scorecardresearch

വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ഒന്നിച്ച് പഠിച്ച പഴയ കൂട്ടുകാരിയെ അപ്രതീക്ഷിതമായി കണ്ട അമ്പരപ്പിലും സന്തോഷത്തിലും മഞ്ജു വാര്യർ

കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ഒന്നിച്ച് പഠിച്ച പഴയ കൂട്ടുകാരിയെ അപ്രതീക്ഷിതമായി കണ്ട അമ്പരപ്പിലും സന്തോഷത്തിലും മഞ്ജു വാര്യർ

author-image
Entertainment Desk
New Update
Manju Warrier, മഞ്ജു വാര്യർ,​ Manju Warrier photos, Manju Warrier Videos, Manju warrier films, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ അപ്രതീക്ഷിതമായി കണ്ട സന്തോഷത്തിലാണ് മഞ്ജു വാര്യർ. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ മഞ്ജുവിന്റെ മുന്നിലേക്ക് ചിരിയോടെ ആ കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ഒന്നിച്ച് പഠിച്ച പഴയ കൂട്ടുകാരി കടന്നു വന്നപ്പോൾ അത്ഭുതവും സന്തോഷവും ചിരിയുമായാണ് മഞ്ജു കൂട്ടുകാരിയെ വരവേറ്റത്.

Advertisment

Read Also: മഞ്ജുവിനോട് ശത്രുതയോ? മറുപടി നൽകി ദിലീപ്, ഒന്നിച്ചഭിനയിക്കേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനും ഉത്തരം!

"എന്റെ അമ്മ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് ഒന്നു വിളിച്ചോട്ടെ?" എന്ന റിക്വസ്റ്റോടെ ടോപ് സിംഗർ മത്സരാർത്ഥിയായ അനഘയാണ് വേദിയിലേക്ക് സർപ്രൈസ് പോലെ മഞ്ജുവിന്റെ സഹപാഠിയെ വേദിയിലേക്ക് ക്ഷണിച്ചത്. പഠിക്കുന്ന കാലത്ത് സ്കൂൾ യുവജനോത്സവങ്ങളുടെയും നൃത്തപരിശീലനത്തിന്റെയും തിരക്കിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ കഴിയാതെ ഇരുന്നെങ്കിലും ബുദ്ധിമതിയായ വിദ്യാർത്ഥിനിയായിരുന്നു മഞ്ജു എന്നാണ് കൂട്ടുകാരി ഓർക്കുന്നത്.

Read Also: മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ത്രില്ലര്‍; ചിത്രീകരണം ജനുവരി ഒന്നിന്, സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം

Advertisment

Read more: ആരാണ് മികച്ച നർത്തകി? മത്സരിച്ച് ചുവടുവെച്ച് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും; വീഡിയോ

'പ്രതി പൂവൻകോഴി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മഞ്ജു. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി അനുശ്രീയും ചിത്രത്തിലുണ്ട്. മാധുരി, റോസമ്മ എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ ജീവിതവും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില പുരുഷന്മാരുടെയും മാധുരിയുടെ പ്രതികാരത്തിന്റെയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്.

Read more: Prathi Poovankozhi Movie Review: പിടക്കോഴി തിരിഞ്ഞു കൊത്തുമ്പോള്‍: ‘പ്രതി പൂവന്‍കോഴി’ റിവ്യൂ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: