scorecardresearch

ഒരു കോടി സംഭാവന നൽകി നടൻ വിജയ്; നന്ദിയറിയിച്ച് വിശാൽ

'നന്ദി'​ എന്ന രണ്ടക്ഷരത്തിൽ നിങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ലാ എന്ന കുറിപ്പോടെയാണ് വിശാലിന്റെ പ്രതികരണം

'നന്ദി'​ എന്ന രണ്ടക്ഷരത്തിൽ നിങ്ങളോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ലാ എന്ന കുറിപ്പോടെയാണ് വിശാലിന്റെ പ്രതികരണം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vijay, Vishal

ചിത്രം: എക്സ്/ വിശാൽ

അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച തമിഴ് നടൻ വിജയ് നടികർ സംഘത്തിന് ഒരു കോടി രൂപ സംഭാവന നൽകി. വിജയ് നൽകിയ സംഭാവനയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അസോസിയേഷൻ പത്രക്കുറിപ്പ് പുറത്തിറക്കി. 

Advertisment

സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ, ഒരു ദശാബ്ദത്തോളമായി തങ്ങളുടെ അംഗങ്ങൾക്കായി ഒരു കെട്ടിടം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. കെട്ടിടം പണിയുമെന്ന വാഗ്ദാനവുമായാണ് അസോസിയേഷൻ്റെ നിലവിലെ ഭാരവാഹികൾ അധികാരമേറ്റത്. 2017-ൽ ദ്രുതഗതിയിൽ പണി തുടങ്ങിയെങ്കിലും നിരവധി സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് നിലച്ചു. ഇപ്പോഴിതാ തമിഴ് സിനിമയിലെ മുൻനിര താരങ്ങൾ കെട്ടിട നിർമാണത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.



നേരത്തെ കമൽഹാസൻ കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. ഈ വാർത്ത ഓൺലൈനിൽ വളരെയധികം പ്രശംസ നേടി. ഇപ്പോഴിതാ സംഭാവന നൽകിയ വിജയ്ക്കും സമാനമായ അഭിനന്ദനങ്ങൾ നിറയുകയാണ്. നടികർ സംഘം സെക്രട്ടറി, നടൻ വിശാൽ എക്സിലൂടെ വിജയിക്ക് നന്ദി അറിയിച്ചു.

Advertisment

'ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം' എന്ന ചിത്രത്തിലാണ് വിജയ് നിലവിൽ പ്രവർത്തിക്കുന്നത്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കാനൊരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമാണെന്നാണ് റിപ്പോർട്ട്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് മറ്റൊരു ചിത്രത്തിൽ കൂടി വിജയ് അഭിനയിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്..

Read More Entertainment Stories Here

Vishal Actor Vijay Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: