/indian-express-malayalam/media/media_files/2025/05/14/DoKFujAmdEbE9tJ28d8S.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
Thudarum Kerala Box Office Collection: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് 'തുടരും.' ഏപ്രിൽ 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടിയിലധികം കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടിയത്. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിലെ ഒരു സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തുടരും.
200, 250 കോടി ക്ലബ്ബുകളിൽ ഇടംനേടിയ ചിത്രങ്ങൾ ഇതിനു മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുവരെ കേരള ബോക്സ് ഓഫീസിൽ 100 അടിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ഇപ്പോഴിതാ, കേരളത്തിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായ 'എമ്പുരാന്' പോലും സാധിക്കാത്ത നേട്ടമാണ് തരുൺ മൂർത്തിക്കൊപ്പം മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.
മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. "കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടി. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച നാഴികക്കല്ല്, കേരളത്തിന് നന്ദി,' മോഹന്‍ലാല്‍ കുറിച്ചു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത് ചിത്രമാണിത്. തരുണ്‍ മൂര്‍ത്തിയും കെ.ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സുനിലിന്റേതാണ് കഥ. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.
Read More
- മരിച്ചുപോയ ആൾ തിരിച്ചുവന്നതോ?; സൗന്ദര്യയുടെ അപരയെ കണ്ടാൽ ആരുമൊന്ന് അമ്പരക്കും
- ന്യൂയോർക്കിൽ കറങ്ങിത്തിരിഞ്ഞ് മലയാളത്തിൻ്റെ താരസുന്ദരിമാർ; ചിത്രങ്ങൾ
- ദാവണി പെണ്ണായി അഹാന; ചിത്രങ്ങൾ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.