scorecardresearch

ടൈറ്റാനിക്കിലെ ആ തടികഷ്ണം ലേലത്തിൽ നേടിയത് കോടികൾ

ടൈറ്റാനിക്കിൽ 'റോസിനെ രക്ഷിച്ച തടിക്കഷണം' ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് 

ടൈറ്റാനിക്കിൽ 'റോസിനെ രക്ഷിച്ച തടിക്കഷണം' ലേലത്തിൽ വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് 

author-image
Entertainment Desk
New Update
Titanic floating door

ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ 25 വർഷത്തിനിപ്പുറവും  ആരാധക ഹൃദയങ്ങളിൽ നിലനിൽക്കുന്ന സിനിമയാണ് ടൈറ്റാനിക്. സിനിമയുടെ ക്ലൈമാക്സിൽ മുഖ്യകഥാപാത്രങ്ങളായ റോസും ജാക്കും പിടിച്ചുകിടക്കുന്ന തടികൊണ്ടുള്ള വാതിൽ പാളിയാണ് ഇപ്പോൾ വാർത്തയിലെ താരം. ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്തത് പ്രകാരം അടുത്തിടെ  നടന്ന  ലേലത്തിൽ 718,7750 ഡോളറിനാണ് ഈ തടിവാതിൽ വിറ്റുപോയത്.

Advertisment

വെറും തടിക്കഷണം എന്നതിൽ കവിഞ്ഞ് ടൈറ്റാനിക്കിന്റെ ഫസ്റ്റ് ക്ളാസ് ലോഞ്ചിലേയ്ക്കുള്ള പ്രധാന വാതിലാണിത് എന്ന് ഹെറിറ്റേജ്  ഓക്ഷൻസ് ട്രഷേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിൽ കെയ്റ്റ് ധരിച്ചിരുന്ന ഷിഫോൺ വസ്ത്രം ലേലത്തിൽ വിറ്റു പോയത് 125,000 ഡോളറിനാണ്. 

A Leonardo and Kate as Jack and Rose in a still from the film. (Photo: YouTube/20th Century Fox/Paramount Pictures)

പ്രേക്ഷകർക്കിടയിലും ഏറെ ചർച്ചകൾക്ക്  വഴിവെച്ചിട്ടുള്ള വാതിലാണിത്.   റോസ് പിടിച്ചുകിടന്ന വാതിലിൽ ജാക്കിനും ഇടം നൽകാമായിരുന്നില്ലേ,   അങ്ങിനെയെങ്കിൽ ജാക്കിനെക്കൂടി  രക്ഷിക്കാമായിരുന്നുവല്ലോ എന്നിങ്ങനെയുള്ള ചർച്ചകൾ എല്ലാകാലവും ആരാധകർക്കിടയിൽ സജീവമായിരുന്നു. 2023ൽ ഈ സംശയങ്ങൾക്ക് വിരാമമിടുന്നതിന് ഒരു പരീക്ഷണം തന്നെ നടത്താൻ സംവിധായകൻ കാമറൂൺ തയ്യാറായി. വാതിലിൽ ഇടം ഇല്ലാത്തതിനാൽ ആയിരുന്നില്ല രണ്ടു പേരെ താങ്ങുവാനുള്ള ശേഷി വാതിലിന്  ഇല്ലാതിരുന്നതിനാലാണ്  ജാക്കിനെക്കൂടി  രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് ഡേവിഡ് പരീക്ഷണത്തിലൂടെ വ്യക്തമാക്കി.
 
 സിനിമയിലെ ഈ വാതിൽ സീനിനെ കുറിച്ച് കെയിറ്റിനോട് ഒരു പരിപാടിയിൽ അവതാരിക ചോദിക്കുകയുണ്ടായി.''ഞങ്ങളിൽഒരാൾക്കേ രക്ഷപെടാനാവൂ. ജാക്കിനും കൂടി വാതിലിൽ ഇടമുണ്ടായിരുന്നു. എന്നാൽ അധിക നേരം അങ്ങനെ  ഒഴുകി നടക്കാൻ സാധിക്കുമായിരുന്നില്ല,'' എന്നാണ്  കെയ്റ്റ് മറുപടി നൽകിയത്. ഇതേ ചോദ്യം ഏതാനും വർഷങ്ങൾക്കു മുൻമ്പ് ലിയോനാർഡോ ഡികാപ്രിയോട് ചോദിച്ചപ്പോൾ തനിക്ക് ഇതിന് മറുപടിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  

Read More 

Advertisment
Leonardo Dicaprio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: