കോവിഡ്-19 മഹാമാരിയുടെ വ്യാപനം ഏകദേശം ഒരു വർഷം പിന്നിടുമ്പോൾ, 200 ഓളം വാക്സിൻ കാൻഡിഡേറ്റുകളിന്മേലുള്ള പരീക്ഷണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പത്തോളം വാക്സിനുകൾക്ക് വിവിധ രാജ്യങ്ങളിലായി ഉപയോഗത്തിനുള്ള അനുമതിയും ലഭിച്ചു. ബ്രിട്ടണിലും, ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ കൂടുതൽ വ്യാപന ശേഷിയുള്ള വകഭേദത്തെ കണ്ടെത്തിയതും അത് ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്ന് ഭീഷണിയുള്ളതിനാലും വാക്സിൻ വിതരണത്തിനുള്ള നടപടികൾ വിവിധ സർക്കാറുകൾ ത്വരിതപ്പെടുത്തുകയാണ്.
Read More: കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: അറിയേണ്ടതെല്ലാം
ഇതുവരെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഫൈസർ, പങ്കാളി ബയോൻടെക്, മോഡേണ, അസ്ട്രാസെനെക എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്നുള്ള വാക്സിൻ വിതരണം ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നു.



Read More: കോവിഡ് രോഗമുക്തരിൽ പ്രതിരോധ ശേഷി എത്രകാലം നീണ്ടുനിൽക്കും? പഠനം പറയുന്നത് ഇങ്ങനെ
ഇന്ത്യയിൽ, കോവിഡ് -19 നെതിരായ വാക്സിനേഷൻ യജ്ഞം ജനുവരി 16 ന് ആരംഭിക്കും. കോവിഡ് വാക്സിൻ വിതരണം ചെയ്യുമ്പോൾ വരുന്ന ആരോഗ്യ പ്രവർത്തകരും കോവിഡ് മുൻനിര പോരാളികളും അടക്കമുള്ള 3 കോടിയോളം പേർക്ക് മുൻഗണന നൽകും. തുടർന്ന് 50 വയസ്സിനു മുകളിലുള്ളവരും, 50 വയസ്സിന് താഴെയുള്ള രോഗാവസ്ഥകളുള്ളവരും അടക്കം 27 കോടി പേർക്ക് അടുത്ത ഘട്ടത്തിൽ വാക്സിൻ വിതരണം ചെയ്യും.