scorecardresearch

കാറപകടം: അത്ഭുതകരമായി രക്ഷപ്പെട്ട് വിജയ് ദേവരകൊണ്ട

"കാർ ഒന്ന് ഇടിച്ചു. പക്ഷേ ഞങ്ങൾക്കാർക്കും കുഴപ്പമില്ല. എൻ്റെ തലയ്ക്ക് ചെറിയ വേദനയുണ്ട്, പക്ഷേ ഒരു ബിരിയാണിക്കും ഉറക്കത്തിനും മാറ്റാൻ കഴിയാത്തതായി ഒന്നുമില്ല"

"കാർ ഒന്ന് ഇടിച്ചു. പക്ഷേ ഞങ്ങൾക്കാർക്കും കുഴപ്പമില്ല. എൻ്റെ തലയ്ക്ക് ചെറിയ വേദനയുണ്ട്, പക്ഷേ ഒരു ബിരിയാണിക്കും ഉറക്കത്തിനും മാറ്റാൻ കഴിയാത്തതായി ഒന്നുമില്ല"

author-image
Entertainment Desk
New Update
Vijay Deverakonda car accident

തെലങ്കാനയിലെ ജോഗുലാമ്പ ഗദ്‌വാൽ ജില്ലയിൽ വെച്ച് നടന്ന കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട.  തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. നടന് പരിക്കുകളൊന്നുമില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. താരത്തിൻ്റെ ആഢംബര കാറിനുണ്ടായ കേടുപാടുകൾ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Advertisment

Also Read: സിനിമയ്ക്കായി തെങ്ങുകയറ്റം പഠിച്ച് റിമ; ഇപ്പോഴാണ് എന്റെ മരംകേറി പേര് കൃത്യമായതെന്ന് നടി

അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അന്നേ ദിവസം രാവിലെ പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ മഹാസമാധിയിൽ താരം ദർശനം നടത്തുന്നതിൻ്റെ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന ലെക്‌സസ് എൽഎം 350എച്ച് എഡബ്ല്യുഡി (Lexus LM 350h AWD) കാറിലാണ് നടൻ സഞ്ചരിച്ചിരുന്നത്. 

Advertisment

വിജയ് ദേവരകൊണ്ടയുടെ കാറിലിടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയി. തുടർന്ന് നടന്റെ ഡ്രൈവർ പൊലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്ത് നിന്ന് വിജയ് ദേവരകൊണ്ട സുഹൃത്തിൻ്റെ കാറിലാണ് യാത്ര തുടർന്നത്.

Also Read: നീയെന്നെ വിട്ട് നിന്റെ വഴിക്ക് പോകുന്നുവെന്ന് ഞാൻ അംഗീകരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു: അർജുൻ കപൂർ

തിങ്കളാഴ്ച രാത്രി ഇൻസ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ, താൻ സുഖമായിരിക്കുന്നു എന്ന കാര്യം വിജയ് ദേവരകൊണ്ട ആരാധകരെ അറിയിച്ചു.  "എല്ലാം നന്നായിരിക്കുന്നു. കാർ ഒന്ന് ഇടിച്ചു. പക്ഷേ ഞങ്ങൾക്കാർക്കും കുഴപ്പമില്ല. ഞാൻ പോയി ഒരു സ്ട്രെങ്ത് വർക്കൗട്ട് ചെയ്യുകയും വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. എൻ്റെ തലയ്ക്ക് ചെറിയ വേദനയുണ്ട്, പക്ഷേ ഒരു ബിരിയാണിക്കും ഉറക്കത്തിനും മാറ്റാൻ കഴിയാത്തതായി ഒന്നുമില്ല. എല്ലാവർക്കും സ്നേഹം. ഈ വാർത്ത നിങ്ങളെ വിഷമിപ്പിക്കാൻ അനുവദിക്കരുത്." 

Also Read:  ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

രണ്ടു ദിവസം മുൻപാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ സ്വകാര്യ വസതിയിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്. 'ഗീത ഗോവിന്ദം' (2018), 'ഡിയർ കോമ്രേഡ്' (2019) തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇവർ വർഷങ്ങളായി പ്രണയത്തിലാണ്.

Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ

Vijay Deverakonda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: