/indian-express-malayalam/media/media_files/2025/01/08/J9YJWVc0kCusG6SH1c9s.jpg)
ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി
കൊച്ചി: നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു'- എന്നാണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമന്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ചൊവ്വ്ാഴ്ച ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കമന്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും ഉടൻ പരാതി നൽകാനാണ് ഹണിയുടെ തീരുമാനം. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്‌സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി.
ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
Read More
- ആൺനോട്ടങ്ങളെ ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി ഫറ ഷിബില
 - ഹണി റോസിന്റെ പരാതി; ബോബി ചെമണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
 - ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി
 - ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
 - എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
 - New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us