പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം

പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യേല്‍ യൂണിവേഴ്സിറ്റി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്

Covid 19, Covid Virus

ന്യൂഡല്‍ഹി: സാധാരണയായി ഉണ്ടാകുന്ന പനിക്ക് കാരണമായ റൈനോവൈറസ് കോവിഡിനെ ചെറുക്കുമെന്ന് പുതിയ ഗവേഷണം. ഈ വൈറസുകള്‍ പല തരത്തിലുള്ള രോഗാണുക്കള്‍ പ്രതിരോധിക്കുന്നതിനുള്ള പ്രോട്ടീന്‍ ഉത്തേജിപ്പിക്കുന്നു. റൈനോവൈറസ് പിടിപെട്ട എയര്‍വെ ടിഷ്യുവില്‍ (ശ്വസന നാളത്തില്‍ ഉള്ളവ) കോവിഡ് വൈറസ് വര്‍ധിക്കുന്നത് വ്യാപിക്കുകയില്ല. യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

ഇത്തരത്തിലുള്ള പ്രതിരോധം കോവിഡ് തടയുന്നതിനും ചികിത്സിക്കുന്നതിനും സഹായകമാകുമെന്നും യേല്‍ യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു. യേല്‍ യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റെ പ്രൊഫസറായ എലന്‍ ഫോക്സമാനെ ഉദ്ധരിച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ സൈറ്റില്‍ വ്യക്തമാക്കുന്നത്. രോഗാണുക്കള്‍ പ്രതിരോധിക്കുന്ന പ്രോട്ടീനുകള്‍ ഉപയോഗിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ കഴിയും. മരുന്നായും ഇത് ലഭിക്കും. ഇതെല്ലാം സമയത്തെ ആശ്രയിച്ചിരിക്കുന്നു.

പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യേല്‍ യൂണിവേഴ്സിറ്റി ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സാധാരണ എയര്‍വെ ടിഷ്യുവില്‍ ഓരോ ആറ് മണിക്കൂറിലും കോവിഡ് വൈറസ് ഇരട്ടിക്കുന്നു. എന്നാല്‍ റൈനോ വൈറസ് ബാധിച്ച എയര്‍വെ ടിഷ്യുകളില്‍ ഈ പ്രക്രിയ നടക്കുന്നില്ല. വൈറസിന്റെ വ്യാപനം ഇല്ലാതെയാക്കുന്നു.

Also Read: ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽ

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Exposure to common cold virus can help fight covid

Next Story
ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽCOVID-19 vaccine, Coronavirus vaccine, COVID-19 vaccine study, catching covid after coronavirus vaccines, Pfizer, Moderna, Indian express, കോവിഡ്, വാക്സിൻ, കോവിഡ് വാക്സിൻ, ബ്രേക്ക് ത്രൂ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com