scorecardresearch

നിനക്കു ഫോട്ടോ വേണ്ടേ എന്ന് മമ്മൂക്ക; സെൽഫിയ്ക്ക് പിന്നിലെ കഥ പറഞ്ഞ് കുഞ്ഞാറ്റ

‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്കിടെ മമ്മൂട്ടിയ്ക്ക് ഒപ്പം തേജാലക്ഷ്മി, ചിത്രങ്ങൾ വൈറൽ

‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്കിടെ മമ്മൂട്ടിയ്ക്ക് ഒപ്പം തേജാലക്ഷ്മി, ചിത്രങ്ങൾ വൈറൽ

author-image
Entertainment Desk
New Update
Mammootty Kunjatta

ചൊവ്വാഴ്ച അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ‘അമ്മ’– മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കൂട്ടത്തിൽ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി പങ്കുവച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പമിരിക്കുന്ന കുഞ്ഞാറ്റയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 

Advertisment

"ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായി ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന ആവേശത്തിലായിരുന്നു ഞാൻ. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അരികിലാണ് ഞാൻ ഇരുന്നത്—ആവേശകരവും എന്നാൽ ഞെട്ടിപ്പിക്കുന്നതുമായ ഒരു നിമിഷം. ആളുകൾ അദ്ദേഹത്തിന് അരികിലേക്ക് ഫോട്ടോകൾക്കായി വന്നുകൊണ്ടിരുന്നപ്പോൾ, ഒന്ന് ചോദിക്കണോ എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ മമ്മൂക്ക തന്നെ എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു, "നിനക്ക് ഫോട്ടോ വേണ്ടേ?" 

തീർച്ചയായും! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ ആ സുവർണ്ണാവസരത്തിലേക്ക് കുതിച്ചു. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു, എനിക്ക് തയ്യാറെടുക്കാൻ സമയം കിട്ടിയില്ല. എന്നെ അൽപ്പം ഫണിയായി തോന്നിയാൽ പോലും  ഇത് എല്ലായ്പ്പോഴും എൻ്റെ ഏറ്റവും അമൂല്യമായ ചിത്രമായിരിക്കും. അതാണ് മമ്മൂക്ക - സ്വപ്നം, മനുഷ്യൻ, ഇതിഹാസം," കുഞ്ഞാറ്റ കുറിച്ചു.


മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കമായത്. അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം ജഗതി ശ്രീകുമാറിനും എവർഗ്രീൻ എന്റർടെയ്നർ പുരസ്കാരം  നിത്യഹരിത നായിക ഷീലയ്ക്കും സമ്മാനിച്ചു.  

Advertisment

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള 17 അംഗ സംഘത്തിന്റെ ഗാനമാലികയോടെ ആയിരുന്നു കലാ സായാഹ്നത്തിന് തുടക്കം കുറിച്ചത്. സ്റ്റീഫൻ ദേവസ്സി സംഗീതനിശയ്ക്ക് നേതൃത്വം നൽകി. മമിത ബൈജു, ഗണപതി, മഹിമ നമ്പ്യാർ, സാനിയ ഇയ്യപ്പൻ, ഷംന കാസിം, നിഖില വിമൽ, ഷെയ്ൻ നിഗം എന്നിവരുടെ ഡാൻസ് പ്രകടനവും  അനാർക്കലി മരിക്കാർ, അപർണ ബാലമുരളി എന്നിവരുടെ പാട്ടും വേദിയിൽ അരങ്ങേറി. രമേഷ് പിഷാരടി, റിമി ടോമി, ആര്യ എന്നിവരായിരുന്നു ഷോയുടെ അവതാരകർ. ഇടവേള ബാബുവായിരുന്നു താരനിശയുടെ സംവിധായകൻ. 

Read More

Mammootty Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: