scorecardresearch

ഇതാണ് 10 കോടിയുടെ ആ ക്ലിപ്പ്, സൗജന്യമായി കാണൂ: ധനുഷിനെ പരിഹസിച്ച് വിഘ്നേഷ്

നാനും റൗഡി താൻ എന്ന ചിത്രത്തിലെ  ബിടിഎസ് വീഡിയോ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെതിരെ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ധനുഷ് 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു

നാനും റൗഡി താൻ എന്ന ചിത്രത്തിലെ  ബിടിഎസ് വീഡിയോ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെതിരെ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും ധനുഷ് 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു

author-image
Entertainment Desk
New Update
Vignesh Shivan mocks Dhanushs legal notice

ധനുഷ്, നയൻതാര- വിഘ്നേഷ് ശിവൻ

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാര തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ നാനും റൗഡി താൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിന് തനിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാൻ വിസമ്മതിച്ച ചലച്ചിത്ര നിർമ്മാതാവും നടനുമായ ധനുഷിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ,  സംവിധായകൻ വിഘ്നേഷ് ശിവനും രംഗത്തെത്തി.

Advertisment

താൻ നിർമ്മിച്ച നാനും റൗഡി താൻ്റെ സെറ്റിൽ നിന്ന് മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള തിരശ്ശീലയ്ക്ക് പിന്നിലെ വീഡിയോ ഉപയോഗിച്ചതിനാണ്  ധനുഷ് തങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചതെന്നും അതിന് 10 കോടി രൂപ ആവശ്യപ്പെട്ടതായും നയൻതാര ദീർഘമായ കത്തിൽ പറഞ്ഞിരുന്നു. രണ്ടു വർഷത്തോളം എൻഒസിയ്ക്കു വേണ്ടി ധനുഷിനോട് അഭ്യർത്ഥിക്കുകയായിരുന്നെന്നും എന്നാൽ ധനുഷ് വിസമ്മതിച്ചെന്നും നയൻതാര കത്തിൽ പറഞ്ഞു.  

ഇപ്പോൾ, വിഘ്നേഷ് തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിവാദമായ ആ മ്യൂസിക്കൽ ക്ലിപ്പ് പങ്കിട്ടിരിക്കുകയാണ്, “ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ നിന്ന് എടുത്തുകളയാൻ ആഗ്രഹിക്കുന്ന 10 കോടിയുടെ ക്ലിപ്പ്. ദയവായി ഇത് ഇവിടെ സൗജന്യമായി കാണുക.”

Vignesh Shivan mocks Dhanushs legal notice 1

Advertisment

ഡോക്യുമെൻ്ററിയുടെ ട്രെയിലറിൽ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ധനുഷിൻ്റെ ടീം അയച്ച മൂന്ന് പേജുള്ള നോട്ടീസും വിഘ്നേഷ് പങ്കുവെച്ചു. 

 നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്ററി നയൻതാരയുടെ ജീവിതം, കരിയർ, പ്രണയം, വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം എന്നിവയെല്ലാം പര്യവേക്ഷണം ചെയ്യുകയാണ്. നാനും റൗഡി താൻ എന്ന ചിത്രത്തിന് വേണ്ടിയാണ് നയൻതാരയും വിഘ്നേഷും ആദ്യം കണ്ടുമുട്ടിയതും. 

 ധനുഷിൻ്റെ വണ്ടർബാറിൻ്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്.  വിഘ്നേഷ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു ഇത്. നയൻതാരയുടെയും വിഘ്നേഷിൻ്റെയും പ്രണയം പൂവിട്ടതും ഇതേ ചിത്രത്തിന്റെ സെറ്റിലാണ്. 

 വർഷങ്ങളോളം നീണ്ട ഡേറ്റിംഗിന് ശേഷം, 2022ൽ ഇരുവരും വിവാഹിതരായി. തങ്ങളുടെ പ്രണയകഥ ആഘോഷിക്കാൻ, ദമ്പതികൾ തങ്ങളുടെ ആദ്യ സഹകരണത്തിൽ നിന്നുള്ള ഏതാനും വീഡിയോ ക്ലിപ്പുകളും മ്യൂസിക്കും ഉപയോഗിക്കാൻ ആഗ്രഹിച്ചു. എന്നാൽ ധനുഷ് അവർക്ക് എൻഒസി നൽകാൻ വിസമ്മതിച്ചു. എൻഒസിയ്ക്കു വേണ്ടി രണ്ട് വർഷത്തോളം ധനുഷുമായി പോരാടിയ ശേഷം, ദമ്പതികൾ അതു വേണ്ടെന്ന് വച്ച് ഡോക്യുമെന്ററി പുനർ എഡിറ്റ് ചെയ്തു. നവംബർ 18ന് ഡോക്യുമെന്ററി റിലീസിനെത്തും. 

ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ഡോക്യുമെൻ്ററിയുടെ ട്രെയിലറിലും ഈ ബിടിഎസ് വീഡിയോയുടെ ഒരു ദൃശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ്, വക്കീൽ നോട്ടീസ് നൽകി ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത്. എന്നാൽ, ശനിയാഴ്ച പങ്കുവച്ച കുറിപ്പിൽ നയൻതാര തൻ്റെ നിശബ്ദത ഭഞ്ജിക്കുകയും രണ്ടര പേജ് കുറിപ്പിലൂടെ ധനുഷിനെ തുറന്നുകാട്ടുകയുമായിരുന്നു. ധനുഷിന് തന്നോടും വിഘ്നേഷിനോടും വ്യക്തിപരമായ പക ഉണ്ടെന്നും അവർ ആരോപിച്ചു.

നാനും റൗഡി താനിലെ അഭിനയത്തിന് നയൻതാരയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച സമയത്തു തന്നെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമയിലെ തൻ്റെ അഭിനയത്തെ ധനുഷ് വെറുത്തിരുന്നുവെന്ന് അവാർഡ് സ്വീകരിച്ച് പ്രസംഗിക്കുന്നതിനിടെ നയൻതാര പറഞ്ഞിരുന്നു. 

നയൻതാര തൻ്റെ പ്രസ്താവനയിൽ ഇക്കാര്യം സൂചിപ്പിച്ചു, “സിനിമ പുറത്തിറങ്ങി ഏകദേശം 10 വർഷമായി, ലോകത്തിന് മുന്നിൽ മുഖംമൂടി ധരിച്ച് ഒരാൾ ഇപ്പോഴും നീചമായി തുടരാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ഒരു നിർമ്മാതാവ് എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ആ ചിത്രം മാറിയിട്ടും, ഇന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു സിനിമയായതു മാറിയിട്ടും നിങ്ങൾ ആ സിനിമയെ കുറിച്ചു പറഞ്ഞ ഭയാനകമായ കാര്യങ്ങൾ ഞാൻ മറന്നിട്ടില്ല. റിലീസിന് മുമ്പായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഇതിനകം ഞങ്ങൾക്ക് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. സിനിമ ബ്ലോക്ക്ബസ്റ്റർ ആയതു നിങ്ങളുടെ ഈഗോയെ വല്ലാതെ വേദനിപ്പിച്ചതായി ഫിലിം സർക്കിളുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഈ സിനിമയുമായി ബന്ധപ്പെട്ട അവാർഡ് ഫംഗ്‌ഷനുകളിലൂടെ (ഫിലിംഫെയർ 2016) അതിൻ്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അതൃപ്തി സാധാരണക്കാർക്ക് പോലും വ്യക്തമായി മനസ്സിലാക്കാനാവും."

Read More

Vignesh Shivan Nayanthara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: