scorecardresearch

TWO MEN OTT: റ്റൂ മെന്‍ ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?

TWO MEN OTT Release: ഇര്‍ഷാദ് അലി, എം.എ നിഷാദ്, രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

TWO MEN OTT Release: ഇര്‍ഷാദ് അലി, എം.എ നിഷാദ്, രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്

author-image
Entertainment Desk
New Update
Two Men OTT

Two Men Ott Release

TWO MEN OTT Release Date & Platform: നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'റ്റൂ മെന്‍.' തൊണ്ണൂറു ശതമാനവും ദുബായിയില്‍ ചിത്രീകരിച്ച റ്റൂ മെന്‍, 2022 ലാണ് റിലീസിനെത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

Advertisment

രഞ്ജി പണിക്കർ, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, ഡോണീ ഡാർവിൻ, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയ നിരവധി താരങ്ങൾ സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തിയിരുന്നു. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

Also Read: മണിയനും ചാത്തനും തമ്മിൽ എന്താണ് ബന്ധം?; മറുപടിയുമായി ടൊവിനോ

ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയത് മുഹാദ് വെമ്പായം ആണ്. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ  അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Also Read: 'ഞങ്ങളുടെ കുഞ്ഞു ലോകം'; ഓമിയുടെ മുഖം വെളിപ്പെടുത്തി ദിയയും അശ്വിനും

Advertisment

TWO MEN OTT: റ്റൂ മെന്‍ ഒടിടി

മനോരമ മാക്സിലൂടെയാണ് റ്റൂ മെൻ ഒടിടിയിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.

Read More: ഇത് എവിടെയാണെന്ന് പറയാമോ? ശോഭന ചോദിക്കുന്നു; ഞങ്ങൾക്കറിയാം, മാടമ്പള്ളിയല്ലേ എന്ന് ആരാധകർ

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: