/indian-express-malayalam/media/media_files/2025/05/27/VX47woK77iCbaZ9dAvOM.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. മുൻ മാനേജരായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാറിന്റെ പരാതിയിലായിരുന്നു നടനെതിരെ പൊലീസ് കേസെടുത്തത്.
ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണിതെന്ന് ഉണ്ണി മുകുന്ദൻ ജാമ്യ ഹർജിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു വിപിൻ കുമാറിന്റെ പരാതി. 'മാർക്കോ'യ്ക്ക് ശേഷം ഉണ്ണി മുകുന്ദന് പുതിയ സിനിമകളൊന്നും കിട്ടിയിട്ടില്ലെന്നും 'ഗെറ്റ് സെറ്റ് ബേബി' പരാജയപ്പെട്ടെന്നും അതിന്റെ നിരാശയാണ് നടൻ കൂടെയുള്ളവരോട് തീർക്കുന്നതെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
നടനെതിരെ ഫെഫ്‌കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ പറഞ്ഞു. താൻ ആറു വർഷമായി ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്യുന്നയാളാണെന്നും ടൊവിനോ തോമസ് നായകനായ 'നരിവേട്ട'യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും വിപിൻ ആരോപിച്ചു.
Also Read: മോഹൻലാൽ ചിത്രത്തിന്റെ നിർണായക രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് മോഷ്ടിക്കപ്പെട്ടതായി പരാതി
അതേസമയം, പരാതിക്കാരൻ മുൻപ് തനിക്കൊപ്പം ജോലി ചെയ്തിരുന്നയാളാണെന്നും, തന്റെ പേര് ദുരുപയോഗം ചെയ്തെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പിരിച്ചുവിട്ടു എന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. സിനിമ സംഘടനയ്ക്കുള്ളിൽ തന്നെ വിപിനെതിരെ നിരവധി പരാതികൾ വന്നിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
മാർക്കോ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്‌നം ഉണ്ടായതെന്നും ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സുമായി പ്രശ്നങ്ങൾ ഉണ്ടാവുകയും അത് സിനിമയെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടായെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഉണ്ണി പറഞ്ഞു. പ്രശസ്തരായ സംവിധായകരിൽ നിന്നും പുതുമുഖ സംവിധായകരിൽ നിന്നും വിപിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിക്കാൻ തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു പലതും എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
Read More: ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us