/indian-express-malayalam/media/media_files/2025/02/10/kJG3BvE47iD4kX0Gz9Ef.jpg)
Valentine's Day 2025: What new to watch this week on OTT and in theatres?
Valentine's Day 2025: What new to watch this week on OTT and in theatres: ഈ വാലന്റൈൻസ് ഡേയിൽ തിയേറ്ററിലും ഒടിടിയിലുമായി എത്തുന്ന പുതുപുത്തൻ ചിത്രങ്ങൾ ഏതൊക്കെയെന്നു നോക്കാം.
Daveed Release: ദാവീദ്
ആന്റണി വർഗീസ് പെപ്പെ നായകനായ 'ദാവീദ്' ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന 'ദാവീദ്' ബോക്സിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എൻറർടെയിനറാണ്.
ലിജോ മോൾ നായികയായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, അജു വർഗീസ്, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. മോ ഇസ്മായിൽ എന്ന വിദേശ താരവും ചിത്രത്തിലുണ്ട്. സംവിധായകനും ദീപുരാജീവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സെഞ്ച്വറി മാക്സ്, ജോൺ & മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
Bromance Release: ബ്രൊമാൻസ്
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രൊമാൻസ് ഫെബ്രുവരി 14ന് പ്രദർശനത്തിനെത്തും.
കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Painkili Release: പൈങ്കിളി
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'യും ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്. സജിൻ ഗോപു ആദ്യമായി നായകനാകുന്ന ചിത്രമാണിത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ ഷാനവാസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിത്തു മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
Valentine's Day 2025, New OTT Releases: വാലന്റൈൻസ് ഡേയിയിലെ ഒടിടി റിലീസുകൾ
Marco OTT: മാർക്കോ
ഉണ്ണി മുകുന്ദൻ, കബീർ ദുഹാൻ സിംഗ്, യുക്തി താരേജ, ജഗദീഷ്, റിയാസ് ഖാൻ, ആൻസൺ പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർക്കോ ഫെബ്രുവരി 14ന് സോണിലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും.
Dhoom Dhaam OTT: ധൂം ധാം
യാമി ഗൗതം, പ്രതീക് ഗാന്ധി, പവിത്ര സർക്കാർ, ഇജാസ് ഖാൻ, സാഹിൽ ഗംഗുർദെ എന്നിവർ പ്രധാന കഥാപാത്രങ്ങളയെത്തുന്ന ധൂം ധാം ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Pyaar Testing OTT: പ്യാർ ടെസ്റ്റിംഗ്
പ്ലാബിത ബോർഡാക്കൂറും സത്യജീത് ദുബെയും പ്രധാന വേഷങ്ങളിൽ എത്തുന്ന പ്യാർ ടെസ്റ്റിംഗ് ഫെബ്രുവരി 14ന് Zee5-ൽ സ്ട്രീമിംഗ് ആരംഭിക്കും.
Read More
- 10 വർഷങ്ങൾക്കുശേഷം അവരൊന്നിച്ച്; മമ്മൂട്ടിയ്ക്ക് ഒപ്പം നയൻതാര, ചിത്രങ്ങൾ വൈറൽ
- വാലന്റൈൻസ് ഡേയിൽ പിള്ളേരോട് മുട്ടാനില്ല; റിലീസ് തീയതി മാറ്റി മമ്മൂട്ടിയുടെ ബസൂക്ക
- ദിവസവും 5 ലിറ്റർ കരിക്കിൻ വെള്ളം കുടിക്കും: സായി പല്ലവിയുടെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തി നാഗചൈതന്യ
- Delhi Crime Season 3 OTT Release: ഇത്തവണ കേസ് അൽപ്പം കോംപ്ലിക്കേറ്റഡ് ആണ്; ഡൽഹി ക്രൈം 3 ഒടിടിയിലേക്ക്
- ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.