/indian-express-malayalam/media/media_files/2025/01/06/N3r83kuQsCqPCZ5wSfHz.jpg)
ചിത്രം: എക്സ്
രാം ചരൺ നായകനാകുന്ന 'ഗെയിം ചെയ്ഞ്ചർ' എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കൾ വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ, അണിയറപ്രവർത്തകരും നടൻ പവൻ കല്യാണും ധനസഹായം പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ യുവക്കൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാത്രി 9.30 ഓടെ വടിസലേരുവിന് സമീപം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും പെദ്ദാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കിനാഡ ജില്ലയിലെ ഗൈഗോലുപാട് സ്വദേശികളാണ് മരിച്ച യുവാക്കൾ.
ഇരുവരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ പ്രഖ്യാപിച്ചു. രാംചരൺ അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഇവന്റിൽ അതിഥിയായി എത്തിയത് പവൻ കല്യാൺ ആയിരുന്നു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ താരം റോഡിന്റെ ശോചനീയാവസ്ഥയിൽ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
അതേസമയം, ചിത്രത്തിന്റെ നിർമ്മാതാവായ ദിൽ രാജു മരണപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അറിയിച്ചു. 'പുഷ്പ 2' പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണ് മറ്റൊരു ദുരന്ത വാർത്തയും തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.
Read More
- ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു: അസഭ്യ പരാമർശങ്ങൾക്ക് ചുട്ടമറുപടിയുമായി ഹണിറോസ്
- എന്തിനാണ് സിനിമകളിൽ ഇത്രയും വയലൻസ്?
- New OTT Release: ഒടിടിയിൽ പുതിയ സിനിമകൾ തിരയുന്നവരാണോ? ഇപ്പോൾ കാണാം 20 ചിത്രങ്ങൾ
- ഞാനൊരു വിവാഹം കഴിച്ചു, പിന്നെ ഡിവോഴ്സായി, ഡിപ്രഷനായി, ഇപ്പോൾ തിരിച്ചെത്തി: അർച്ചന കവി
- 'ഇനി ഇവിടെ ഞാൻ മതി;' ഒടുവിൽ ആ നേട്ടവും സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.