/indian-express-malayalam/media/media_files/2025/11/04/shamla-hamza-2025-11-04-22-34-35.jpg)
ഷംല ഹംസ
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ഷംല ഹംസ. സിനിമയിൽ തുടക്കക്കാരിയായിട്ടും ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച്, മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ഷംലയെ അഭിനന്ദിക്കുകയാണ് ഏവരും.
Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ
ഇപ്പോഴിതാ, ഷംലയെ അഭിനന്ദിച്ചുകൊണ്ട് അഡ്വക്കേറ്റ് നജ്മ തബ്ഷീറ പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
മലയാള സിനിമ ലോകത്തെ ഏറ്റവും മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം വെറും രണ്ടാം സിനിമ കൊണ്ടു നേടിയെടുത്ത ആ ഫെമിനിച്ചി ഫാത്തിമ ദാ, ഇവിടത്തുകാരിയാണ്. ഞങ്ങടെ സ്വന്തം പെരിന്തൽമണ്ണക്കാരി.
അവാർഡിന്റെ നിറവുണ്ട് വീട്ടിൽ. അപ്പോഴും സംസാരത്തിൽ നിശ്ചദാർഢ്യമുള്ള ലാളിത്യം. കൂട്ടുകാരിയോടു കഥ പറയുന്ന കണക്കെ നിങ്ങൾക്കെത്ര വേണമെങ്കിലും ഷംലയെ കേട്ടിരിക്കാം. എഞ്ചിനീയറായതും, ദുബായിലെ ജീവിതവും, കലയോടുള്ള താല്പര്യവും.
പക്ഷെ, ഡെസ്റ്റിനി സിനിമയായിരിക്കണം.
അവിടെയെത്തിയപ്പോൾ മാത്രം തിരിച്ചറിഞ്ഞ ആ അഗാധ പ്രേമം. അതുകൊണ്ടാവും അവളർഹിക്കുന്ന സ്വാഗതം സിനിമ നൽകിയത്. ഇനിയങ്ങോട്ടു പുണരാൻ പോകുന്നതും.
Also Read: ഗർഭിണിയാണോ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ
Also Read: ഞങ്ങളുടെ മാലാഖ കുഞ്ഞെത്തി; ആദ്യ കൺമണിയെ എതിരേറ്റ് ദുർഗ കൃഷ്ണ
ഇരുവീട്ടുകാരുടെയും സന്തോഷവും കൂടെക്കാണണം. ഇതൊന്നും പരിചിതമേ അല്ലാത്തൊരു വീട്ടിലെ പെൺകുട്ടി പുരസ്‌കാര നിറവിൽ നിങ്ങൾ കാണുന്നതിനും മുൻപേ ആ വഴികൾ താണ്ടിയത് ആ മനുഷ്യർ കൂടി ഒപ്പമുള്ളതുകൊണ്ടാണ്.
പെറ്റെണീറ്റ പെണ്ണ് സിൽമാക്കാരിയായതും ഇങ്ങളെ മുന്നിലിങ്ങനെ ഉയർന്നു നിൽക്കുന്നതും.
ഒരൊന്നര വയസ്സുകാരിയുമുണ്ട് യാത്രക്ക് കൂട്ടായും നിഴലായും.അവളൊഴിഞ്ഞു തന്ന നേരങ്ങളാണ് ഇന്നീ നായികയെ നമുക്കു സമ്മാനിച്ചതും.
ഇനിയും മുന്നോട്ടു പോകണം ഷംലാ... ഇനിയും അഭിമാനമാവണം.
Also Read: നിലപാടുകളുടെ രാജകുമാരി, ബോൾഡാണ് ഈ നടി; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us