scorecardresearch

സാമ്പത്തിക പ്രതിസന്ധി: ആര്‍ബിഐ നോട്ടടിക്കണമോ?, വേണ്ടയോ?

സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. സര്‍ക്കാരിന് വിപണിയില്‍ നിന്നും കടമെടുക്കാന്‍ പണവുമില്ല. എങ്കില്‍ എന്തുകൊണ്ട് ആര്‍ബിഐയോട് കൂടുതല്‍ കറന്‍സി അച്ചടിക്കാന്‍ പറഞ്ഞു കൂടാ?

സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. സര്‍ക്കാരിന് വിപണിയില്‍ നിന്നും കടമെടുക്കാന്‍ പണവുമില്ല. എങ്കില്‍ എന്തുകൊണ്ട് ആര്‍ബിഐയോട് കൂടുതല്‍ കറന്‍സി അച്ചടിക്കാന്‍ പറഞ്ഞു കൂടാ?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rbi, ആര്‍ബിഐ, rbi printing currency, ആര്‍ബിഐ കറന്‍സി അച്ചടിക്കുന്നു, indian economy, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ, coronavirus lockdown, കൊറോണവൈറസ് ലോക്ക്ഡൗണ്‍, coronavirus impact on economy, സമ്പദ് വ്യവസ്ഥയില്‍ ലോക്ക്ഡൗണിന്റെ പ്രഭാവം, coronavirus cases india, ഐഇമലയാളം, iemalayalam

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കോവിഡ്-19 വ്യാപനം പൂര്‍ണമായും സ്തംഭിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പാദനം) കഷ്ടിച്ചു വളരുമെന്നാണ് പല കണക്കുകളും പറയുന്നത്. അതായത്, ലോകത്തെ മിക്ക പ്രധാന സമ്പദ് വ്യവസ്ഥകളേയും പോലെ ഇന്ത്യയുടേത് ചുരുങ്ങില്ല.

Advertisment

ഈ വീഴ്ചയ്ക്ക് എന്താണ് കാരണം. ദേശവ്യാപകമായ ലോക്ക്ഡൗണില്‍ വരുമാനം കുറഞ്ഞതിനാല്‍ ഉപഭോഗവും കുറഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സമ്പദ് വ്യവസ്ഥയില്‍ ചരക്കുകള്‍ക്കും (ഉദാഹരണമായി പിസ, കാര്‍) സേവനങ്ങള്‍ക്കും (മുടിവെട്ടുന്നതും അവധിക്കാലം ചെലവഴിക്കുന്നതും) വേണ്ടിയുള്ള ആവശ്യം കുറഞ്ഞു.

ആവശ്യകത വര്‍ദ്ധിപ്പിക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. ജനത്തിന്റെ കൈയില്‍ പണം വേണം. പക്ഷേ, പണം ആരു നല്‍കും. ഉയര്‍ന്നതലത്തിലെ സിഇഒമാര്‍ മുതല്‍ സാധാരണക്കാരായ തൊഴിലാളികള്‍ വരെയുള്ളവരുടെ വരുമാനം പൂര്‍ണമായും നിലച്ചില്ലെങ്കിലും വന്‍തോതില്‍ കുറഞ്ഞു.

ആരെന്ത് ചെയ്യുന്നു?

സാമ്പത്തിക സവിംധാനത്തിലെ പണലഭ്യത വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ബോണ്ടുകള്‍ അവര്‍ ഇറക്കി. അപകട സാധ്യതയുള്ളതിനാല്‍ പുതിയ വായ്പകള്‍ നല്‍കാന്‍ മിക്ക ബാങ്കുകളും മടിക്കുന്നു. അതിലുപരി, ഈ പ്രക്രിയ കൂടുതല്‍ സമയമെടുക്കും.

Advertisment

Read Also: ലോക്ക്ഡൗൺ നല്ലതാണ്, വല്ലപ്പോഴും വേണം: അപർണ ബാലമുരളി

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും അമിതഭാരം ചുമക്കുകയാണ്. അനുവദനീയമായ പരിധിക്ക് പുറത്താണ് സര്‍ക്കാരിന്റെ ധനകമ്മി (ചെലവും വരവും തമ്മിലെ വിടവ് നികത്താന്‍ കടം വാങ്ങാവുന്ന തുക).

അനുവദനീയമായ പരിധി വെറും 6 ശതമാനമാണ്. എന്നാല്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചത് മൂലം വരുമാനം ഇല്ലാതായത് കൊണ്ട് ഇത് ജിഡിപിയുടെ 15 ശതമാനമായി കുതിച്ചുയര്‍ന്നു.

അതിലുപരി, സര്‍ക്കാര്‍ ആശ്വാസ പദ്ധതി പ്രഖ്യാപിക്കുകയാണെങ്കില്‍ വലിയതോതില്‍ പണം കടമെടുക്കേണ്ടി വരും. ധനകമ്മി കൈവിട്ടു പോകും.

publive-image

സര്‍ക്കാരിന് പണം കടമെടുക്കണമെങ്കില്‍ വിപണിയില്‍ അത് സമ്പാദ്യമായി ഉണ്ടാകണം. രാജ്യത്തെ വീടുകളിലെ സമ്പാദ്യങ്ങള്‍ കുറഞ്ഞു വരുന്നതായും സര്‍ക്കാരിന്റെ നിലവിലെ കടമെടുക്കല്‍ ആവശ്യകതയ്ക്ക് നല്‍കാനുള്ളത് ഉണ്ടാകുകയില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വിദേശനിക്ഷേപകരും ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ച് അമേരിക്ക പോലെ സുരക്ഷിതമായ സമ്പദ് വ്യവസ്ഥകളിലേക്ക് ഓടിപ്പോകുകയാണ്. ഇത്തരമൊരു അനിശ്ചിതാവസ്ഥയില്‍ അവരും സഹായിക്കാന്‍ ഒരുക്കമല്ല.

അതായത്, സര്‍ക്കാരിന് കടമെടുക്കാന്‍ വിപണിയില്‍ ആവശ്യത്തിന് പണമില്ല. അതിലുപരി, സര്‍ക്കാര്‍ വിപണിയില്‍ നിന്നും കടമെടുക്കുമ്പോഴത് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കും.

അതിനാല്‍, സാധാരണയുള്ള സാമ്പത്തിക ചുറ്റുപാടില്‍ കാര്യങ്ങള്‍ മെച്ചപ്പെടും മുമ്പുതന്നെ വഷളാകും. തിരിച്ചുവരവിന്റെ പ്രക്രിയ വേദനാജനകമായ പതിയെ ആകും. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയില്ല, വിശക്കുന്നവന് ആഹാരം ലഭിക്കില്ല തുടങ്ങിയ കഠിനതകളും കൂടെയുണ്ടാകും.

Read Also: ദൂരദർശനുവേണ്ടി മമ്മൂട്ടിയെ ആദ്യമായി ഇന്റർവ്യൂ ചെയ്‌ത രവി; ഓർമകൾ

പക്ഷേ, ഒരു പരിഹാരമുണ്ട്. സര്‍ക്കാരിന്റെ ധനക്കമ്മി നികത്താന്‍ പണം അച്ചടിക്കുന്നു.

എന്താണിത്?

സര്‍ക്കാര്‍ സാമ്പത്തിക സംവിധാനത്തെ മറികടന്ന് ആര്‍ബിഐയുമായി നേരിട്ട് ഇടപാട് നടത്തുന്നു. ആര്‍ബിഐയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതിയ ബോണ്ടുകള്‍ക്ക് പകരം പുതിയ കറന്‍സി അച്ചടിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ ചെലവഴിക്കാന്‍ പണം വരികയും സമ്പദ് വ്യവസ്ഥയുടെ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യാം. സര്‍ക്കാരിന് ദരിദ്രര്‍ക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യാം, ആശുപ്രതി നിര്‍മ്മാണം ആരംഭിക്കാം അല്ലെങ്കില്‍ ചെറുകിട സംരംഭങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പള സബ്‌സിഡി നല്‍കാം.

കറന്‍സി അച്ചടിക്കുന്നത് ആര്‍ബിഐയ്ക്ക് ബാധ്യതയാണെങ്കിലും (ആര്‍ബിഐയുടെ ഗവര്‍ണറുടെ ഒപ്പുള്ള ഏതൊരു കറന്‍സി നോട്ടും അത് കൈവശം വയ്ക്കുന്ന ഒരാള്‍ക്ക് അത്രയും രൂപ നല്‍കുമെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്യുന്നത് ഓര്‍ക്കുക) അതിന് പകരം സര്‍ക്കാരിന്റെ ബോണ്ട് ലഭിക്കും. ഒരു കൃത്യ തിയതില്‍ പറഞ്ഞുറപ്പിച്ച തുക തിരിച്ചു നല്‍കുമെന്നുള്ള സര്‍ക്കാരിന്റെ ഉറപ്പ് ഈ ബോണ്ടില്‍ ഉള്ളതിനാല്‍ ആര്‍ബിഐയെ സംബന്ധിച്ചിത് ആസ്തി കൂടിയാണ്. സര്‍ക്കാര്‍ തിരിച്ചടവ് മുടക്കില്ലെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആര്‍ബിഐയ്ക്ക് ബാലന്‍സ് ഷീറ്റില്‍ എഴുതിയാല്‍ മതി. കൂടാതെ, സമ്പദ് വ്യവസ്ഥയെ വീണ്ടും ഉണര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് ഏര്‍പ്പെടുകയും ചെയ്യും.

ആര്‍ബിഐ ദ്വിതീയ വിപണിയില്‍ നിന്നും ബോണ്ടുകള്‍ വാങ്ങുകയോ ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ (ഒഎംഒ) നടത്തുന്ന പരോക്ഷമായ പണമുണ്ടാക്കല്‍ പ്രക്രിയയില്‍ നിന്നും വ്യത്യസ്തമാണിത്.

കോവിഡ്-19 പ്രതിസന്ധിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റു രാജ്യങ്ങള്‍ ഇത് ചെയ്യുന്നുണ്ടോ?

ഉണ്ട്. ഏപ്രില്‍ 9-ന് യുകെയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി അവസാന നിമിഷം വരെ എതിര്‍ത്തിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേരിട്ട് പണമിറക്കല്‍ സൗകര്യം സര്‍ക്കാരിന് നല്‍കി.

മുന്‍കാലങ്ങളില്‍ ഇന്ത്യ എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ?

ഉണ്ട്. 1997 വരെ ആര്‍ബിഐ സര്‍ക്കാരിന്റെ ധനക്കമ്മി നികത്താന്‍ ഇപ്രകാരം സഹായിച്ചിരുന്നു. എങ്കിലും, സര്‍ക്കാരിന്റെ ധനകമ്മി നികത്താന്‍ നേരിട്ട് പണമിറക്കുന്ന രീതിയ്ക്ക് പോരായ്മകളുമുണ്ട്. 1994-ല്‍ മുന്‍ ആര്‍ ബി ഐ ഗവര്‍ണറു അന്നത്തെ ധനകാര്യ മന്ത്രിയുമായ മന്‍മോഹന്‍ സിംഗും അന്നത്തെ ആര്‍ ബി ഐ ഗവര്‍ണറായ സി രംഗരാജനും 1997 ഓടുകൂടി ഈ സംവിധാനം നിര്‍ത്താന്‍ തീരുമാനിച്ചു.

Read Also: സ്ക്രിപ്റ്റ് എഴുതുകയല്ല, ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണ്; വിനീത് ശ്രീനിവാസന്റെ ലോക്ക്‌ഡൗൺ ജീവിതം

എങ്കിലും ഇപ്പോള്‍ ധനകമ്മി നികത്താന്‍ പണമിറക്കുന്നതിനെ ആശ്രയിക്കണമെന്ന് രംഗരാജന്‍ വരെ വിശ്വസിക്കുന്നു. ധനകമ്മി നികത്താന്‍ പണമിറക്കുന്നത് ആവശ്യമാണ്. സര്‍ക്കാരിന്റെ കടത്തിനെ പണമാക്കി മാറ്റാതെ ഇത്തരമൊരു വലിയ ചെലവിനെ കൈകാര്യം ചെയ്യാനാകില്ല, അദ്ദേഹം അടുത്തിടെ പറഞ്ഞു.

publive-image

എങ്കില്‍, എന്തുകൊണ്ട്‌ ആര്‍ബിഐയോട് പുതിയ പണം അച്ചടിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല?

ഇത് ഏറെ തര്‍ക്കമുള്ള വിഷയമാണ്. മറ്റൊരു ആര്‍ബിഐ ഗവര്‍ണറായ ഡി സുബ്ബറാവു നേരിട്ട് പണമിറക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രതിസന്ധിയില്‍ ഇന്ത്യ കടമെടുക്കണമെന്നും കൂടുതല്‍ ചെലവഴിക്കണം എന്നതില്‍ ചോദ്യങ്ങളൊന്നുമില്ല. അത് ധാര്‍മ്മികവും രാഷ്ട്രീയവുമായി നിര്‍ണായകമാണ്. എന്നാല്‍, 1991-ലെ ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധിയും 2013-ല്‍ പണം ദുര്‍വ്യയം ചെയ്തതു മൂലം അതേ പ്രതിസന്ധിയുടെ അടുത്തെത്തിയതും ന്യൂഡല്‍ഹി മറക്കരുത്, അദ്ദേഹം ഫൈനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

എന്താണിതിലെ പ്രശ്‌നം?

ഈ പ്രക്രിയയിലെ ആരംഭ ശൂരത്വം അവസാനം വരെയുണ്ടാകില്ലെന്നതാണ് ഒരു പ്രധാന വാദം. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതുപോലെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആവശ്യകത കുറയുമ്പോള്‍ ആ അവസരം സര്‍ക്കാരിന് ആവശ്യകതയെ ഉത്തേജിപ്പിക്കാനായി ഈ വിദ്യ പ്രയോഗിക്കാം. എന്നാല്‍, കൃത്യസമയത്ത് സര്‍ക്കാര്‍ അത് അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റൊരു പ്രതിസന്ധിക്ക് അത് വളമിടും.

Read Also: ഐപിഎൽ കളിക്കുന്നിടത്തോളം ബാംഗ്ലൂരിനൊപ്പം തന്നെ; കാരണം വ്യക്തമാക്കി വിരാട് കോഹ്‌ലി

അതെന്താണ്. പുത്തന്‍പണം സര്‍ക്കാര്‍ ചെലവഴിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പത്തിലെ ഒരു ചെറിയ വര്‍ദ്ധനവ് ആരോഗ്യകരമാണ്. അത് ബിസിനസ് പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ, സര്‍ക്കാര്‍ സമയത്തത് അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ പണം വിപണിയില്‍ എത്തുകയും പണപ്പെരുപ്പം ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും. പണപ്പെരുപ്പം മനസ്സിലാക്കാന്‍ ചെറിയ കാലതാമസമെടുക്കും. തങ്ങള്‍ അമിതമായി കടമെടുത്തുവെന്ന് സര്‍ക്കാര്‍ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. ഉയര്‍ന്ന പണപ്പെരുപ്പവും സര്‍ക്കാരിന്റെ ഉയര്‍ന്ന കടവും സ്ഥൂല സാമ്പത്തിക അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് സുബ്ബറാവു പറയുന്നു.

സര്‍ക്കാരിന്റെ കടഭാരം ഏതുവരെയാകാം?

സര്‍ക്കാരിന്റെ കടം ഏതുവരെയാകാമെന്നത് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ പോലുള്ള വളരുന്ന രാജ്യങ്ങള്‍ ജിഡിപിയുടെ 80-90 ശതമാനത്തിനുമേല്‍ കടമെടുക്കാന്‍ പാടില്ലെന്ന് പല സാമ്പത്തിക വിദഗ്ദ്ധരും കരുതുന്നു.

കൂടുതലായി എത്ര കടമെടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് നേരത്തെ തീരുമാനിക്കണം. പ്രതിസന്ധി മാറുമ്പോള്‍ പ്രക്രിയ റിവേഴ്‌സ് ചെയ്യണമെന്നും സുബ്ബറാവു പറയുന്നു. അത്തരമൊരു സാമ്പത്തിക അച്ചടക്കം പാലിച്ചാലേ വളരുന്ന സമ്പദ് വ്യവസ്ഥയില്‍ വിപണിയുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു.

നേരിട്ട് പണമിറക്കുമ്പോള്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ കാര്യക്ഷമതയില്ലായ്മയും അഴിമതിയും ഉണ്ടാകുമെന്നും വാദമുണ്ട്. ഉദാഹരണമായി, ആരെ എത്ര പരിധിവരെ സഹായിക്കണമെന്ന വിഷയം.

Lockdown Indian Economy Rbi Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: