scorecardresearch

തിയേറ്ററുകൾ പൂരപ്പറമ്പാക്കി 'രാവണപ്രഭു'; ഇനി ഉസ്താദിന്റെ വരവ്; വിസ്മയം തീർക്കാൻ മറ്റൊരു മോഹൻലാൽ ചിത്രം കൂടി

27 വർഷങ്ങൾക്കു ശേഷമാണ് രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'ഉസ്താദ്' വീണ്ടും പ്രേക്ഷകരിലേക്ക്

27 വർഷങ്ങൾക്കു ശേഷമാണ് രഞ്ജിത്ത് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത 'ഉസ്താദ്' വീണ്ടും പ്രേക്ഷകരിലേക്ക്

author-image
Entertainment Desk
New Update
Usthad Re Release

ചിത്രം: ഫേസ്ബുക്ക്

മോഹൻലാൽ നായകനായ രഞ്ജിത്ത് ചിത്രം 'രാവണപ്രഭു'വിന്റെ രണ്ടാം വരവ് ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. പലയിടത്തം ഹൗസ്ഫുൾ ഷോകളോടെയാണ് ഇപ്പോഴും രാവണപ്രഭു പ്രദർശനം തുടരുന്നത്. തിയേറ്ററുകളിൽ ഉത്സവ പ്രതീതിയാണ് റീ റിലീസിലൂടെ ചിത്രം ഉണ്ടാക്കിയത്. ഇപ്പോഴിതാ മോഹൻലാലിന്റെ മറ്റൊരു ആക്ഷൻ ചിത്രം കൂടി വെള്ളിത്തരയിലേക്ക് റീ റിലീസായി എത്തുകയാണ്.

Advertisment

1999 ൽ പുറത്തിറങ്ങിയ ആക്‌ഷൻ ത്രില്ലർ ചിത്രം, 'ഉസ്താദ്' ആണ് വീണ്ടും സ്ക്രീനിൽ എത്തുന്നത്. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ഉസ്താദ്, 27 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. 4കെ ദൃശ്യ മികവോടെ, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.

Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

മോഹൻലാലിനൊപ്പം, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെൻ്റ്, ജനാർദ്ദനൻ, സായികുമാർ, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ്കുമാർ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടൻ, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ വ്യത്യസ്ത വേഷപ്പകർച്ചകളാൽ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും ക‌ഥയാണ് ചിത്രം പറയുന്നത്.

Advertisment

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം  ഹൈ സ്റ്റുഡിയോസ് ആണ് ചിത്രം 4കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് ഉസ്താദ് വീണ്ടും തീയറ്ററിലെത്തിക്കുന്നത്. കൺട്രി ടോക്കീസിൻ്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ, തേജ് മെറിൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം- ആനന്ദക്കുട്ടൻ, എഡിറ്റിങ്- ഭൂമിനാഥൻ, പശ്ചാത്തല സംഗീതം- രാജാമണി എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

Read More: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: