scorecardresearch

വസ്ത്രമില്ലെന്ന് പറഞ്ഞ് അവാർഡ് നിശകൾ പോലും ഉപേക്ഷിച്ചു: വിജയ് സേതുപതി

അധികമായി തുറന്നുകാണിക്കപ്പെടുന്നത് കഥാപാത്രങ്ങളെ കണക്ട് ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിൽ ഭയമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു

അധികമായി തുറന്നുകാണിക്കപ്പെടുന്നത് കഥാപാത്രങ്ങളെ കണക്ട് ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിൽ ഭയമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു

author-image
Entertainment Desk
New Update
Vijay Sethupathi

വിജയ് സേതുപതി (ചിത്രം: വരിന്ദർ ചൗള)

തമിഴ് ചലച്ചിത്ര ലോകത്ത് നായകനായും വില്ലനായും വിസ്മയം തീർക്കുന്ന നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരത്തിന് കേരളത്തിലും ധാരാളം ആരാധകർ ഉണ്ട്. കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലുടെ കഴിഞ്ഞ വർഷവും താരം പ്രശംസിക്കപ്പെട്ടിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ മെറി ക്രിസ്‌മസിന്റെ പ്രമോഷൻ തിരക്കിലാണ് വിജയ് സേതുപതി ഇപ്പോൾ. പൊതുവേദികളിൽ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലാത്ത താരം, ലോ പ്രൊഫൈൽ നിലനിർത്താനാണ് ശ്രമിക്കാറ്. അധികമായി തുറന്നുകാണിക്കപ്പെടുന്നത് കഥാപാത്രങ്ങളെ കണക്ട് ചെയ്യാൻ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിൽ ഭയമുണ്ടെന്നും താരം അടുത്തിടെ പറഞ്ഞിരുന്നു.

Advertisment

“ഞാൻ വളരെയധികം എക്സ്പോഷർ ഭയപ്പെടുന്നു, കാരണം അത് എന്റെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും പ്രേക്ഷകരിൽ നിന്ന് അകറ്റിയേക്കാം. അവരെ സിനിമ കാണുമ്പോൾ ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഇൻസ്റ്റഗ്രാമിൽ പോലും ഒന്നോ രണ്ടോ ഫോട്ടോ മാത്രമാണുള്ളത്. നേരത്തെ ഒന്നോ രണ്ടോ അവാർഡ് ഷോകൾ മാത്രമാണ് ഉണ്ടായിരുന്നത്, അതുകൊണ്ട് തന്നെ താരങ്ങളെ കുറച്ച് നിമിഷം മാത്രമേ കാണാനും സാധിക്കൂ. ഇന്ന് ഒത്തിരി എക്സ്പോഷർ ലഭിക്കുന്നുണ്ട്, അതെന്നെ ഭയപ്പെടുത്തുന്നു," വിജയ് സേതുപതി പറഞ്ഞു.

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന സേതുപതി, ഒരിക്കൽ ഒരു അവാർഡ് ദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതിനായി, 'തനിക്ക് വസ്ത്രമില്ലാത്തതിനാൽ പങ്കണ്ടെടുക്കില്ലാ' എന്ന കാരണത്താൽ ഒഴിഞ്ഞുമാറിയിട്ടുണ്ട്. "അഭിമുഖത്തിൽ പങ്കെടുക്കുന്നതിനു മുൻപ് ഞാൻ ഒന്ന് മെഡിറ്റേറ്റ് ചെയ്യും. ഫോണിലെ നെഗറ്റീവായ ഒന്നിലും നോക്കില്ല. അതുകൊണ്ട് ബ്രെയിൻ നൽകുന്ന ഉത്തരം എന്തായാലും അത് ഒരു ചൊയിസ് ആയിരിക്കും." സേതുപതി പറഞ്ഞു.

ശ്രീറാം രാഘവൻ, കത്രീന കൈഫ് എന്നിവർക്കൊപ്പമാണ് വിജയ് സേതുപതി മെറി ക്രിസ്മസ് പ്രമോഷനെത്തിയത്. ജനുവരി 12 ന് റിലീസാകുന്ന ചിത്രത്തിൽ രാധിക ആപ്‌തെ, സഞ്ജയ് കപൂർ, വിനായക് പഥക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിയിലും തമിഴിലും ചിത്രം പുറത്തിറങ്ങും.

Advertisment

Read More Entertainment Stories Here

Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: