സ്ക്രിപ്റ്റ് എഴുതുകയല്ല, ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണ്; വിനീത് ശ്രീനിവാസന്റെ ലോക്ക്‌ഡൗൺ ജീവിതം

വിനീതിന്റെ ലോക്ക്‌ഡൗൺ കാല ജീവിതം പരിചയപ്പെടുത്തുകയാണ് ഭാര്യ ദിവ്യ

Vineeth Sreenivasan, Vineeth Sreenivasan wife, Vineeth Sreenivasan family photo, Vineeth Sreenivasan lockdown life, indian express malayalam, IE malayalam

വളരെ ഗൗരവത്തിലും ശ്രദ്ധയിലും എന്തോ എഴുതി കൊണ്ടിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ. ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട എഴുതുന്നത് പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബിൽ നിന്ന് ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണെന്നാണ് താരത്തിന്റെ ഭാര്യ ദിവ്യ പറയുന്നത്. വിനീതിന്റെ ലോക്ക്‌ഡൗൺ കാല ജീവിതം പരിചയപ്പെടുത്തുകയാണ് ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.

നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.

അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.അടുത്തിടെ മകളേയും എടുത്ത് നില്‍ക്കുന്ന ഭാര്യ ദിവ്യയുടെ ചിത്രം വിനീത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അന്നാദ്യമായാണ് മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം താരം പോസ്റ്റ് ചെയ്യുന്നത്. ഷനയ ദിവ്യ വിനീത് എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. 2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്.

Read more:മക്കൾക്കൊപ്പം കളിചിരിയുമായി വിനീത് ശ്രീനിവാസൻ; അച്ഛൻ നിമിഷങ്ങൾ ഫ്രെയ്‌മിലാക്കി ദിവ്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vineeth sreenivasan lockdown life family photos

Next Story
സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ റിലീസ് വിലക്ക് ?suriya, suriya next, suriya movies, suriya wife, suriya age, suriya height, suriya soorarai pottru, ponmakal vandhal, ponmakal vandhal movie, ponmakal vanthal serial hotstar today, ponmakal vanthal yesterday episode hotstar, ponmakal vanthal today episode hotstar, ponmakal vanthal hotstar, സൂര്യ, ജ്യോതിക
The moderation of comments is automated and not cleared manually by malayalam.indianexpress.com