/indian-express-malayalam/media/media_files/uploads/2020/02/trance-film.jpg)
Trance Movie Release & Review Highlights: അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ടീമിന്‍റെ 'ട്രാന്‍സ്' ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. വിന്സന്റ് വടക്കന്‍ രചിച്ച തിരക്കഥയില്‍ ഫഹദ് ഒരു 'ഗോഡ്മാന്‍' വേഷത്തിലാണ് എത്തുന്നത് എന്നാണു സൂചനകള്‍. നസ്രിയയാണ് നായിക. തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നു. ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ക്യാമറ അമല്‍ നീരദ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി, സംഗീതസംവിധാനം ജാക്ക്സണ്‍ വിജയന്‍, പശ്ചാത്തല സംഗീതം. സുഷിന്‍ ശ്യാം. 'ബാംഗ്ലൂർ ഡേയ്സ്,' 'പ്രേമം,' 'പറവ' എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Read in English: Trance movie review and release LIVE UPDATES
Live Blog
Trance Movie Release & Review Highlights
നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന അന്‍വര്‍ റഷീദ് ചിത്രം, സമകാലിക മലയാള സിനിമയിലെ അഭിനയ വിസ്മയമായ ഫഹദ് ഫാസില്‍ നായകനാകുന്നു... ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന 'ട്രാന്‍സ്' ചലച്ചിത്രത്തിന്‍റെ റിലീസ്, റിവ്യൂ വിശേഷങ്ങള്‍ വായിക്കാം.
"നൂറു ശതമാനം ഒരു ഫഹദ് ഫാസിൽ ഷോ ആണ് 'ട്രാന്‍സ്.' ആദ്യ ഫ്രെയിം മുതൽ അവസാന ഫ്രെയിം വരെ ചിത്രത്തിൽ നിറഞ്ഞാടുകയാണ് ഫഹദ്. താരതമ്യേന സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും നസ്രിയയുടെ എസ്തേർ ലോപ്പസ് എന്ന കഥാപാത്രവും മികവ് പുലർത്തുന്നു.
തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ ധൈര്യപൂർവം സമീപിച്ചിരിക്കുകയാണ് സംവിധായകൻ അൻവർ റഷീദ്. ആൽമരം പോലെ പടർന്നു പന്തലിച്ച ഭക്തിവ്യവസായത്തിന്റെ കടക്കൽ തന്നെ കത്തി വെക്കാൻ കാണിച്ച ധൈര്യം കയ്യടികൾ അർഹിക്കുന്നുണ്ട്," ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖിക ധന്യാ വിളയില്‍ വിലയിരുത്തുന്നു.
Read More: Trance Movie Quick Review: മതം എന്ന മയക്കുമരുന്ന്: 'ട്രാന്‍സ്' റിവ്യൂ
An exhilarating first half with solid performances by Fahad Faasil, Dileesh Pothen and Soubin Shahir.
Sound design by Oscar winning Resul Pookutty is beyond the senses.
Is to be seen if the rags to riches story lives up to the generated hype over the course of the hour. #Trancepic.twitter.com/jTktRS104x— Cyril Cherian (@xcyrilcherian) February 20, 2020
"ഒരു മോട്ടിവേഷണൽ ട്രൈനെര്‍ ആയ വിജു പ്രസാദ് (ഫഹദ് ഫാസില്‍) മാനസിക അസ്വസ്ഥതകൾ ഉള്ള സഹോദരന് പ്പം കന്യാകുമാരിയിൽ താമസിക്കുന്നു. ആത്മഹത്യ ചെയ്തൊരു അമ്മയുടെ മകനാണ് വിജു, സഹോദരനും ആത്മഹത്യാ ചെയ്യുന്നതോടെ കടുത്ത വിഷാദത്തിലേക്കു ആണ് വിജുവിന്റെ സഞ്ചാരം. എന്നാൽ അപ്രതീക്ഷിതമായി പരിച്ചയപെടുന്ന ചിലർ വിജുവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആയി മാറുകയാണ്. വിജു പ്രസാദ്, പാസ്റ്റർ ജോഷോ കാൾട്ടൻ ആയി മാറുകയാണ്. കോടിക്കണക്കിനു ആരാധകരുടെ വിശ്വാസം ആർജ്ജിച്ച ആത്മീയ നേതാവായി ജോഷോ മാറുന്നു," 'ട്രാന്‍സ്' ആദ്യപകുതിയുടെ കഥാതന്തുവിനെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖിക ധന്യാ വിളയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ
'ട്രാന്‍സ്' ആദ്യ പകുതി പിന്നിടുമ്പോള്‍ വരുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെ.
#Trance#TranceFDFS#TranceDay#TranceReview
Terrific First half !!!!
From acting to everything- Superb.
Production Values
Worlds Most Powerful Drug- RELIGION
If 2nd half matches upto 1st half, blockbuster on cards!
— KeralaBoxofficeStats (@kboxstats) February 20, 2020
#Trance : Breathtaking first half...Anwar on steroids So is Fahadh. Visuals and Bgm does the rest..Bring on the second half https://t.co/rSDFOlwKhA
— Muhammad Adhil (@urstrulyadhil) February 20, 2020
തിരുവനന്തപുരത്തെ റീജ്യണല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കേഷനായിപ്രദര്‍ശിപ്പിച്ച വേളയില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണം എന്ന് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റണം എന്ന് അവര്‍ നിഷ്കര്‍ഷിച്ച സാഹചര്യത്തില്‍ അതിനോട് വിയോജിച്ചു കൊണ്ട് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റി ചിത്രം കണ്ടു വിലയിരുത്തി, U/A സര്‍ട്ടിഫിക്കേഷന്‍ നല്‍കി.
Read Here: കത്രിക താഴെവച്ച് സെൻസർ ബോർഡ്; വെട്ടിമാറ്റലുകളില്ലാതെ ട്രാൻസ്
2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും 'ട്രാന്‍സ്' എന്ന് ഫഹദ് ഫാസില്‍ ചിത്രീകരണസമയത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
"എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും 'ട്രാന്‍സ്'. എന്റെ കഥാപാത്രമാണെങ്കിലും, സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയാണെങ്കിലും, പ്രേക്ഷകര്‍ ഇതു വരെ കാണാത്ത ഒരു പുതുമ 'ട്രാന്‍സ്' നല്‍കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം," ഫഹദ് പറഞ്ഞു.
Read More: 'ട്രാന്‍സ്' തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടെന്ന് ഫഹദ് ഫാസിൽ
മലയാളിയായ തമിഴ് സംവിധായകന്‍ ഗൗതം മേനോനും 'ട്രാന്‍സി'ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ആദ്യമായാണ് അദ്ദേഹം ഒരു മലയാള ചിത്രത്തില്‍ വേഷമിടുന്നത്. അന്‍വര്‍ റഷീദ് ഉള്‍പ്പടെയുള്ള മികച്ച കലാകാരന്മാരുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷം അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു.
Had the fortune of being amidst brilliant minds and directed by Anwar Rasheed. Shared screen space with the best in the country as an actor
And now can’t wait to see the film tomorrow. TRANCE !https://t.co/Wbuc8tvB0e#Trance— Gauthamvasudevmenon (@menongautham) February 19, 2020
"എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന പ്രൊജക്ടാണ് 'ട്രാന്‍സ്'. അതിനു പ്രധാന കാരണം സംവിധായകന്‍ അനവര്‍ റഷീദ് ആണ്. അനവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം, അമല്‍ നീരദ് ക്യാമറ, റസൂല്‍ പൂക്കുട്ടി ശബ്‌ദം, ഫഹദ് ഫാസില്‍ ലീഡ് റോളില്‍...ആരെയാണ് ഇതൊക്കെ എക്‌സൈറ്റ് ചെയ്യിക്കാത്തത്. ഇങ്ങനെയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്നതു എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും. എല്ലാവരും ആഗ്രഹിക്കുന്ന ഒരു ക്രൂ ആണ് ഈ സിനിമയിലേത്," ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്രിന്റ പറഞ്ഞു.
Read Srinda Interview Here: 'ട്രാൻസി'ലേത് പ്രിയപ്പെട്ട കഥാപാത്രം, സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനു കാരണമുണ്ട്: സ്രിന്റയുമായി അഭിമുഖം
Trance Movie Release: കേരളം ഇത്രയേറെ കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന അന്‍വര്‍ റഷീദ് ചിത്രം, സിനിമാ പ്രേമികള്‍ക്ക് അതൊന്നു തന്നെ മതി പ്രതീക്ഷയുടെ പൂത്തിരി കത്തിക്കാന്‍. പോരാത്തതിനു ഇത്തവണ നായകനായി അന്‍വര്‍ തിരഞ്ഞെടുത്തിരിക്കുന്നത് സമകാലിക മലയാള സിനിമയിലെ അഭിനയ വിസ്മയമായ ഫഹദ് ഫാസിലിനേയും. ബോക്സോഫീസും സഹൃദയമനസും നിറയാന്‍ വേറെന്തു വേണം?
/indian-express-malayalam/media/media_files/uploads/2020/02/trans-.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights