scorecardresearch

വിൻസി - ഷൈൻ വിവാദങ്ങൾക്കിടെ 'സൂത്രവാക്യം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂത്രവാക്യം

ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സൂത്രവാക്യം

author-image
Entertainment Desk
New Update
Soothravakayam

Soothravakayam First Look Poster

ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂത്രവാക്യം.' ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്.

Advertisment

ചിത്രത്തിന്റെ സെറ്റിൽവച്ച് ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് വിന്‍സി അലോഷ്യസിനോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. സംഭവത്തിൽ വാവദം ഉയരുന്ന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.

ഷൈന്‍, വിന്‍സി എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച പോസ്റ്ററിൽ നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. 

Advertisment

റെജിന്‍ എസ് ബാബുവിന്റെ കഥയ്ക്ക് സംവിധായകനായ യൂജിന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ, നിതീഷ് എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി .ജോണ്‍സണ്‍ ആണ് ഈണം നല്‍കുന്നത്.

Related Stories

Malayalam Movie First Look Poster Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: