/indian-express-malayalam/media/media_files/8DTc9ss4DriGPCoItErt.jpg)
Bramayugam box office collection
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യത്യസ്ത ചിത്രങ്ങളിലൂടെ തുർച്ചയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് മമ്മൂട്ടി. അവസാനം പുറത്തിറങ്ങിയ ഭ്രമയുഗവും പ്രതീക്ഷ തെറ്റിക്കാതെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ആയി ചിത്രീകരിച്ച സിനിമയിൽ പ്രതിനായകനായാണ് മമ്മൂട്ടി എത്തിയത്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ വില്ലൻ വേഷം എന്ന പ്രത്യേകതയും രാഹുൽ സദാശിവൻ എന്ന സംവിധായകനിലെ വിശ്വാസവും ചിത്രത്തിനായുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്നു.
മമ്മൂട്ടിയെ കൂടാത, അർജുൻ അശോകനും, സിദ്ധാർത്ഥ് ഭരതനും മകച്ച വേഷങ്ങളാണ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. അമൽഡ ലിസ്, മണികണ്ഠൻ ആർ ആചാരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരന്നു. ആദ്യദിനം 3.1 കോടി രൂപ നേടിയ ഭ്രമയുഗം, രണ്ടാംദിനം 2.5 കോടി രൂപ നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. റിലിസായി ഒരാഴ്ച പിന്നിട്ടുമ്പോൾ പ്രവർത്തി ദിനമായിട്ടുകൂടി 7-ാം ദിനം 1.20 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.
ആഭ്യന്തര വിപണിയിൽ നിന്ന് മാത്രമായി ചിത്രം 16.95 കോടി രൂപ നേടിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്തു. വാരാന്ത്യത്തോടെ ചിത്രം 20 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ആറം ദിനത്തിൽ ആഗോള വിപണിയൽ, 34 കോടിയിലധികം ചിത്രം കളക്ടുചെയ്തിരുന്നു. 7-ാം ദിനം 40 കേടി കളക്ടുചെയ്യുമെന്നാണ് നിരീക്ഷകർ പ്രവചിക്കുന്നത്. രണ്ടാം വാരത്തിൽ 50 കോടികടക്കുമെന്നും നീരീക്ഷകർ പ്രതീക്ഷിക്കുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചത്.
Read More Entertainment Stories Here
- കരീന- സെയ്ഫ് ദമ്പതികളുടെ മകൻ ജെഹിന്റെ ജന്മദിനം ആഘോഷിക്കാൻ രൺബീർ എത്തിയത് ഇങ്ങനെ; ചിത്രങ്ങൾ
- വേദന കൊണ്ട് അവശയായ പേളി, സ്നേഹത്തോടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്ന നില; ഈ വീഡിയോ മനസ്സു നിറയ്ക്കും
- അപ്പാ, കലിപ്പ് ഇത്ര മതിയോ?; കുട്ടി നിലങ്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി നീരജ് മാധവ്
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.