scorecardresearch

മോഹൻലാൽ മലയാളിയുടെ അപരവ്യക്തിത്വം; നടപ്പിലും ഇരിപ്പിലും ഇത്രത്തോളം സ്വാധീനിച്ച താരമില്ലെന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം എന്ന് മുഖ്യമന്ത്രി

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം എന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
Mohanlal Pinarayi vijayan

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: മോഹൻലാലിനോളം മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച അധികം താരങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീട്ടിലെ അംഗമായും തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായുമാണ് മലയാളികള്‍ മോഹൻലാലിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്കാരം. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ഈ പുരസ്കാരത്തിലൂടെ ദേശീയതലത്തില്‍ നമ്മുടെ സിനിമയുടെ കലാമൂല്യം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'പുരസ്കാരങ്ങളെല്ലാം മലയാളിക്കും മലയാളത്തിനും;' കേരളത്തിന്റെ ആദരം ഏറ്റുവാങ്ങി മോഹൻലാൽ

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു സുവര്‍ണ നേട്ടമാണ് ഈ പുരസ്കാരം. മൂന്നു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മലയാള സിനിമയ്ക്ക് 100 വയസ്സു തികയുകയാണ്. ശതാബ്ദിയോടടുത്ത മലയാള സിനിമയില്‍ അരനൂറ്റാണ്ടുകാലമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. 1978ലെ ‘തിരനോട്ടം' എന്ന സിനിമ മുതല്‍ കഴിഞ്ഞ 48 വര്‍ഷക്കാലമായി മോഹന്‍ലാല്‍ നമ്മോടൊപ്പമുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലെ മലയാളിയുടെ സിനിമാനുഭവത്തില്‍ ഏറ്റവും സൂക്ഷ്മമായി ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു മോഹന്‍ലാല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നല്‍കിയ ഭാവാനുഭവങ്ങള്‍.  പ്രണയവും പകയും പ്രതികാരവും നൃത്തവും സംഗീതവും ലഹരിയും ഉന്മാദവും തിളച്ചു മറിയുന്ന വേഷപ്പകര്‍ച്ചകളായിരുന്നു അതെല്ലാം. 

Advertisment

Also Read: 598 കോടിയുടെ ചരിത്രനേട്ടം; 2025ൽ തൊട്ടതെല്ലാം പൊന്നാക്കി മോഹൻലാൽ

അതുകൊണ്ട് നിത്യജീവിതത്തില്‍ ഇടയ്ക്കെല്ലാം മോഹന്‍ലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായി. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. മലയാളിയുടെ അപരവ്യക്തിത്വം അഥവാ ആള്‍ട്ടര്‍ ഈഗോയാണ് മോഹന്‍ലാല്‍ എന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞരായ ഫിലിപ്പോ ഒസെല്ലയും കരോളിന്‍ ഒസെല്ലയും എഴുതിയത് അതുകൊണ്ടാവണം. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്ക്രീനിലും സ്ക്രീനിനു പുറത്തും ആ സ്നേഹവും ആദരവും മലയാളികള്‍ മോഹന്‍ലാലിന് നല്‍കിപ്പോരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'ആത്മാവിൻ്റെ സ്പന്ദനമാണെനിയ്ക്ക് സിനിമ'; ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി

ചടങ്ങിൽ മുഖ്യമന്ത്രി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം സംസ്ഥാന സർക്കാരിനായി മുഖ്യമന്ത്രി മോഹന്‍ലാലിന് കൈമാറി. മഹത്തായ നിരവധി പുരസ്കാങ്ങൾ ഇടചേർന്നിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ വിശാലമായ ഷോക്കേസിൽ തനിക്ക് ലഭിച്ച ഈ പുരസ്കാരം സമർപ്പിക്കുന്നുവെന്ന് ചടങ്ങിൽ മോഹൻലാൽ പറഞ്ഞു.

Read More: പലസ്തീൻ ഐക്യദാർഢ്യ മൈം തടയാൻ ആർക്കാണ് അധികാരം? വീണ്ടും അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Pinarayi Vijayan Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: