനെ യാത്രക്കിരിലൊരാൾ കോവിർഡ് പോസിറ്റീവ് ആയി കണ്ടെത്തിയാൽ ഏത് കോൺടാക്റ്റ് ട്രേസിംഗ് മാർഗമാണ് പരിശോധനയ്ക്കായി ഉപയോഗിക്കാനാവുക എന്ന് നിർണയിക്കുക തുടങ്ങിയവയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
എയറോസോൾ സംബന്ധിച്ച ഏറ്റവും വലിയ പരീക്ഷണമാണ് ഇതെന്ന് പഠനം അവകാശപ്പെടുന്നു. ബോയിങ് 777-200, 767-300 വിമാനങ്ങളിൽ എട്ട് ദിവസം പഠനം നടത്തി. വിമാനം പറക്കുന്നതിനിടെയിലും അല്ലാതെയുമായാണ് പഠനം നടത്തിയത്.
എയറോസോൾ സമ്പർക്കത്തിലെത്താൻ സാധ്യത കുറവ്
ദീർഘസമയത്തേക്കുള്ള പറക്കലിൽ പോലും എയറോസോൾ വായുവിൽ സമ്പർക്കത്തിലെത്താൻ സാധ്യത വളരെ കുറവാണെന്ന് പഠനം പറയുന്നു. ഇൻഡെക്സ് രോഗിയുടെ വരിയിൽ ഇരിക്കുമ്പോൾ ഇത് സമ്പർക്കത്തിലെത്താൻ സാധ്യത ഏറ്റവും ഉയർന്നതാണ്. കൂടാതെ, ഇൻഡെക്സ് രോഗിയുടെ മുന്നിലും പിന്നിലുമുള്ള വരികളിലേക്ക് എയറോസോളുകൾ ബാധിക്കാനുള്ള ശരാശരി സാധ്യത കൂടുതലുണ്ട്.
ഈ ഗവേഷണം നടത്തുന്നതിനായി എയറസോളുകൾ വിമാനത്തിനകത്തെ അന്തരീക്ഷത്തിലേക്ക് പുറം തള്ളുകയായിരുന്നു. അടുത്തുള്ള സീറ്റുകളിൽ ഇവ സമ്പർക്കത്തിൽ വരുന്നതിനും ആളുകളിലെത്തുന്നതിനുമുള്ള അപകടസാധ്യത നിർണ്ണയിക്കുന്നതിനായി, രോഗബാധിതനായ ഒരു യാത്രക്കാരനെ അനുകരിക്കുന്ന തരത്തിൽ എയറോസോളുകൾ ഒന്നിലധികം വരികളിലും സീറ്റുകളിലുമായി പുറത്തുവിടുകയായിരുന്നു. ആകെ, 300 ലധികം എയറോസോൾ റിലീസ് ടെസ്റ്റുകൾ ഇത്തരത്തിൽ നടത്തി.
മാസ്കുകളെക്കുറിച്ച്
ഈ പഠനത്തിന്റെ ഉദ്ദേശ്യത്തിനായി, ഗവേഷകർ ശസ്ത്രക്രിയാ മാസ്കുകൾ കണക്കിലെടുത്തു, മറ്റ് തരത്തിലുള്ള മാസ്കുകൾ ലഭ്യമല്ലാത്തപ്പോൾ അല്ലെങ്കിൽ യാത്രക്കാരിലൊരാൾ മാസ്ക് കൊണ്ടുവന്നിട്ടില്ലെങ്കിൽ വിതരണം ചെയ്യാൻ സാധ്യതയുള്ള മാസ്കാണ് അത്. അതിനാൽ, യുണൈറ്റഡ് എയർലൈൻസ് വിതരണം ചെയ്യുന്ന സ്റ്റാൻഡേർഡ് ത്രീ-പ്ലേറ്റഡ് മാസ്കുകൾ ഗവേഷകർ ഉപയോഗിച്ചു.
Read More Covid-19 Explainers Here
- കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്ര കാലം നിലനിൽക്കും?
- മഞ്ഞുകാലത്ത് കൊറോണ വൈറസിന്റെ സ്വാധീനം എങ്ങനെയായിരിക്കും?
- കോവിഡ് ബാധിതരുടെ വീട്ടുചികിത്സ: അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പഠനം നമ്മോട് എന്താണ് പറയുന്നത്?
12 മണിക്കൂർ ദൈർഘ്യമുള്ള റൂട്ടിൽ 100 ശതമാനം യാത്രക്കാരുമായി പോവുന്ന വിമാനത്തിൽ രോഗബാധിതനായ ഒരാൾ വിമാനത്തിലുണ്ടെന്ന് പഠനം അനുമാനിക്കുന്നു. ഈ വ്യക്തി മാസ്ക് ധരിക്കുമ്പോൾ, ഈ വ്യക്തിയുടെ ശ്വസന പരിധിക്കുള്ളിലെ വായുവിന്റെ 0.003 ശതമാനം അണുബാധിതമാണെന്ന് പഠനം പറയുന്നു. രോഗബാധിതരാകാൻ ധാരാളം പറക്കൽ സമയം വേണ്ടിവരുമെന്ന് ഗവേഷകർ കണ്ടെത്തി. 777 വിമാനത്തിലെ ഇക്കോണമി വിഭാഗത്തിൽ രോഗബാധിതനായ ഒരാളുടെ അരികിലിരുന്ന് രോഗം പിടിപെടാൻ കുറഞ്ഞത് 54 മണിക്കൂർ പറക്കൽ സമയം വേണ്ടിവരുമെന്ന് പഠനത്തിൽ പറയുന്നു.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) കണക്കനുസരിച്ച് ആഗോളതലത്തിൽ 44 കോവിഡ് -19 കേസുകളാണ് വിമാനത്തിനകത്തുനിന്ന് പടർന്നതായി വിശ്വസിക്കുന്നതെന്ന് പറയുന്നു. 120 കോടി യാത്രക്കാർ വിമാനങ്ങളിൽ സഞ്ചരിച്ച ഒരു കാലഘട്ടത്തിലാണ് ഈ കണക്കുകൾ.
വിമാനത്തിനകത്ത് വ്യാപനം കുറയാൻ കാരണങ്ങൾ എന്തൊക്കെയാണ്?
എയർബസ്, ബോയിംഗ്, എംബ്രെയർ എന്നിവ സംയുക്തമായി പുറത്തിറക്കിയ ഒരു പ്രസിദ്ധീകരണത്തിലെ വിവരങ്ങൾ അനുസരിച്ച്, വിമാനത്തിൽ രോഗം പകരാനുള്ള സാധ്യത കുറവായിരിക്കാനുള്ള ചില കാരണങ്ങൾ വിമാനത്തിലെ വായുസഞ്ചാര സംവിധാനങ്ങൾ, എച്ച്ഇപിഎ ഫിൽട്ടറുകൾ, വായുവിന്റെ താഴേക്കുള്ള ഒഴുക്ക്, ഉയർന്ന എയർ എക്സ്ചേഞ്ച് നിരക്ക് എന്നിവയാണ്. കൂടാതെ, മാസ്കുകൾ ധരിക്കുന്ന യാത്രക്കാർ ‘കൂടുതൽ പ്രാധാന്യമർഹിക്കുന്ന കൂടുതൽ സംരക്ഷണം നൽകുന്നു’ എന്നും പ്രസിദ്ധീകരണത്തിൽ പറയുന്നു.
Read More: Explained: Why the risk of catching Covid-19 on a plane is low, as per a new study