scorecardresearch

ബഹുമതിയ്ക്കും പിന്തുണയ്ക്കും നന്ദി; സൈന്യത്തിന് ആദരവിൽ പ്രതികരണവുമായി മോഹൻലാൽ

കരസേനാ മേധാലി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് മോഹൻലാലിനെ ആദരിച്ചത്

കരസേനാ മേധാലി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് മോഹൻലാലിനെ ആദരിച്ചത്

author-image
Entertainment Desk
New Update
mohanlal at army hq

മോഹൻലാൽ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ചിത്രം (photo credit-facebook)

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആദരവുമായി കരസേന. മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടൈ ഭാഗമായിട്ട് 16 വർഷം തികയുന്ന അവസരത്തിലാണ് ആദരം. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ മാധ്യമങ്ങളോട് പങ്കുവച്ചു.

Advertisment

Also Read:'തടയാൻ അറിയാം, അത് ഞങ്ങൾ ചെയ്തിരിക്കും'; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ മോഹൻലാൽ

"നല്ലൊരു മീറ്റിംഗായിരുന്നു ഇത്. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റ വാങ്ങി.ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇനിയും ഒരുപാട് പദ്ധതികളുണ്ട്. സമയമെടുക്കും. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും".- മോഹൻലാൽ പറഞ്ഞു.

Also Read:മോഹൻലാൽ മലയാളിയുടെ അപരവ്യക്തിത്വം; നടപ്പിലും ഇരിപ്പിലും ഇത്രത്തോളം സ്വാധീനിച്ച താരമില്ലെന്ന് മുഖ്യമന്ത്രി

Advertisment

കരസേനാ മേധാലി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിലാണ് മോഹൻലാലിനെ ആദരിച്ചത്. ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് വളരെയധികം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണെന്ന് മോഹൻലാൽ പിന്നീട് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. 

Also Read:'പുരസ്കാരങ്ങളെല്ലാം മലയാളിക്കും മലയാളത്തിനും;' കേരളത്തിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാൽ

മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണൽ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.

Read More:യെ ദോസ്തി… ഹം നഹീ തോഡേങ്കെ; ജപ്പാനിൽ ചുറ്റികറങ്ങി ചാക്കോച്ചനും മഞ്ജു വാര്യരും, ചിത്രങ്ങൾ

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: