Latest News

Signal Messenger: സിഗ്‌നലിൽ പുതിയ ആളാണോ? ആപ്പിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടാം

Signal Messenger: എലോൺ മസ്ക് അടക്കം താൻ സിഗ്നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് സിഗ്നൽ തിരഞ്ഞെടുത്തിരിക്കുന്നത്

Signal Messenger: മെസേജിങ് പ്ലാറ്റ്ഫോമുകളിലെ വമ്പന്മാരായിരുന്ന വാട്സാപ്പ് സ്വകാര്യത നയം പുതുക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്ന നടപടിയിലേക്ക് വാട്സാപ്പ് നീങ്ങിയതോടെ പകരം സംവിധാനമെന്ന ആളുകളുടെ തിരച്ചിൽ ഇപ്പോൾ എത്തി നിൽക്കുന്നത് സിഗ്നലിലാണ്. എലോൺ മസ്ക് അടക്കം താൻ സിഗ്നലിലേക്ക് മാറുകയാണെന്ന് പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് സിഗ്നൽ തിരഞ്ഞെടുത്തിരിക്കുന്നത്.

“വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർ‌വറുകൾ‌ക്ക് അത് കൈകാര്യം ചെയ്യാൻ‌ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്‌നം പരിഹരിച്ചു. നിങ്ങളിൽ പലരും ഇതിനോടകം സിഗ്നൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഈ ലേഖനത്തിലൂടെ ആപ്പിന്റെ പ്രവർത്തനവും മറ്റ് ഫീച്ചറുകളും പരിചയപ്പെടാം.

Signal app: എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ആൺഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും സിഗ്നൽ മെസഞ്ചർ ഡൗൺലോഡ് ചെയ്യാം. വാട്സാപ്പ് പോലെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ നൽകി വേണം അക്കൗണ്ട് സെറ്റപ്പ് ചെയ്യാൻ.

നിങ്ങൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിയുമ്പോൾ തന്നെ അക്കൗണ്ട് ക്രീയേറ്റ് ചെയ്യാൻ മൊബൈൽ നമ്പർ ആവശ്യമാണ്. നിങ്ങൾ നൽകുന്ന നമ്പരിലേക്ക് ഒടിപി അഥവ വൺ ടൈം പാസ്‌വേർഡ് ലഭിക്കും. ഇത് ഉപയോഗിച്ച് വേരിഫൈ ചെയ്ത ശേഷം നിങ്ങളുടെ പേര്, പ്രൊഫൈൽ ഫൊട്ടോ എന്നിവ നൽകി സിഗ്നൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.

Signal app: എന്താണ് പിൻ? ഓരോ തവണ ആപ്പ് തുറക്കുമ്പോഴും അത് ചോദിക്കുന്നത് എന്ത്?

ആദ്യത്തെ തവണ സിഗ്നൽ ആപ്ലിക്കേഷൻ സെറ്റപ്പ് ചെയ്യുമ്പോൾ ഒരു പിൻ ക്രിയേറ്റ് ചെയ്യാൻ അത് ആവശ്യപ്പെടും. ഇത് ആപ്ലിക്കേഷനുള്ളിൽ തന്നെ നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനാണെന്ന് കമ്പനി അവകാശപ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പിന്നീട് മറ്റൊരു ഡിവൈസിൽ ഇതേ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് ഉപയോഗിക്കണമെങ്കിൽ ഈ പിൻ നിർബന്ധമാണ്.

Signal app: സിഗ്നൽ സ്റ്റോറേജ്

വാട്സാപ്പിനുള്ളതുപോലെ തേർഡ് പാർട്ടി ക്ലഡ് ബാക്ക്അപ്പ് സിഗ്നലിനില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിൽ തന്നെയായിരിക്കും സിഗ്നൽ അതിലെ വിവരങ്ങൾ സൂക്ഷിക്കുക. അതുകൊണ്ട് നിങ്ങളുടെ ഡിവൈസിൽ ഒരിക്കൽ സിഗ്നൽ അൺഇൻസ്റ്റാൾ ചെയ്താൽ പിന്നീട് റീഇൻസ്റ്റാൾ ചെയ്താൽ പഴയ ചാറ്റുകൾ തിരികെ ലഭിക്കില്ല. ഇതിന് പകരം സംവിധാനം സിഗ്നൽ ഒരുക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പഴയ ഡിവൈസ് ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരത്തിൽ ഡറ്റാ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുകയുള്ളു.

Signal app: സിഗ്നലിൽ ഗ്രൂപ്പ് ചാറ്റ്

വാട്സാപ്പിലേതുപോലെ തന്നെ ഗ്രൂപ്പ് ചാറ്റിനും സിഗ്നലിൽ അവസരമുണ്ട്. സിഗ്നൽ മെസഞ്ചർ തുറന്ന ശേഷം കാണുന്ന പെൻ സിമ്പലിൽ നിന്ന് പുതിയ ഗ്രൂപ്പ് തുടങ്ങാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ കോൺഡാക്ടിൽ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ഗ്രൂപ്പ് ചാറ്റ് ചെയ്യാം.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Signal messenger how to use the app add contacts and more

Next Story
ലക്ഷ്‌മണിനേക്കാൾ ആവറേജ്, ദ്രാവിഡിനേക്കാൾ സ്ട്രൈക്ക് റേറ്റ്; എന്നിട്ടും എന്തുകൊണ്ട് പുജാര ശ്രദ്ധിക്കപ്പെടുന്നില്ല?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express