/indian-express-malayalam/media/media_files/2025/08/10/vijay-babu-sandra-thomas-2025-08-10-17-13-29.jpg)
ചിത്രം: ഫേസ്ബുക്ക്
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതികരണവുമായി നിർമ്മാതാവ് വിജയ് ബാബു. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിജയ് ബാബു പറഞ്ഞു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് ബാബു പറയുന്നു.
ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ സാന്ദ്രയ്ക്ക് കഴിയില്ല. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാം. അതിനെ ആരും എതിർക്കുന്നില്ലെന്നും വിഷയത്തിൽ കോടതി തീരുമാനം എടുക്കട്ടെയെന്നും വിജയ് ബാബു പറഞ്ഞു.
Also Read: സാന്ദ്രയുടേത് ഷോ, മമ്മൂട്ടിയെ പോലും വിഷയത്തിൽ വലിച്ചിഴച്ചു: രൂക്ഷ വിമർശനവുമായി ലിസ്റ്റിൻ സ്റ്റീഫൻ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"ഒബ്ജെക്ഷൻ യുവർ ഓണർ, സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനോ യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനോ കഴിയില്ല. തന്റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അതിന് എല്ലാവിധ ആശംസകളും നേരുന്നു.
എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനങ്ങൾക്കാണ്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ, അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം 2016 ൽ നിയമപരമായി രാജിവച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു). 10 വർഷമായി അവർക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറിച്ചാണ് തീരുമാനമെങ്കിൽ നമുക്കെല്ലാവർക്കും ഇത് ഒരു പുതിയ വിവരമായിരിക്കാം," വിജയ് ബാബു കുറിച്ചു.
Also Read: 'അപ്രതീക്ഷിത കണ്ടുമുട്ടല്‍'; മുഖ്യമന്ത്രിക്കൊപ്പം സെൽഫിയുമായി അഹാന കൃഷ്ണ
അതേസമയം, കഴിഞ്ഞ ദിവസം നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നതെന്നും എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ലിസ്റ്റിൻ പറഞ്ഞു. ആദ്യം പർദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു. സാന്ദ്രയുടേത് ഷോ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. മമ്മൂട്ടി തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു, മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നുവെന്നും ലിസ്റ്റിൻ ശനിയാഴ്ച പറഞ്ഞു.
Read More: ഒരു ലക്ഷം രൂപയാണ് അന്ന് ഫഹദിന് കൊടുത്തത്, ഇന്ന് പത്തു കോടി കൊടുത്താലും കിട്ടില്ല: ലിസ്റ്റിൻ സ്റ്റീഫൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us