/indian-express-malayalam/media/media_files/uploads/2021/01/covid-vaccine-explained-39-amp.jpg)
ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ ലഭിച്ച 11 പേർക്ക് ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം എന്ന അപൂർവ നാഡീവ്യൂഹ രോഗം കണ്ടെത്തിയതായി പഠന ഫലം. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ അറിയപ്പെടുന്ന വാക്സിനാണ് അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് വാക്സിൻ.
ഇന്ത്യയിൽ കേരളത്തിലും യുകെയിൽ നോട്ടിങ്ഹാമിലുമായാണ് ഈ രോഗബാധകൾ കണ്ടെത്തിയത്. കേരളത്തിൽ ഏഴ് പേർക്ക് ഈ രോഗം സ്ഥിരീകരിച്ചതായി പഠനത്തിൽ പറയുന്നു. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ നാല് പേർക്കും ഈ രോഗം സ്ഥിരീകരിച്ചു.
Read More: പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം
നിലവിൽ ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം സ്ഥിരീകരിച്ച 11 പേർക്കും 10 മുതൽ 22 ദിവസം മുൻപ് വരെയുള്ള കാലാവധിയിൽ കോവിഡ് വാക്സിൻ ലഭിച്ചതായി പഠന റിപ്പോർട്ടിൽ പറയുന്നു.
ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ അതിന്റെ പെരിഫറൽ നാഡീവ്യവസ്ഥയുടെ ഒരു ഭാഗത്തെ തെറ്റായി ആക്രമിക്കും. നാഡീവ്യവസ്ഥയിൽ തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഭാഗമാണ് പെരിഫറൽ നാഡീവ്യവസ്ഥയിൽ ഉൾപ്പെടുന്നത്.
Publication from a referral hospital in Kerala of 7 cases of Guillain Barré syndrome occurring after 1st dose of AstraZeneca vaccine. 6/7 required ventilation. Cranial nerve involvement was remarkable including bifacial paresis. Authors report incidence was above background rate. https://t.co/oprDnowzMtpic.twitter.com/ZIyUafX0fZ
— Rajeev Jayadevan (@RajeevJayadevan) June 13, 2021
ജൂൺ 10 ന് ''അന്നൽസ് ഓഫ് ന്യൂറോളജി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഈ രോഗത്തിന്റെ വകഭേദത്തെക്കുറിച്ച് പറയുന്നത്. മുഖത്തെ പേശികളിലുള്ള ബലഹീനതയടക്കമുള്ള രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഈ വകഭേദം ബാധിച്ചവരിൽ കാണാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read More: ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽ
ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള ജിബിഎസിന്റെ ആവൃത്തി പ്രതീക്ഷിച്ചതിലും 10 മടങ്ങ് കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നുവെന്ന് രണ്ട് പഠനങ്ങളുടെയും രചയിതാക്കൾ പറഞ്ഞു.
മാർച്ച് പകുതി മുതൽ 2021 ഏപ്രിൽ പകുതി വരെയുള്ള കാലയളവിൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി, വൈക്കത്തെ ഇന്തോ-അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ജിബിഎസ് ബാധിച്ച ഏഴ് കേസുകൾ കണ്ടെത്തി.
Read More: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്
ഏഴ് രോഗികളിലും കടുത്ത ജിബിഎസ് രൂപപ്പെട്ടതായയി ഗവേഷകർ പറഞ്ഞു. ജിബിഎസിന്റെ ആവൃത്തി ഈ കാലയളവിൽ പ്രതീക്ഷിച്ചതിലും 1.4 മുതൽ 10 മടങ്ങ് കൂടുതലാണെന്നും അവർ പറഞ്ഞു.
മുഖത്തിന്റെ ഇരുവശത്തുമുള്ള ബലഹീനത, സാധാരണയായി ജിബിഎസ് കേസുകളിൽ 20 ശതമാനത്തിൽ താഴെയാണ് സംഭവിക്കുന്നത്. ഇതിന് വാക്സിനേഷനുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.
“സാർസ് കോവി-2 വാക്സിനുകൾ വളരെ സുരക്ഷിതമാണെങ്കിലും, ഓക്സ്ഫോർഡ്-അസ്ട്രാസെനെക സാർസ് കോവി-2 വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ സംഭവിക്കുന്ന ജിബിഎസിന്റെ പാരസ്തേഷ്യസ് വകഭേദം കാരണമുള്ള മുഖത്തെ ലഹീനതയെക്കുറിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു,” യുകെയിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്നുള്ള പഠനത്തിൽ പറയുന്നു.
“സാർസ്-കോവി-2 വൈറസിനുള്ള കുത്തിവയ്പ്പിനെത്തുടർന്ന് പാരസ്റ്റീഷ്യസ് വേരിയൻറ് ജിബിഎസുമായി മുഖത്തെ ബലഹീനത ഉള്ള കേസുകളിൽ ജാഗ്രത പാലിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു, വാക്സിനേഷന് ശേഷമുള്ള നിരീക്ഷണം വഴി ഈ പാർശ്വ ഫലത്തെക്കുറിച്ച് വിവര ശേഖരണം നടത്താനാവും. അത് വഴി കാര്യകാരണത്തെ വിലയിരുത്താനാവും,” അവർ കൂട്ടിച്ചേർത്തു.
താരതമ്യേന അപൂർവമായ ഈ പ്രതികുല ഫലത്തിന്റെ (ദശലക്ഷത്തിൽ 5.8) അപകടസാധ്യതയേക്കാൾ കൂടുതലാണ് വാക്സിനേഷന്റെ പ്രയോജനങ്ങൾ എങ്കിലും, ഈ പ്രതികൂല ഫലത്തെക്കുറിച്ച് ക്ലിനിക്കുകൾ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.