scorecardresearch

ഗർഭിണിയാണോ? ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ

"ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി"

"ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arya Badai

നടി, അവതാരക​ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ആര്യ. രണ്ടുമാസം മുൻപായിരുന്നു കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനും തമ്മിലുള്ള വിവാഹം.

Advertisment

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

കഴിഞ്ഞ ദിവസങ്ങളിൽ, ആര്യ ഗർഭിണിയാണോ എന്ന രീതിയിലുള്ള സംശയങ്ങൾ ആരാധകർ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ഗർഭവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ആര്യ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.   

Also Read: ഞങ്ങളുടെ മാലാഖ കുഞ്ഞെത്തി; ആദ്യ കൺമണിയെ എതിരേറ്റ് ദുർഗ കൃഷ്ണ

"എന്‍റമ്മേ! എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ,"  ആര്യ പറഞ്ഞു. 

Advertisment

Also Read: അനുമോൾ കബളിപ്പിച്ചതാണോ? മൂന്നാമതൊരാൾ വന്ന് കുത്തിപ്പൊക്കണ്ട; കലിപ്പിച്ച് അനീഷ്; Bigg Bossmalayalam Season 7

ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീക്കും ‘കാഞ്ചിവരം’ എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്.

Also Read: വരുന്നു, അഭിനയിക്കുന്നു, ക്യാഷ് വാങ്ങുന്നു, നാട് വിടുന്നു; ഇങ്ങനെയൊരു നടൻ വേറെ കാണില്ല!

Arya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: