/indian-express-malayalam/media/media_files/uploads/2021/01/donald-trump-explained-759.jpg)
വാഷിങ്‌ടൺ: യുഎസ് ചരിത്രത്തിൽ ആദ്യമായി രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റായി മാറിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചെന്ന കുറ്റത്തിന്റെ പേരിലാണ് നടപടി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197 നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ട്രംപിന്റെ അനുയായികളായ ആൾക്കൂട്ടം കാപിറ്റോളിൽ ആക്രമണം നടത്തി ഒരാഴ്ച കഴിഞ്ഞാണ് ട്രംപിനെ ഇംപീച്ച്മെന്റിന് വിധിക്കുന്നത്. ഇനി എന്തെല്ലാം നടപടികളാണ് ട്രംപിന്റെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് മുന്നിലുള്ളതെന്ന് പരിശോധിക്കാം.
ഇംപീച്ച്‌മെന്റ് നടപടി തുടരുകയാണോ?
ഇംപീച്ച്‌മെന്റ് നടപടി തുടരുകയല്ല. ഇംപീച്ച്‌മെന്റ് എന്നത് കോൺഗ്രസിന്റെ അധോസഭയായ പ്രതിനിധി സഭ കുറ്റങ്ങൾ ചുമത്തുന്ന നടപടിയാണ്. ഇനിയുള്ള പ്രധാന നടപടികൾ കോൺഗ്രസിന്റെ ഉപരിസഭയായ സെനറ്റിലാണ് നടക്കുക. ട്രംപ് കുറ്റവാളിയാണോ അല്ലയോ എന്ന് നിർണ്ണയിക്കാൻ ഒരു വിചാരണ നടത്തുക എന്നതാണ് അടുത്ത പ്രധാന ഘട്ടം. ട്രംപിനെ ശിക്ഷിക്കാൻ വോട്ടെടുപ്പിൽ സഭയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടേണ്ടത് ആവശ്യമാണ്. വോട്ടിനായി സഭയിലെ 100 സെനറ്റർമാരും ഹാജരാകുകയാണെങ്കിൽ, ട്രംപിനെ ശിക്ഷിക്കാൻ ഡെമോക്രാറ്റിക് പ്രതിനിധികൾക്കൊപ്പം കുറഞ്ഞത് 17 റിപ്പബ്ലിക്കൻമാർ കൂടി ശിക്ഷാ നടപടികളെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടി വരും.
Read More Form Explained: Signal Messenger: സിഗ്‌നലിൽ പുതിയ ആളാണോ? ആപ്പിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടാം
വിചാരണ എപ്പോഴാണ് ആരംഭിക്കുക?
ഇംപീച്ച്‌മെന്റ് വിചാരണ അടിയന്തരമായി നടത്തണമെന്നാണ് ഡെമോക്രാറ്റിക് അംഗങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യം സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണെൽ നിരസിച്ചു. ജനുവരി 19 ന് സെനറ്റ് ഇടവേള കഴിയുന്നത് വരെ ഇത് നടത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപ് സ്ഥാനമൊഴിഞ്ഞ ശേഷം ജനുവരി 20ന് ശേഷമായിട്ടാവാം ഈ വിചാരണാ നടപടികൾ ആരംഭിക്കുക എന്ന് ഇത് സൂചിപ്പിക്കുന്നു.
വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ട്രംപിനെതിരായ ആരോപണങ്ങൾ പ്രതിനിധി സഭ സെനറ്റിലേക്ക് ഔദ്യോഗികമായി കൈമാറേണ്ടതുണ്ട്.
സെനറ്റ് വിചാരണയിൽ ട്രംപ് എന്ത് പറഞ്ഞ് പ്രതിരോധിക്കും?
ട്രംപ് “കലാപത്തിന് പ്രേരിപ്പിച്ചു” എന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് സഭ അംഗീകാരം നൽകിയത്. ട്രംപ് അനുകൂല ജനക്കൂട്ടം കാപ്പിറ്റോളിൽ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം അവരുടെ വാദങ്ങളുന്നയിക്കുന്നത്.
Read More Form Explained: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം
തന്റെ പരാമർശങ്ങൾ ഭരണഘടനയുടെ ഒന്നാം ഭേദഗതിയാൽ സംരക്ഷിതമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിലാണെന്നും “പോരാടാൻ” അനുഭാവികളോട് പറഞ്ഞത് അക്ഷരാർത്ഥത്തിൽ, അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നില്ലെന്നും ട്രംപ് വിചാരണയിൽ വാദിക്കാൻ സാധ്യതയുണ്ട്. ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിന് തൊട്ടുപിന്നാലെ ട്രംപ് ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന അക്രമത്തെ സന്ദേശത്തിൽ ട്രംപ് അപലപിക്കുന്നുണ്ട്. “അക്രമത്തിനും നശീകരണത്തിനും നമ്മുടെ രാജ്യത്ത് യാതൊരു സ്ഥാനവുമില്ല, നമ്മുടെ പ്രസ്ഥാനത്തിലും അവയ്ക്ക് സ്ഥാനവുമില്ല,” ട്രംപ് സന്ദേശത്തിൽ പറഞ്ഞു.
ഒരു മുൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ കഴിയുമോ?
അതെ, “വൈകിയുള്ള ഇംപീച്ച്‌മെന്റ്” ഭരണഘടനാപരമാണെന്നാണെന്ന് ഈ രംഗത്തെ വിദഗ്ധർക്കിടയിൽ അഭിപ്രായ സമന്വയം വന്നിട്ടുണ്ട്. ഇംപീച്ച്‌മെന്റ് നടപടിയെ ഭരണാധികാരെ തൽസ്ഥാനത്തു നിന്ന് നീക്കാൻ മാത്രമല്ല, ഭാവിയിൽ അവർ അധികാരത്തിലേറാത്ത തരത്തിൽ അയോഗ്യരാക്കാനും ഉപയോഗിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ ട്രംപ് സ്ഥാനമൊഴിഞ്ഞാലും അദ്ദേഹത്തെ വിചാരണ ചെയ്യാനാവും.
Read More Form Explained: കോവിഡിന് ശേഷമുള്ള സാമ്പത്തിക തിരിച്ചുവരവ്: എന്താണ് കെ ഷെയ്പ്ഡ് റിക്കവറി?
സെനറ്റ് കീഴ്വഴക്കം പ്രകാരം, അയോഗ്യത പ്രഖ്യാപിക്കുന്നതിന് സെനറ്റിന്റെ കേവല ഭൂരിപക്ഷ പിന്തുണ മാത്രമേ ആവശ്യമുള്ളൂ. ശിക്ഷിക്കപ്പെട്ടശേഷമാണ് അയോഗ്യത പ്രഖ്യാപിക്കുന്നതിനായുള്ള വോട്ടെടുപ്പ് സാധാരണ നടത്താറ്.
വിചാരണ എത്രസമയം നിലനിൽക്കും?
ഇംപീച്ച്‌മെന്റ് എങ്ങനെ നടത്താമെന്ന് സെനറ്റിന് സ്വന്തം നിയമങ്ങൾ രൂപീകരിക്കാൻ വിശാലമായ മാനദണ്ഡങ്ങളുണ്ടെന്ന് യുഎസ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾ പ്രകാരം, ഒരു വിചാരണ പൂർത്തിയാക്കാൻ കുറച്ച് ദിവസമെങ്കിലും എടുക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.