Latest News

മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്ന ത്രില്ലര്‍; ചിത്രീകരണം ജനുവരി ഒന്നിന്

സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Read Also: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2020 ൽ തന്നെ സിനിമ റിലീസ് ചെയ്യും.

മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം മഞ്ജു വാരിയർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതു വരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. ഇപ്പോൾ തന്റെ മറ്റൊരു ആഗ്രഹവും സഫലമായി എന്നാണ് മഞ്ജു വാരിയർ പാറഞ്ഞത്‌.

‘മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയ്‌മിൽ നിൽക്കുമ്പോൾ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ടെന്നും’ മഞ്ജു വാരിയർ കൂട്ടിച്ചേര്‍ത്തു.

Read Here: ഒരു രാഷ്ട്രീയ നേതാവിന്റെ റോൾ ചെയ്യുമോ? മഞ്ജു വാര്യർ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty manju warrier thriller film to start rolling from 01 january 2020

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com