സിനിമാസ്വാദക ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അന്‍വര്‍ റഷീദ്-ഫഹദ് ഫാസില്‍ ടീമിന്റെ ‘ട്രാന്‍സ്’ ഈ മാസം 20ന് തിയേറ്ററുകളിലെത്തും. ഇന്ന് മുംബൈയിലുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിംഗ് കമ്മിറ്റി കണ്ടു വിലയിരുത്തിയ ചിത്രത്തിൽ ഇനി ഒരു ഭാഗവും കട്ട് ചെയ്യേണ്ടന്നാണ് തീരുമാനം. ഫെബ്രുവരി പതിനാലിനായിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരത്തെ റീജ്യണല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍  ഓഫീസില്‍  സര്‍ട്ടിഫിക്കേഷനായിപ്രദര്‍ശിപ്പിച്ച വേളയില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണം എന്ന് ബോര്‍ഡ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.  ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ എഡിറ്റ്‌ ചെയ്തു മാറ്റണം എന്ന് അവര്‍ നിഷ്കര്‍ഷിച്ച സാഹചര്യത്തില്‍ അതിനോട് വിയോജിച്ചു കൊണ്ടാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയത്.

ഇന്ന് ദിവസാന്ത്യത്തോടെ തീരുമാനം ഉണ്ടാകും എന്നാണു അറിയാന്‍ കഴിയുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി തിരുവനന്തപുരം റീജ്യണല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടുവെങ്കിലും ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ അവര്‍ വിസമ്മതിച്ചു.

 

Fahad Faasil ‘Trance’ Movie Release

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫഹദ് ഫാസിലും അൻവർ റഷീദും ആദ്യമായി ഒന്നിക്കുന്ന ‘ട്രാൻസ്.’ മൂന്നു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഷൂട്ടിംഗ്, പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രം ഫെബ്രുവരി 14 നാണ് തിയേറ്ററുകളിലെത്തുക.

ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാൻസ്’. 2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ആഗസ്ത് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

Read Here: ‘ട്രാന്‍സ്’ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടെന്ന് ഫഹദ് ഫാസിൽ

Trance film, trance song, ട്രാൻസ് പാട്ട്, Trance first look, Fahad Faasil, Fahadh Faasil, ഫഹദ് ഫാസിൽ, ട്രാൻസ്, ട്രാൻസ് ഫസ്റ്റ് ലുക്ക്, Nazriya, നസ്രിയ, Anwar Rasheed, അൻവർ റഷീദ്, Trance release date, ട്രാൻസ് റിലീസ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ‘ട്രാൻസ്’ ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് തന്നെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ‘ട്രാൻസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. ‘ബാംഗ്ലൂർ ഡേയ്സ്,’ ‘പ്രേമം,’ ‘പറവ’ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ്  റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമൽ നീരദ് ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook