scorecardresearch

എഐഎഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തൃഷ

മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്

മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്

author-image
Entertainment Desk
New Update
Trisha | defamation case

Trisha files defamation case against AV Raju (ചിത്രം: എക്സ്/തൃഷ)

തമിഴ് നടി തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എവി രാജുവിനെതിരെ പരാതി നൽകുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. നടൻ വിശാലടക്കം നിരവധി ചലച്ചിത്ര പ്രവർത്തകരും തൃഷയ്ക്ക് പിന്തുണയുമായി വിഷയത്തിൽ പ്രതികരിച്ചിരുന്നു. 

Advertisment

സംഭവത്തിൽ, ഇപ്പോൾ രാജുവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി അറിയിച്ചിരിക്കുകയാണ് തൃഷ. എക്സിലൂടെ രാജുവിന് അയച്ച നോട്ടീസിൻ്റെ ചിത്രങ്ങളും നടി പങ്കുവച്ചു. തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോർട്ടുകളും വീഡിയോകളും ഇൻ്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയിൽ സമാനമായ പരാമർശങ്ങളിലൂടെ തൻ്റെ പ്രതിച്ഛായ കൂടുതൽ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.

നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ എവി രാജു തൃഷയോട് നിരുപാധികം മാപ്പ് പറയണ മെന്നും, അഞ്ചു ലക്ഷത്തിലധികം സർക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടതെന്നും, യുട്യൂബിൽ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു. നോട്ടീസിലെ ആവശ്യങ്ങൾ പാലിക്കാത്ത പക്ഷം സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി.

മുൻ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. 

Advertisment

രാജുവിൻ്റെ ആരോപണത്തിന് ആരാധകരിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ ചേരൻ, നടൻ വിശാൽ, ചലച്ചിത്ര നിർമ്മാതാവ് സെൽവമണി തുടങ്ങി നിരവധി പ്രമുഖർ തൃഷയെ പിന്തുണച്ചും രാജുവിൻ്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ വിമർശിച്ചും രംഗത്തെത്തി.

Read More Entertainment Stories Here

Aiadmk Defamation Case Trisha Krishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: