/indian-express-malayalam/media/media_files/2025/10/14/thelivu-sahitham-ott-2025-10-14-21-24-05.jpg)
Thelivu Sahitham OTT Release
Thelivu Sahitham OTT Release Date and Platform: സക്കീർ മണ്ണാർമല സംവിധാനം ചെയ്ത ഈ വർഷം തിയേറ്ററുകളിലെത്തിയ ത്രില്ലർ ചിത്രമാണ് 'തെളിവ് സഹിതം'. നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ നിർമിച്ച ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.
ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം ജോളി ലോനപ്പൻ നിർമിച്ച ചിത്രമാണിത്. ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. പുതുമുഖങ്ങളായ ഗ്രീഷ്മ ജോയ്,നിദ, മാളവിക അനിൽ കുമാർ, ഷൌക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്, കൃഷ്ണദാസ് പൂന്താനം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Also Read: 'പൂരം കോടിയേറി മക്കളേ...'; ലൊക്കേഷനിലേക്ക് ഷാജി പാപ്പന്റെ മാസ് എൻട്രി
എൽദോ ഐസക് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സായി ബാലൻ സംഗീതവും, അശ്വിൻ രാജ് എഡിറ്റിങും കൈകാര്യം ചെയ്തിരിക്കുന്നു. സുനിൽ എസ് പൂരത്തിന്റതാണ് വരികൾ. അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ, തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിചിരിക്കുന്നത്.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Thelivu Sahitham OTT: തെളിവ് സഹിതം ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് 'തെളിവ് സഹിതം' ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: യാത്രകളിൽ ഇനി പുതിയ കൂട്ട്; പിറന്നാൾ ദിനത്തിൽ ബിഎംഡബ്ലു സ്വന്തമാക്കി അഹാന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.