scorecardresearch

അർജുൻ മാർക്ക് വൺ എ: പ്രതിരോധ മന്ത്രാലയം പുതുതായി വാങ്ങുന്ന യുദ്ധ ടാങ്കുകളുടെ പ്രത്യേകതകളും പ്രാധാന്യവും

യുദ്ധ ടാങ്കിന്റെ 118 യൂണിറ്റുകൾക്കായി 7,500 കോടിയിലധികം രൂപയുടെ ഓർഡറാണ് നൽകിയിട്ടുള്ളത്

യുദ്ധ ടാങ്കിന്റെ 118 യൂണിറ്റുകൾക്കായി 7,500 കോടിയിലധികം രൂപയുടെ ഓർഡറാണ് നൽകിയിട്ടുള്ളത്

author-image
WebDesk
New Update
Indian Army Arjun Mark Tank, India Battle Tank, India battle tank features, Indian Express" />

ഇന്ത്യൻ സൈന്യത്തിന് വേണ്ടി അർജുൻ മെയിൻ ബാറ്റിൽ ടാങ്കിന്റെ മാർക്ക് വൺ എ വേരിയന്റിന്റെ 118 യൂണിറ്റുകൾക്കായി ചെന്നൈയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിക്ക് (എച്ച്‌‌വിഎഫ്) ഓർഡർ നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചത് വ്യാഴാഴ്ചയാണ്. 7,500 കോടിയിലധികം രൂപയുടെ ഓർഡറാണ് 118 ടാങ്കുകൾക്കായി നൽകിയിട്ടുള്ളത്.

Advertisment

ബാറ്റിൽ ടാങ്കിന്റെ ഈ പുതിയ വേരിയന്റിൽ എന്താണ് വ്യത്യാസം, ഈ ഏറ്റെടുക്കലിന്റെ തന്ത്രപരമായ പ്രാധാന്യം എന്താണ്?

അർജുൻ മാർക്ക് -വൺ എ വേരിയന്റിൽ എന്താണ് പുതിയത്?

1980 കളുടെ അവസാനത്തിലാണ് തദ്ദേശീയമായി വികസിപ്പിച്ച അർജുൻ മെയിൻ ബാറ്റിൽ ടാങ്കിന്റെ വികസനം ഡിആർഡിഒ ആരംഭിച്ചത്. പ്രധാനമായും റഷ്യൻ നിർമിതമായ അന്നത്തെ ആയുധ വ്യൂഹത്തോടൊപ്പമുള്ള കൂട്ടിച്ചേർക്കൽ എന്ന നിലക്കാണ് ആദ്യ ഘട്ടത്തിൽ ഈ ബാറ്റിൽ ടാങ്കുകളെ പരിഗണിച്ചിരുന്നത്.

Read More: വിദേശ യാത്ര: പുതിയ മാറ്റങ്ങൾ ഇന്ത്യൻ യാത്രക്കാരെ ബാധിക്കുന്നതെങ്ങനെ?

Advertisment

ആദ്യകാല വേരിയന്റിലെ പരീക്ഷണങ്ങൾ 1990 കളുടെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ടാങ്ക് 2004 ൽ സേനയുടെ ഭാഗമായി. അതിന്റെ പുതിയ വേരിയന്റ് അർജുൻ മാർക്ക് വൺഎയുടെ വികസന പ്രവർത്തനം 2010 ജൂണിൽ ആരംഭിച്ചു. 2012 ജൂണിൽ ഇന്ത്യൻ സൈന്യം ടാങ്കുകൾ പരീക്ഷണങ്ങൾക്കായി ഇറക്കി വർഷങ്ങളായി, ഡിആർഡിഒയും സൈന്യവും വിപുലമായ ട്രയൽ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു.

നേരത്തെയുള്ള അർജുൻ മാർക്ക് വൺ വകഭേദത്തെ അപേക്ഷിച്ച് മാർക്ക് വൺ എ വകഭേദത്തിൽ 72 പുതിയ ഫീച്ചറുകളാണ് വരുന്നത്. അതിൽ 14 പ്രധാന കൂട്ടിച്ചേർക്കലുകളും 58 ചെറിയ സവിശേഷതകളും ഉൾപ്പെടുന്നു. ഈ കൂട്ടിച്ചേർക്കലുകളുടെ ഫലമായി, മികച്ച പ്രവർത്തനരീതി, മികച്ച പ്രവർത്തനക്ഷമത, കൃത്യതയോടെയുള്ള വെടിവയ്പ്പ് എന്നിവ യുദ്ധോപകരണത്തിന് ലഭ്യമായിട്ടുണ്ട്. പകലും രാത്രിയും ദൃശ്യതയുള്ള 360 ഡിഗ്രി കാഴ്ചയും യുദ്ധോപകരണത്തിനകത്ത് ലഭിക്കും. "കാഞ്ചൻ" എന്ന് പേരുള്ള ഒരു മൾട്ടി-ലെയർ സുരക്ഷാ കവചവും മാർക്ക് വൺ എ വകഭേദത്തിലുണ്ട്.

മാർക്ക് വണ്ണിനെ അപേക്ഷിച്ച് മാർക്ക് വൺ എയിൽ കൂടുതൽ തദ്ദേശീയമായ ഉള്ളടക്കമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനാൽ പ്രധാന ഘടകങ്ങൾക്ക് വിദേശ കച്ചവടക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More: സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറയുമ്പോഴും മരണം ഉയര്‍ന്നുനില്‍ക്കുന്നത് എന്തുകൊണ്ട്?

പുതിയ പതിപ്പിൽ നാല് അംഗ സംഘത്തിനുള്ള ചില സൗകര്യങ്ങൾ നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുതകുന്നതും കൂടാതെ മികച്ച ട്രാൻസ്മിഷൻ സംവിധാനവുമുള്ളതുമാണ് അർജുൻ ബാറ്റിൽ ടാങ്കിന്റെ പുതിയ പതിപ്പ്.

ചില സവിശേഷതകൾ നെറ്റ്‌വർക്ക് കേന്ദ്രീകൃത പ്രവർത്തനത്തിന് ടാങ്ക് മികച്ചതാക്കുന്നതാണെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു. ഇത് വിവര സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തെ സൂചിപ്പിക്കുന്നു.

തന്ത്രപരമായ പ്രാധാന്യം എന്താണ്?

118 ടാങ്കുകൾ ഏറ്റെടുക്കുന്നത് ടാങ്കിന്റെ മൂന്ന് ആർമേഡ് റെജിമെന്റുകളെ സജ്ജമാക്കും. വിടി -4, അൽ-ഖാലിദ് എന്നിങ്ങനെ രണ്ട് ടാങ്കുകൾ പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സേന പുതിയ ടാങ്ക് സേനയുടെ സൗകര്യങ്ങളിലുൾപ്പെടുത്തുന്നത് ഏറ്റെടുക്കൽ പ്രാധാന്യം അർഹിക്കുന്നു. പാകിസ്താൻ സേനയുടെ ടാങ്കുകൾ രണ്ടും ചൈനയിൽ നിന്നുള്ളവയാണ്. അവ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന, റഷ്യയിൽ നിന്നുള്ള ടി -90 ടാങ്കുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്.

Read More: ഓൺലൈൻ ഭക്ഷണ വിതരണത്തിന് ജിഎസ്‌ടി; പുതിയ തീരുമാനം ബാധിക്കുന്നതെങ്ങനെ?

എംബിടി അർജുൻ മാർക്ക് വൺ എ മരുഭൂമിയിലെ ഭൂപ്രദേശത്തിന് അനുയോജ്യമാണ്. പുതിയ കൂട്ടിച്ചേർക്കലുകൾ കാരണം മുമ്പത്തെ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ അർജുൻ മാർക്ക് വൺ എ കൂടുതൽ ഫലപ്രദവും മാരകവുമാണ്.

എന്നിരുന്നാലും, ടാങ്കിന്റെ ഭാരം ഉയർന്ന ഉയരത്തിലുള്ള ഭൂപ്രദേശങ്ങളിൽ അതിന്റെ വിന്യാസത്തിന് ഒരു പരിമിതി നൽകുന്നു. പ്രധാനമായും ഗതാഗതത്തിലെ ബുദ്ധിമുട്ടുകളാണ് അതിന് കാരണം.

"കഴിവുകളുടെ അടിസ്ഥാനത്തിൽ, ഈ തദ്ദേശീയ എംബിടി ലോകമെമ്പാടുമുള്ള അതിന്റെ ക്ലാസിലെ ഏത് സമകാലിക ഉപകരണങ്ങൾക്ക് തുല്യമാണെന്ന് തെളിയിക്കുന്നു. ഈ ടാങ്ക് പ്രത്യേകമായി കോൺഫിഗർ ചെയ്യുകയും ഇന്ത്യൻ സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതിനാൽ അതിർത്തികൾ ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള വിന്യാസത്തിന് ഇത് അനുയോജ്യമാണ്," പുതിയ ടാങ്കുകളെക്കുറിച്ച് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: