/indian-express-malayalam/media/media_files/FXf2WIvm6B7OYRoJC454.jpg)
220 കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ബോക്സ് ഓഫീസ് കളക്ഷൻ
ഇന്ത്യയിലെ ഭൂരിപക്ഷം ചലച്ചിത്ര മേഖലകളും സ്ഥിരതയാർന്ന ഹിറ്റുകൾ നിർമ്മിക്കാൻ പാടുപെടുമ്പോൾ, മലയാളത്തിൽ നിന്ന് മികച്ച നിരൂപക പ്രശംസ നേടിയ വിജയങ്ങളാണ് തുടർച്ചയായി ഉണ്ടാകുന്നത്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയമാണ് കേരളത്തിലും പുറത്തും നേടുന്നത്. ചെന്നൈക്ക് പുറത്തുള്ള നഗരങ്ങളിലെ പ്രേക്ഷകരും മലയാളം ചിത്രങ്ങൾ തിയേറ്ററിൽ കാണാൻ തുടങ്ങിയതോടെയാണ് തമിഴ്നാട്ടിൽ മലയാളം സിനിമയ്ക്ക് സ്വീകാര്യത കൂടിയതെന്നാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ പറയുന്നത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിനീതിന്റെ പ്രസ്ഥാവന. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിന് ചെന്നൈ കൂടാതെ, തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഹൗസ് ഫുൾ ഷോകൾ ഉണ്ടായിരുന്നു. ഇതും ചിത്രം ഹിറ്റാകാൻ കാരണമായി. 220 കോടി രൂപയാണ് ചിത്രം തിയേറ്ററിൽ നേടിയത്.
"വർഷങ്ങൾക്കു മുൻപു തന്നെ തമിഴ് സിനിമകൾക്ക് കേരളത്തിൽ പുലർച്ചെ 4 മണി മുതൽ ഷോയുണ്ടായിരുന്നു. പക്ഷെ തമിഴ് പ്രേക്ഷകർ മലയാളം സിനിമ സബ്ടൈറ്റിലോടെയാണ് കാണുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവർക്കും തമിഴ് അറിയാം. അതുകൊണ്ടു തന്നെ തമിഴ് സിനിമകളെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതുപോലെ മലയാളം സിനിമകളും തമിഴിൽ നന്നായി പ്രവർത്തിച്ചാൽ നന്നായിരിക്കും എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രേമം ഒരിക്കൽ സംഭവിച്ച അത്ഭുതമാണ്. അത് 275 ദിവസം തമിഴ്നാട്ടിൽ ഓടിയെങ്കിലും, പിന്നീട് വന്ന സിനിമകൾക്ക് അത് സാധിച്ചിരുന്നില്ല. ഹൃദയം​ മൾടിപ്ലക്സിലും പ്രധാന നഗരങ്ങളിലും വിജയമായി. എന്നാൽ മഞ്ഞുമ്മല്‍ ബോയ്സ് എല്ലായിടത്തും നന്നായി ഓടി. അതു തുടർന്നുവന്ന ആടുജിവിതത്തിന് നേട്ടമായി. പ്രേമലു ഹൈദരാബാദിലും മികച്ച നേട്ടമുണ്ടാക്കി. എല്ലാവരും ഞങ്ങളുടെ ചിത്രങ്ങൾ കാണാൻ തുടങ്ങിയതിൽ എനിക്ക് ഒത്തിരി സന്തോഷവും നന്ദിയുമുണ്ട്," വനീത് ശ്രീനിവാസൻ പറഞ്ഞു.
മറ്റു ഭാഷകളിലെ പ്രേക്ഷകർ മലയാളം സിനിമ കൂടുതലായി കാണാൻ തുടങ്ങിയതിന്റെ പ്രധാന കാരണം ഒടിടി പ്ലാറ്റ്‌ഫോമുകളാണെന്നും വിനീത് പറഞ്ഞു. ഇപ്പോൾ തന്നെ തമിഴ്നാട്ടിലെ ആളുകൾ കൂടുതലായി തിരിച്ചറിയാൻ തുടങ്ങിയെന്നും, ചെന്നൈയിൽ സാമാധാനമായി ചുറ്റിനടക്കാൻ ബുദ്ധിമുട്ടായെന്നും വിനീത് കൂട്ടിച്ചേർത്തു.
വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ 'വർഷങ്ങൾക്ക് ശേഷം'വും ചെന്നൈ അടക്കമുള്ള തമിഴ്നാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. എൺപതുകളിൽ കേരളത്തിൽ നിന്ന് മദ്രാസിലെത്തുന്ന സിനിമാ മോഹികളായ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ഏപ്രിൽ 11നാണ് റിലീസ്.
Read More Entertainment News Here
- ജാൻവിയും ശിഖറും ഡേറ്റിംഗിലാവും മുൻപെ അവനെന്റെ സുഹൃത്താണ്: ബോണി കപൂർ
- വീട് പൂട്ടിയിരുന്നു, അയൽക്കാർക്ക് ആർക്കും ഒന്നുമറിയില്ല; കനകയെത്തേടിപ്പോയ കഥ പറഞ്ഞു കുട്ടി പദ്മിനി
- കരൺജോഹർ 'തല്ലി', ഷാരൂഖ് ഖാൻ 'നുള്ളി', അമ്മ കൂട്ടു നിന്നു; പരാതികളുമായി റാണി മുഖർജി
- 3300 കോടി ആസ്തിയുള്ള കമ്പനി, നിരവധി ബിസിനസ് സംരംഭങ്ങൾ; അരവിന്ദ് സ്വാമിയുടെ ജീവിതം ആരെയും അമ്പരപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us