Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

കോവിഡ് വൈറസ് അടങ്ങിയ കണികകൾ എത്ര ദൂരം വരെ വ്യാപിക്കും?: പഠന ഫലം അറിയാം

കോവിഡ് വാർഡുകളിൽ നടത്തിയ നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം

SARS-CoV-2, explained SARS-CoV-2, covid airborne transmission, covid airborne explained, ie malayalam

ഒരു കോവിഡ്-19 വാർഡിലെ വെന്റിലേഷൻ സംവിധാനങ്ങളിലും മൂന്ന് കോവിഡ്-19 വാർഡുകളിലെ അകത്തെ വായു പുറന്തള്ളുന്ന സെൻട്രൽ ഡക്ടുകളിലും ഗവേഷകർ പഠനം നടത്തിയപ്പോൾ, രോഗികളുള്ള പ്രദേശങ്ങളിൽ നിന്ന് അകലെയുള്ള സെൻട്രൽ വെന്റിലേഷൻ സംവിധാനങ്ങളിൽ സാർസ് കോവ്-2 വൈറസ് സാന്നിദ്ധ്യം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. വൈറസിനെ ഇതിലെ വായുവിന് വളരെ ദൂരത്തേക്ക് കൊണ്ടുപോകാൻ കഴിയും എന്നാണ് ഇത് പറയുന്നത്. ഡ്രോപ്ലെറ്റുകൾ അഥവാ കണികകൾ വഴിയുള്ള വ്യാപനം എന്ന തരത്തിൽ ഇത് വിശദീകരിക്കാൻ കഴിയില്ലെന്നും പ്രതിരോധ നടപടികൾക്കായി സാർസ് കോവി 2 വൈറസ് വായുവിലൂടെ പകരുന്നത് കണക്കിലെടുക്കണമെന്നും പഠനത്തിന്റെ രചയിതാക്കൾ അഭിപ്രായപ്പെടുന്നു. പഠനത്തിലെ കണ്ടെത്തലുകൾ നവംബർ 11 ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

What is airborne transmission?- എന്താണ് വായുവിലൂടെയുള്ള വ്യാപനം

അണുബാധക്ക് കാരണമാവുന്ന വസ്തു എയറോസോൾ കണികകളായി വായുവിൽ ദീർഘകാലം നിൽക്കുകയും ദീർഘ ദൂരത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് വായുവിലൂടെയുള്ള വ്യാപനം എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ്-19ന് കാരണമാവുന്ന സാർസ് കോവി-2 വൈറസ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ശ്വസനത്തിലൂടെ പുറംതള്ളപ്പെടുന്ന കണികകളിലൂടെ പടരുന്നുണ്ടെങ്കിലും, ചെറിയ എയറോസോൾ ഉൾപ്പെടെയുള്ള വൈറസ് അടങ്ങിയ കണികൾ വായുവിൽ ദീർഘനേരം തങ്ങിനിൽക്കുമോ എന്നത് ചർച്ചാവിഷയമാണ്.

Read More: കോവിഡ് കാരണം വന്ന ജീവിതശൈലി മാറ്റങ്ങളും അതിനെടുത്ത സമയവും; പഠനഫലം അറിയാം

ഈ ചർച്ചയ്ക്കിടയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയിരുന്നു. എയറോസോൾ കണികകൾ‌ ഉൽ‌പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ നടപടിക്രമങ്ങൾ‌ക്കിടെ അത് വായുവിലൂടെ പകരുന്നത് സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന ഇതിനകം സമ്മതിച്ചിരുന്നു. “ലോകാരോഗ്യ സംഘടന, ശാസ്ത്ര സമൂഹവുമായി ചേർന്ന്, സാർസ്-കോവി-2 വൈറസ് എയറോസോളുകളിലൂടെ വ്യാപിക്കുമോ എന്ന് സജീവമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. എയറോസോൾ ഉൽ‌പാദിപ്പിക്കുന്ന നടപടിക്രമങ്ങളെ, പ്രത്യേകിച്ച് വായുസഞ്ചാരമില്ലാത്ത ഇൻഡോർ ക്രമീകരണങ്ങളിലെ നടപടിക്രമങ്ങളെ വിലയിരുത്തുന്നു,” എന്ന് ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളിൽ പറയുന്നു.

പഠനത്തിൽ എന്താണ് പറയുന്നത്?

കോവിഡ്-19 രോഗികൾ ഉണ്ടായിരുന്ന വാർഡ്‌റൂമുകളിലെ വെന്റ് ഓപ്പണിംഗുകളിൽ വൈറസ് ആർ‌എൻ‌എ കണ്ടെത്തിയതായി അവരുടെ പഠനത്തിൽ പറയുന്നു. വെന്റ് ഓപ്പണിംഗിനു താഴെ തൂക്കിയിട്ടിരുന്ന ഡിഷുകളിലെ ദ്രാവകത്തിലും എക്‌സ്‌ഹോസ്റ്റ് ഫിൽട്ടറുകളിലും ഓപ്പൺ പെട്രി ഡിഷുകളിലും വൈറൽ ആർ‌എൻ‌എ കണ്ടെത്തി.

Read More: കോവിഡ്: രണ്ടാം തരംഗവും കഴിഞ്ഞാൽ എന്ത്?

അതിനാൽ, രോഗികളിൽ നിന്നുള്ള വൈറസ് അടങ്ങിയ കണികകൾ വെന്റ് ഓപ്പണിങ് വഴി വ്യാപിച്ചിരപിക്കാമെന്നതിന് പഠനം തെളിവ് നൽകുന്നു. രോഗിയുടെ റൂമിന്റെ വെന്റ് ഓപ്പണിംഗുകളിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയുള്ള വെന്റിലേഷൻ എക്‌സ്‌ഹോസ്റ്റ് ഫിൽട്ടറുകളിൽ വൈറൽ ആർ‌എൻ‌എ കണ്ടെത്തുകയും ചെയ്തു.

അവർ പഠിച്ച വൈറൽ സാമ്പിളുകളിൽ അവയുടെ പകർച്ചവ്യാധി വരുത്താനുള്ള കഴിവ് നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ പഠനത്തിൽ നിഗമനത്തിലെത്താനായിട്ടില്ല. എന്നാൽ ആർ‌എൻ‌എ കണ്ടെത്തിയ ദൂരം വായുവിലൂടെ പകരുന്നതിന്റെ ചില അപകടസാധ്യതകളുണ്ടെന്ന് സൂചിപ്പിക്കുന്നു, “പ്രത്യേകിച്ച് കോവിഡ് ചികിത്സിക്കുന്ന ആശുപത്രി പരിസരങ്ങളിലും മറ്റും.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Explained new study throws light long distance airborne dispersal sars cov 2

Next Story
കോവിഡ് കാരണം വന്ന ജീവിതശൈലി മാറ്റങ്ങളും അതിനെടുത്ത സമയവും; പഠനഫലം അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com