കോവിഡ് വാക്സിനേഷൻ എടുത്തവർക്ക് താൽക്കാലികമായ ചില പാർശ്വഫലങ്ങൾ അനുഭവപ്പെടാറുണ്ട്. തലവേദന, ക്ഷീണം, പനി എന്നിവയുൾപ്പെടെയുള്ള ഇത്തരം താൽക്കാലിക പാർശ്വഫലങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. വാക്സിനുകൾക്കുള്ള ഒരു സാധാരണ പ്രതികരണമാണിത്. അവ സാധാരണമാണ്.
“ഈ വാക്സിനുകൾ ലഭിച്ചതിന്റെ പിറ്റേ ദിവസം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളൊന്നും ഞാൻ ചെയ്യില്ല,” യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ മേധാവി ഡോ. പീറ്റർ മാർക്സ് പറഞ്ഞു. ആദ്യത്തെ ഡോസിന് ശേഷം തനിക്ക് ക്ഷീണം അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സംഭവിക്കുന്നത്
രോഗപ്രതിരോധ സംവിധാനത്തിന് രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ശരീരം പുറത്തുനിന്ന് നുഴഞ്ഞുകയറിയ വസ്തുവിനെ കണ്ടെത്തിയയുടനെ ആദ്യത്തേത് ആരംഭിക്കും. വെളുത്ത രക്താണുക്കൾ ആ ഇടത്തേക്ക് എത്തിച്ചേരുന്നു. ഇത് തണുപ്പ്, വേദന, ക്ഷീണം, മറ്റ് പാർശ്വഫലങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന വീക്കത്തിന് കാരണമാവുന്നു.
നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയുടെ ഈ ദ്രുത-പ്രതികരണ ഘട്ടം പ്രായത്തിനനുസരിച്ച് ക്ഷയിക്കുന്നു. പ്രായമായവരേക്കാൾ പലപ്പോഴും ചെറുപ്പക്കാരിൽ പാർശ്വഫലങ്ങൾ കൂടതൽ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ചില വാക്സിനുകൾ മറ്റുള്ളവയേക്കാൾ കൂടുതൽ പ്രതികരണങ്ങൾ പുറപ്പെടുവിക്കുന്നു.
എല്ലാവരിലും വ്യത്യസ്തമായാണ് ഈ പ്രതികരണമുണ്ടാവുക. ഡോസ് കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം നിങ്ങൾക്ക് ഒന്നും തോന്നിയില്ലെങ്കിൽ, വാക്സിൻ ഫലപ്രദമാവുന്നില്ലെന്ന് ഇതിനർത്ഥമില്ല.
ഈ സമയത്ത് തന്നെ നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയുടെ രണ്ടാം ഭാഗത്തെയും വാക്സിൻ ഷോട്ടുകൾ ചലിപ്പിക്കുന്നു. ഇത് ആന്റിബോഡികൾ നിർമിച്ച് വൈറസിൽനിന്ന് യഥാർത്ഥ സംരക്ഷണം നൽകും.
മറ്റു പാർശ്വഫലങ്ങൾ
രോഗപ്രതിരോധ ശേഷി സജീവമാകുമ്പോൾ, ഇത് ചിലപ്പോൾ ലിംഫ് നോഡുകളിൽ താൽക്കാലിക വീക്കം ഉണ്ടാക്കുന്നു. കൈകളുടെ താഴെയോ മറ്റോ ഉണ്ടാക്കുന്നതിന് സമാനമാണ് ഇത്. കോവിഡ് -19 വാക്സിനേഷന് മുമ്പായി പതിവ് മാമോഗ്രാം പരിശോധന നടത്തണമെന്ന് പൊതുവെ സത്രീകൾക്ക് ഉപദേശം നൽകാറുണ്ട്. ഇത്തരം വീക്കങ്ങൾ കാൻസർറാണെന്ന് തെറ്റിധരിക്കാതിരിക്കാനാണ് ഇത്.
എല്ലാ പാർശ്വഫലങ്ങളും എല്ലാവർക്കും വരുമെന്ന് ഉറപ്പില്ല. എന്നാൽ ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ നൽകിയതിനുശേഷം ഗുരുതരമായ ചില അപകടസാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രമായ സുരക്ഷാ നിരീക്ഷണത്തിന് ശേഷമാണ് ഇവ കണ്ടെത്തിയത്.
അസ്ട്രാസെനെക്കയും ജോൺസൺ ആൻഡ് ജോൺസണും ചേർന്ന് വികസിപ്പിച്ച വാക്സിനുകൾ ലഭിച്ചവരിൽ ഒരു ചെറിയ ശതമാനം ആളുകളിൽ അസാധാരണമായ തരത്തിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്തു. ചില രാജ്യങ്ങൾ പ്രായമായവർക്ക് മാത്രമായി ആ വാക്സിനുകൾ നീക്കിവച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രയോജനങ്ങൾ ഇപ്പോഴും അപകടസാധ്യതകളെ മറികടക്കുന്നുവെന്ന് ഡ്രഗ് റെഗുലേറ്റർമാർ പറയുന്നു.
ആളുകൾക്ക് സാധാരണ ഗുരുതരമായ അലർജി ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ഏതെങ്കിലും തരത്തിലുള്ള കോവിഡ് -19 വാക്സിൻ ലഭിച്ചതിന് ശേഷം ഏകദേശം 15 മിനിറ്റ് ശ്രദ്ധിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്താൽ ഉടനടി ചികിത്സ നൽകാമെന്ന് ഉറപ്പാക്കാനാവും.
അവസാനമായി, പല തരത്തിലുള്ള അണുബാധകൾക്കൊപ്പം ഉണ്ടാകാവുന്ന താൽക്കാലിക ഹാർട്ട് ഇൻഫ്ലമേഷൻ എംആർഎൻഎ വാക്സിനുകൾ സ്വീകരിച്ച ശേഷം വരുന്ന അപൂർവമായ പാർശ്വഫലമായിരിക്കുമോ എന്ന് നിർണയിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഫൈസർ, മോഡേണ എന്നിവ പോലുള്ളവ എംആർഎൻഎ വാക്സിനുകളാണ്. ഇവ തമ്മിൽ ഒരു ബന്ധം ഉണ്ടോയെന്ന് യുഎസ് ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഇതുവരെ പറയാൻ കഴിഞ്ഞില്ല. പക്ഷേ അവർ വളരെ കുറച്ച് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് പറയുന്നു. കൂടുതലും പുരുഷന്മാരായ കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണ് ഇത് കണ്ടെത്തിയത്.