/indian-express-malayalam/media/media_files/2025/09/13/diya-krishna-2025-09-13-09-55-28.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ദിയയും കുടുംബവും പേരു നൽകിയിരിക്കുന്നത്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര്.
കുഞ്ഞിനൊപ്പമുള്ള ചിത്രം ദിയയും അശ്വിനും മുൻപ് പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുയാണ് ഇരുവരും. 'ഞങ്ങളുടെ കുഞ്ഞു ലോകം' എന്ന അടിക്കുറിപ്പോടെ, കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
Also Read: അമാനുഷികതയുടെ ലോകത്തേക്ക് ഓടിയനും ചാത്തന്മാരും; കാത്തിരുന്ന അപ്ഡേറ്റ് എത്തി
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.
ദിയ കുഞ്ഞിനു ജന്മം നൽകുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം ബെര്‍ത്ത് സ്യൂട്ടിൽ ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കേരളത്തിലെ പല ഇൻഫ്ലുവൻസർമാരും മുൻപും ഡെലിവറി വീഡിയോ പങ്കുവച്ചിട്ടുണ്ടെങ്കിലും അതിനൊന്നും ലഭിക്കാത്ത റീച്ചും സ്വീകാര്യതയുമാണ് ദിയയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
Also Read: വയറ്റ് പൊങ്കാല ചിത്രങ്ങളുമായി ദുർഗ കൃഷ്ണ
കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്ളോഗുകളും ഇൻസ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
Read More: ഇത് എവിടെയാണെന്ന് പറയാമോ? ശോഭന ചോദിക്കുന്നു; ഞങ്ങൾക്കറിയാം, മാടമ്പള്ളിയല്ലേ എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.