/indian-express-malayalam/media/media_files/2025/05/03/oGWq0Ocm6xXenLX6Q219.jpg)
സാന്ദ്രാ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ
നിർമാതാവ് സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ. സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ലിസ്റ്റിൻ അറിയിച്ചു.
ആദ്യം പർദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു. സാന്ദ്രയുടേത് ഷോ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. മമ്മൂട്ടി തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു, മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു.
ബൈലോ ആണ് സാന്ദ്ര മത്സരിക്കേണ്ട എന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറയുന്ന അത്രയും സിനിമകൾ സാന്ദ്രയുടെ ബാനറിൽ ഇല്ല. സാന്ദ്രയുടെ പേരിൽ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. കോടതി പറഞ്ഞാൽ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാൽ ഞങ്ങൾ എതിർക്കില്ല എന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു.
Also Read:ഏഴിന്റെ പണിയിൽ ആദ്യം ആര് വീഴും? എവിക്ഷനിലും ട്വിസ്റ്റുമായി ബിഗ് ബോസ് ഞെട്ടിക്കുമോ?
കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരെ കേസ് ഫയൽ ചെയ്തപ്പോൾ കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ഇത് തയ്യാറാകാതെ ഇരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. തുടർന്ന് മുൻപ് മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര പങ്കുവെച്ച ഒരു പഴയ വീഡിയോ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിന്നു.
Read More: ആരാണ് സുധി? രേണുവും അനീഷും പൊരിഞ്ഞ അടി; രേണു ഫയറാണെന്ന് ഷാനവാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us