scorecardresearch

Thalavara OTT: തലവര ഒടിടിയിലെത്തി, എവിടെ കാണാം?

Arjun Ashokan's Thalavara OTT Release Date & Platform: വിറ്റിലിഗോ അവസ്ഥയുള്ള നായകനായി അർജുൻ അശോകൻ അഭിനയിച്ച തലവര ഒടിടിയിലെത്തി, എവിടെ കാണാം?

Arjun Ashokan's Thalavara OTT Release Date & Platform: വിറ്റിലിഗോ അവസ്ഥയുള്ള നായകനായി അർജുൻ അശോകൻ അഭിനയിച്ച തലവര ഒടിടിയിലെത്തി, എവിടെ കാണാം?

author-image
Entertainment Desk
New Update
Thalavara OTT release date platform Arjun Ashokan 1

Thalavara OTT Release Date & Platform:അർജുൻ അശോകൻ നായകനായ  'തലവര' ഒടിടിയിലെത്തി. തിയേറ്റർ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.

Advertisment

അഖിൽ അനിൽകുമാർ ആണ് 'തലവര'യുടെ സംവിധായകൻ. അർജുൻ അശോകന് പുറമെ, ദേവദാശിനി ചേതൻ, ശരത് സഭ, അശ്വത് ലാൽ, അതിര മറിയം, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. രേവതി ശർമ്മയാണ് ചിത്രത്തിലെ നായിക. 

Also Read: ചായയ്ക്ക് 920 രൂപ, സാലഡിന് 1000, ഷാംപെയ്‌നിന് 1.59 ലക്ഷം; ശിൽപ്പ ഷെട്ടിയുടെ റെസ്റ്റോറന്റിലെ വിശേഷങ്ങൾ

അഖിൽ അനിൽകുമാർ എഴുതിയ ഈ സിനിമ പാലക്കാട്ടെ ഒരു ചെറിയ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്‌ലമും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

Advertisment

Also Read: അപരിചിതനിലെ വെള്ളാരംകണ്ണുള്ള സുന്ദരി; മാഹിയും ജയും വേർപിരിയുന്നു

വെള്ളപ്പാണ്ട് രോഗമുള്ള, എപ്പോഴും പ്രതീക്ഷ കൈവിടാത്ത ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ കഥയാണ് ചിത്രം പറഞ്ഞത്. സാധാരണക്കാരനായ ജ്യോതിഷ് എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്.  ജ്യോതിഷ് സ്വന്തം ശരീരത്തെക്കുറിച്ചും സമൂഹം തന്നെ കാണുന്ന രീതിയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളോട് പോരാടുകയാണ്. ജീവിതത്തിൽ വിജയം നേടുന്നതിനായി തന്റെ ഭയങ്ങളെയെല്ലാം ജ്യോതിഷ് എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന വിഷയം.

Also Read: മമ്മൂക്കയുടെ ഉപദേശം കൊണ്ട് വേഗത്തിൽ നടന്ന കല്യാണം

പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ അവതരിപ്പിച്ച ഈ ചിത്രം ഓഗസ്റ്റ് 22-നാണ് തിയേറ്ററുകളിൽ എത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ  ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. .

Also Read: വിധവയുടെ ജീവിതം ഒട്ടും എളുപ്പമല്ല, അറിയാവുന്നവർ തന്നെയാണ് ദ്രോഹിച്ചിട്ടുള്ളത്: ഇന്ദുലേഖ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: