/indian-express-malayalam/media/media_files/2025/06/17/yomWjU7MvbG2E9c1BZ5J.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൈരളി ചാനലിൽ 'അശ്വമേധം' പരിപാടിയിൽ പങ്കെടുക്കുന്ന ബേസിൽ ജോസഫിന്റെ കുട്ടിക്കാല വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രോൾ പേജുകളിലടക്കം വീഡിയോ തരംഗമായി. ഇതോടെ തന്റെ മറ്റൊരു കുട്ടിക്കാല ചിത്രം ബേസിൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
"ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്," എന്ന ക്യാപ്ഷനോടെയാണ് ബേസിൽ ചിത്രം പങ്കിട്ടത്. കൈയ്യിൽ ഗിറ്റാറുമായി നിൽക്കുന്ന പഴയ ഒരു ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. പോസ്റ്റിൽ നടൻ ടൊവിനോ തോമസ് പങ്കുവച്ച കമന്റും ഏറെ ശ്രദ്ധനേടിയിരുന്നു.
Also Read:ഇതൊക്കെയാണ് കുത്തിപ്പൊക്കൽ! ആരെങ്കിലും ടൊവിനോയെ വിവരം അറിയിച്ചോ?; വൈറലായി ത്രോബാക്ക് വീഡിയോ
"സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?" എന്നായിരുന്നു ടൊവിനോയുടെ കമന്റ്. സോഷ്യൽ മീഡിയയിലൂടെ പരസ്പരം ട്രോളി പോസ്റ്റുകൾ പങ്കിടാറുള്ള താരങ്ങളാണ് അടുത്ത സുഹൃത്തുക്കൾ കൂടിയായ ടൊവിനോയും ബേസിലും. ബേസിലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ടൊവിനോയുടെ ഒരു പഴയകാല ചിത്രവും കുത്തിപ്പൊക്കി എടുത്തിരിക്കുകയാണ് ആരാധകർ.
Aslo Read:"ആശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്"
വർഷങ്ങൾക്കു മുൻപ് ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുക്കുന്ന ടൊവിനോയുടെ ചിത്രമാണിത്. നിരവധി ആളുകളാണ് കമന്റിൽ ബേസിലിനെ ടാഗ് ചെയ്യുന്നത്. 'ബേസിൽ കാണേണ്ട', 'ബേസിലിന്റെ കൈയിൽ കിട്ടിയാൽ തീർന്ന്', 'അങ്ങനെ പുതിയ ട്രെൻഡ് ആയി,' എന്നിങ്ങനെ ധാരാളം കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.
Read More: സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?; ട്രോളിന് കമൻ്റുമായി ടൊവിനോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.