/indian-express-malayalam/media/media_files/2025/11/03/vala-ott-2025-11-03-20-59-31.jpg)
Vala OTT Release Date & Platform: ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് അടുത്തിടെ റിലീസായ 'വള'. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വള ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്.
‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിനു ശേഷം മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഹർഷദാണ് 'വള'യുടെ തിരക്കഥ. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 19 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
Also Read: പിറന്നാളിനൊപ്പം ആ ചുണക്കുട്ടി പെൺകുട്ടികളുടെ വിജയവും ആഘോഷിച്ച് ചാക്കോച്ചൻ
Vala OTT: വള ഒടിടി
സൈന പ്ലേയിലൂടെയാണ് വള ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us